Top

തന്റെ വിക്കറ്റ് നേടിയ യുവതാരത്തെ അഭിനന്ദിച്ച് കൊഹ്ലി; ബാംഗ്ലൂര്‍ നായകന്റെ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റില്‍ കൈയടിച്ച് ക്രിക്കറ്റ് ആരാധകര്‍

2019-ലാണ് ഹര്‍പ്രീത് ബ്രാര്‍ എന്ന യുവ സ്പിന്നര്‍ ഐ.പി.എല്ലില്‍ അരങ്ങേറുന്നത്. പഞ്ചാബ് ജഴ്‌സിയില്‍ പക്ഷേ വെറും രണ്ടു മത്സരം മാത്രമാണ് കളിക്കാനായത്. വിക്കറ്റൊന്നും ലഭിച്ചുമില്ല. യു.എ.ഇയില്‍ നടന്ന കഴിഞ്ഞ ഐ.പി.എല്ലിലും ബ്രാറിന് വലിയ അവസരങ്ങള്‍ ലഭിച്ചില്ല. വെറും ഒരു മത്സരത്തില്‍ മാത്രമാണ് കളിപ്പിച്ചത്. ഇക്കുറി ആദ്യ ആറു മത്സരങ്ങളിലും കളത്തിലിറക്കാതിരുന്ന ബ്രാറിനെ ബാംഗ്ലൂരിനെതിരായ നിര്‍ണായക മത്സരത്തില്‍ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിയ പഞ്ചാബ് നായകന്‍ കെ.എല്‍. രാഹുലിന്റെ തീരുമാനം പിഴച്ചില്ല. ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച മൂന്നു […]

30 April 2021 11:18 PM GMT

തന്റെ വിക്കറ്റ് നേടിയ യുവതാരത്തെ അഭിനന്ദിച്ച് കൊഹ്ലി; ബാംഗ്ലൂര്‍ നായകന്റെ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റില്‍ കൈയടിച്ച് ക്രിക്കറ്റ് ആരാധകര്‍
X

2019-ലാണ് ഹര്‍പ്രീത് ബ്രാര്‍ എന്ന യുവ സ്പിന്നര്‍ ഐ.പി.എല്ലില്‍ അരങ്ങേറുന്നത്. പഞ്ചാബ് ജഴ്‌സിയില്‍ പക്ഷേ വെറും രണ്ടു മത്സരം മാത്രമാണ് കളിക്കാനായത്. വിക്കറ്റൊന്നും ലഭിച്ചുമില്ല. യു.എ.ഇയില്‍ നടന്ന കഴിഞ്ഞ ഐ.പി.എല്ലിലും ബ്രാറിന് വലിയ അവസരങ്ങള്‍ ലഭിച്ചില്ല. വെറും ഒരു മത്സരത്തില്‍ മാത്രമാണ് കളിപ്പിച്ചത്.

ഇക്കുറി ആദ്യ ആറു മത്സരങ്ങളിലും കളത്തിലിറക്കാതിരുന്ന ബ്രാറിനെ ബാംഗ്ലൂരിനെതിരായ നിര്‍ണായക മത്സരത്തില്‍ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിയ പഞ്ചാബ് നായകന്‍ കെ.എല്‍. രാഹുലിന്റെ തീരുമാനം പിഴച്ചില്ല.

ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച മൂന്നു ബാറ്റ്‌സ്മാന്മാരുടെ വിക്കറ്റുകള്‍ പിഴുത് ബ്രാറിന്റെ മിന്നും പ്രകടനത്തില്‍ പഞ്ചാബ് തകര്‍പ്പന്‍ ജയം നേടുകയും ചെയ്തു. ബാംഗ്ലൂര്‍ നായകന്‍ വിരാട് കൊഹ്ലി, ഗ്ലെന്‍ മാക്‌സ്‌വെല്‍, എ.ബി. ഡിവില്ല്യേഴ്‌സ് എന്നിവരുടെ വിക്കറ്റുകളാണ് ബ്രാര്‍ നേടിയത്.

മത്സരത്തിന്റെ 11-ാം ഓവറിന്റെ ആദ്യ പന്തിലാണ് ബ്രാര്‍ കൊഹ്ലിയെ പുറത്താക്കിയത്. മിഡില്‍ സ്റ്റംപ് ലൈനില്‍ എറിഞ്ഞ ഷോര്‍ട്ട് ലെങ്ത് പന്ത് കുത്തിത്തിരിഞ്ഞ് ലെഗ് സ്റ്റംപ് തെറിപ്പിക്കുകയായിരുന്നു.

തൊട്ടടുത്ത പന്തില്‍ ബ്രാര്‍ മാക്‌സ്‌വെല്ലിനെയും ബൗള്‍ഡാക്കി. ഈ ഐ.പി.എല്ലിലെ ഏറ്റവും മികച്ച ബോള്‍ ആണെന്നാണ് കമന്റേറ്റര്‍മാര്‍ ആ പന്തിനെ വിശേഷിപ്പിച്ചത്. ഇക്കുറി മിഡില്‍ സ്റ്റംപ് ലൈനില്‍ എറിഞ്ഞ ഷോര്‍ട്ട് ലെങ്ത് പന്ത് കുത്തിത്തിരിഞ്ഞ് ഓഫ് സ്റ്റംപാണ് പിഴുതത്. മാക്‌സ്‌വെല്ലിനോ അമ്പയര്‍മാര്‍ക്കോ സംഭവിച്ചത് എന്താണെന്നു പോലും മനസിലായില്ല. മൂന്നാം അമ്പയറുടെ സഹായത്തോടെയാണ് ബൗള്‍ഡായത് മനസിലാക്കിയതു പോലും.

പിന്നീടെത്തിയ വെടിക്കെട്ടു താരം എ.ബി. ഡിവില്ല്യേഴ്‌സിനെതിരേ ശേഷിച്ച നാലു പന്തുകളും ഡോട്ട്‌ബോള്‍ ആക്കിയ ബ്രാര്‍ തന്‍െ്‌റ അടുത്ത ഓവറില്‍ ദക്ഷിണാഫ്രിക്കന്‍ താരത്തേയും പുറത്താക്കി ബാംഗ്ലൂരിനെ പരാജയത്തിലേക്കു തള്ളിയിടുകയായിരുന്നു.

മത്സരശേഷം ബ്രാറിനെ പഞ്ചാബ് ഡഗ്ഗൗട്ടിലെത്തി കൊഹ്ലി അഭിനന്ദിച്ചതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. മത്സരശേഷമുള്ള വാര്‍ത്താ സമ്മേളനത്തിലും കൊഹ്ലി യുവതാരത്തെ ഏറെ പ്രകീര്‍ത്തിച്ചു.

Next Story

Popular Stories