Top

കൊടുവള്ളിയില്‍ ലീഗിന്റെ പ്രകടനം നയിച്ചത് സ്വര്‍ണക്കടത്ത് കേസ് പ്രതി; സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും ഇടപെടല്‍

കോഴിക്കോട്: കൊടുവള്ളിയില്‍ മുസ്ലിം ലീഗിന്റെ പ്രകടനം നയിച്ചത് സ്വര്‍ണക്കടത്ത് കേസിലെ പ്രതി അബുലൈസെന്ന് റിപ്പോര്‍ട്ട്. കൊഫെ പോസ പ്രകാരം ജയിലിലായിരുന്ന അബുലൈസ് മോഡേണ്‍ ബസാര്‍ വാര്‍ഡില്‍നിന്നും ജയിച്ച പികെ സുബൈറിനൊപ്പം പ്രകടനത്തില്‍ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഏഷ്യാനെറ്റ് ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെയും എറണാകുളം കേന്ദ്രീകരിച്ച് നടന്ന സ്വര്‍ണകടത്തിലെയും പ്രതിയായിരുന്നു അബുലൈസ്. സുബൈറിന്റെ ജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് അബുലൈസായിരുന്നെന്നാണ് വിവരം. ഇവിടെ ലീഗും കോണ്‍ഗ്രസുമായിരുന്നു ഏറ്റുമുട്ടിയത്. സുബൈറിനെ ലീഗ് സ്വതന്ത്രനാക്കി നിര്‍ത്തിയതിന് പിന്നില്‍ […]

19 Dec 2020 1:53 AM GMT

കൊടുവള്ളിയില്‍ ലീഗിന്റെ പ്രകടനം നയിച്ചത് സ്വര്‍ണക്കടത്ത് കേസ് പ്രതി; സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും ഇടപെടല്‍
X

കോഴിക്കോട്: കൊടുവള്ളിയില്‍ മുസ്ലിം ലീഗിന്റെ പ്രകടനം നയിച്ചത് സ്വര്‍ണക്കടത്ത് കേസിലെ പ്രതി അബുലൈസെന്ന് റിപ്പോര്‍ട്ട്. കൊഫെ പോസ പ്രകാരം ജയിലിലായിരുന്ന അബുലൈസ് മോഡേണ്‍ ബസാര്‍ വാര്‍ഡില്‍നിന്നും ജയിച്ച പികെ സുബൈറിനൊപ്പം പ്രകടനത്തില്‍ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഏഷ്യാനെറ്റ് ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെയും എറണാകുളം കേന്ദ്രീകരിച്ച് നടന്ന സ്വര്‍ണകടത്തിലെയും പ്രതിയായിരുന്നു അബുലൈസ്.

സുബൈറിന്റെ ജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് അബുലൈസായിരുന്നെന്നാണ് വിവരം. ഇവിടെ ലീഗും കോണ്‍ഗ്രസുമായിരുന്നു ഏറ്റുമുട്ടിയത്. സുബൈറിനെ ലീഗ് സ്വതന്ത്രനാക്കി നിര്‍ത്തിയതിന് പിന്നില്‍ അബുലൈസായിരുന്നു.

Next Story

Popular Stories