Top

കോമാനില്‍ വിശ്വാസമര്‍പ്പിച്ച് ലാപ്പോര്‍ട്ടെ; ബാഴ്‌സലോണയെ അടുത്ത സീസണിലും ഡച്ച് പരിശീലകന്‍ നയിക്കും

ഒടുവില്‍ അക്കാര്യത്തില്‍ തീരുമാനമായി. ബാഴ്‌സലോണ പരിശീലകനായി റൊണാള്‍ഡ് കോമാന്‍ തുടരും. ക്ലബ് പ്രസിഡന്റ് ജോന്‍ ലാപ്പോര്‍ട്ടെ കോമാനുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ അദ്ദേഹത്തെ വിശ്വാസത്തിലെടുക്കാന്‍ തീരുമാനിച്ചു. ഇക്കഴിഞ്ഞ സീസണിലാണ് കോമാന്‍ ബാഴ്‌സയുടെ പരിശീലകനായി എത്തിയത്. ലാ ലിഗയിലും ചാമ്പ്യന്‍സ് ലീഗിലും കോമാന്റെ കീഴില്‍ ടീമിനു മികവ് പ്രകടിപ്പിക്കാനായില്ല. എന്നാല്‍ കോപ്പാ ഡെല്‍റെ കിരീടം നേടിക്കൊടുക്കാന്‍ അദ്ദേഹത്തിനായി. ഈ സീസണില്‍ ടീമിനെ കൂടുതല്‍ ശക്തിപ്പെടുത്തി കോമാന് ഒരവസരം കൂടി നല്‍കാനാണ് ബാഴ്‌സയുടെ തീരുമാനം. സെര്‍ജിയോ അഗ്യൂറോ, എറിക് ഗാര്‍ഷ്യ, എമേഴ്‌സണ്‍, […]

4 Jun 2021 12:10 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കോമാനില്‍ വിശ്വാസമര്‍പ്പിച്ച് ലാപ്പോര്‍ട്ടെ; ബാഴ്‌സലോണയെ അടുത്ത സീസണിലും ഡച്ച് പരിശീലകന്‍ നയിക്കും
X

ഒടുവില്‍ അക്കാര്യത്തില്‍ തീരുമാനമായി. ബാഴ്‌സലോണ പരിശീലകനായി റൊണാള്‍ഡ് കോമാന്‍ തുടരും. ക്ലബ് പ്രസിഡന്റ് ജോന്‍ ലാപ്പോര്‍ട്ടെ കോമാനുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ അദ്ദേഹത്തെ വിശ്വാസത്തിലെടുക്കാന്‍ തീരുമാനിച്ചു.

ഇക്കഴിഞ്ഞ സീസണിലാണ് കോമാന്‍ ബാഴ്‌സയുടെ പരിശീലകനായി എത്തിയത്. ലാ ലിഗയിലും ചാമ്പ്യന്‍സ് ലീഗിലും കോമാന്റെ കീഴില്‍ ടീമിനു മികവ് പ്രകടിപ്പിക്കാനായില്ല. എന്നാല്‍ കോപ്പാ ഡെല്‍റെ കിരീടം നേടിക്കൊടുക്കാന്‍ അദ്ദേഹത്തിനായി.

ഈ സീസണില്‍ ടീമിനെ കൂടുതല്‍ ശക്തിപ്പെടുത്തി കോമാന് ഒരവസരം കൂടി നല്‍കാനാണ് ബാഴ്‌സയുടെ തീരുമാനം. സെര്‍ജിയോ അഗ്യൂറോ, എറിക് ഗാര്‍ഷ്യ, എമേഴ്‌സണ്‍, ജോര്‍ജിന്യോ ജ്ഞാല്‍ഡം എന്നിവരെ ഇതിനോടകം ബാഴ്‌സ ടീമിലെത്തിച്ചു കഴിഞ്ഞു.

നേരത്തെ കോമാന്‍ പുറത്താകുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ബാഴ്‌സലോണ ഇതിഹാസവും മുന്‍താരവുമായ ചാവി ഹെര്‍ണാണ്ടസ് പരിശീലകനായി തിരിച്ചെത്തുമെന്നായിരുന്നു ശ്രുതികള്‍. ഖത്തര്‍ ക്ലബായ അല്‍ സാദിന്റെ പരിശീലകനായ ചാവി അവധിക്കാലം ആഘോഷിക്കാനായി കാറ്റലോണിയയില്‍ എത്തിയതോടെ ഈ അഭ്യൂഹങ്ങള്‍ ശക്തമായി. എന്നാല്‍ ഇപ്പോള്‍ കോമാന് ഒരവസരം കൂടി നല്‍കിയതോടെ അഭ്യൂഹങ്ങള്‍ക്ക് അറുതി വന്നു.

Next Story

Popular Stories