Cricket

എക്കാലത്തെയും മികച്ച ഇന്ത്യന്‍ ടെസ്റ്റ് ടീമിനെ തെരഞ്ഞെടുത്ത് ഹര്‍ഷ ഭോഗ്‌ലെ; കോഹ്ലിയും അശ്വിനും ടീമില്‍

ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ടെസ്റ്റ് ടീമിനെ തെരഞ്ഞെടുത്തു വിഖ്യാത കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്‌ലെ. നിലവിലെ ഇന്ത്യന്‍ ടീമില്‍ നിന്ന് രണ്ടു താരങ്ങള്‍ ഭോഗ്‌ലെയുടെ ടീമില്‍ ഇടം നേടി. നായകന്‍ വിരാട് കോഹ്ലിയെയും സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിനെയുമാണ് ഭോഗ്‌ലെ പരിഗണിച്ചത്.

അതേസമയം മുന്‍ നായകന്‍മാരായ സൗരവ് ഗാംഗുലി, മുഹമ്മദ് അസ്ഹറുദ്ദീന്‍, ടെസ്റ്റ് സ്‌പെഷലിസ്റ്റായ വി.വി.എസ്. ലക്ഷ്മണ്‍, സ്പിന്നര്‍ ഹര്‍ഭജന്‍ സിങ് എന്നിവര്‍ക്ക് ടീമില്‍ സ്ഥാനം ലഭിച്ചില്ല.

ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗാവസ്‌കറിനൊപ്പം വീരേന്ദര്‍ സെവാഗാണ് ഭോഗ്ലെയുടെ ടീമിന്റെ ഇന്നിങ്‌സ് തുറക്കുക. ഇന്ത്യന്‍ ക്രിക്കറ്റിന്റെ വന്‍മതിലായ രാഹുല്‍ ദ്രാവിഡ് മൂന്നാം നമ്പറില്‍ ഇറങ്ങുമ്പോള്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കറാണ് നാലാം നമ്പറില്‍.

നിലവിലെ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയാണ് അഞ്ചാം നമ്പറില്‍. ആറാമനായി മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണി ഇറങ്ങും. ധോണി തന്നെയാണ് ടീമിന്റെ വിക്കറ്റ് കീപ്പറും. കപില്‍ ദേവും രവിചന്ദ്ര അശ്വിനുമാണ് ടീമിലെ ഓള്‍റൗണ്ടര്‍മാര്‍. ഏഴും എട്ടും സ്ഥാനങ്ങളില്‍ യഥാക്രമം ഇവര്‍ ഇറങ്ങും. സ്‌പെഷലിസ്റ്റ് ബൗളര്‍മാരായി സ്പിന്‍ ഇതിഹാസം അനില്‍ കുംബ്ലെയും പേസര്‍മാരായ ജവഗല്‍ ശ്രീനാഥ്, സഹീര്‍ ഖാന്‍ എന്നിവരും ടീമില്‍ ഇടംപിടിച്ചു.

Covid 19 updates

Latest News