Top

കൊടുവള്ളിയില്‍ യുഡിഎഫിന് രണ്ട് സ്ഥാനാര്‍ത്ഥികള്‍; കോണ്‍ഗ്രസും കേരള കോണ്‍ഗ്രസ് ജോസഫും നേര്‍ക്കുനേര്‍

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കൊടുവള്ളി ബ്ലോക്കില്‍ രണ്ട് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം സ്ഥാനാര്‍ത്ഥിയുമാണ് നേര്‍ക്കുനേര്‍ ഏറ്റുമുട്ടാനൊരുങ്ങുന്നത്. ഇരുവരും യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്ന പേരില്‍ പ്രചരണവും ആരംഭിച്ചുകഴിഞ്ഞു. തിരുവമ്പാടി മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ തോമസ് ബാബു കളത്തൂരും കര്‍ഷക ശബ്ദം കണ്‍വീനറും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവുമായ ഷിനോയ് അടയ്ക്കാപ്പാറയുമാണ് ഒരു മുന്നണിയിലെ ഇരുസ്ഥാനാര്‍ത്ഥികള്‍. ഇതില്‍ ആരെയാണ് മുന്നണി പിന്തുണയ്ക്കുന്നത് എന്നത് വ്യക്തമല്ല. പത്രികാ സമര്‍പ്പണത്തിന്റെ അവസാന ദിവസം […]

1 Dec 2020 8:38 PM GMT

കൊടുവള്ളിയില്‍ യുഡിഎഫിന് രണ്ട് സ്ഥാനാര്‍ത്ഥികള്‍; കോണ്‍ഗ്രസും കേരള കോണ്‍ഗ്രസ് ജോസഫും നേര്‍ക്കുനേര്‍
X

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കൊടുവള്ളി ബ്ലോക്കില്‍ രണ്ട് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം സ്ഥാനാര്‍ത്ഥിയുമാണ് നേര്‍ക്കുനേര്‍ ഏറ്റുമുട്ടാനൊരുങ്ങുന്നത്. ഇരുവരും യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്ന പേരില്‍ പ്രചരണവും ആരംഭിച്ചുകഴിഞ്ഞു.

തിരുവമ്പാടി മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ തോമസ് ബാബു കളത്തൂരും കര്‍ഷക ശബ്ദം കണ്‍വീനറും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവുമായ ഷിനോയ് അടയ്ക്കാപ്പാറയുമാണ് ഒരു മുന്നണിയിലെ ഇരുസ്ഥാനാര്‍ത്ഥികള്‍. ഇതില്‍ ആരെയാണ് മുന്നണി പിന്തുണയ്ക്കുന്നത് എന്നത് വ്യക്തമല്ല.

പത്രികാ സമര്‍പ്പണത്തിന്റെ അവസാന ദിവസം വരെ യുഡിഎഫ് നേതാക്കള്‍ ജോസഫ് വിഭാഗവുമായി ധാരണകളിലെത്തിയിരുന്നില്ല. കഴിഞ്ഞ തവണ കേരള കോണ്‍ഗ്രസ് എം മത്സരിച്ചിരുന്ന 5,7 വാര്‍ഡുകളും ആനക്കാംപൊയില്‍ ബ്ലോക്ക് ഡിവിഷനും തങ്ങള്‍ക്ക് നല്‍കണമെന്ന് ജോസഫ് വിഭാഗം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് സംബന്ധിച്ച ജില്ലാ തല ചര്‍ച്ചകളില്‍ തീരുമാനമായില്ല. ഇതോടെ ജോസഫ് വിഭാഗം സ്ഥാനാര്‍ത്ഥികളെ ഇറക്കുകയായിരുന്നു.

പിന്നീട് നടന്ന ചര്‍ച്ചയില്‍ അഞ്ചാം വാര്‍ഡും ആനക്കാംപൊയില്‍ ബ്ലോക്കും ജോസഫിന് നല്‍കാന്‍ യുഡിഎഫില്‍ തീരുമാനമായി. പത്രിക പിന്‍വലിക്കാനും ധാരണയായി. എന്നാല്‍ ആനക്കാംപൊയിലില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പത്രിക പിന്‍വലിച്ചില്ല. ആനക്കാംപൊയിലിലെ യഥാര്‍ത്ഥ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആരാണെന്ന ആശങ്കയിലാണ് വോട്ടര്‍മാര്‍. കോണ്‍ഗ്രസ് വിശ്വാസ വഞ്ചന നടത്തിയെന്ന ആരോപണവുമായി ജോസഫ് വിഭാഗം നേതാക്കള്‍ രംഗത്തെത്തിയിട്ടുമുണ്ട്.

ഈ പ്രതിസന്ധി തങ്ങള്‍ക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ്. ജോസ് കെ മാണി വിഭാഗത്തിലെ വില്‍സണ്‍ താഴത്തുപറമ്പിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി.

Next Story