Top

‘വീണത് കുട്ടികളെ രക്ഷിക്കുന്നതിനിടെ’; റോഡ് ഷോയ്ക്കിടെയുണ്ടായ അപകടത്തേക്കുറിച്ച് കാരാട്ട് റസാഖ് എംഎല്‍എ

തെരഞ്ഞെടുപ്പ് പ്രചരണ റോഡ് ഷോയ്ക്കിടെ വാഹനത്തില്‍ നിന്ന് വീണ് കൊടുവള്ളി എംഎല്‍എ കാരാട്ട് റസാഖിന് പരുക്ക്. കട്ടിപ്പാറ പഞ്ചായത്തിലെ കിരഞ്ചോലയില്‍ വെച്ചാണ് അപകടമുണ്ടായത്. റോഡിലേക്ക് വീണ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ നെറ്റിയില്‍ പരുക്കേറ്റു. പിക്കപ്പ് വാഹനത്തില്‍ സെല്‍ഫി എടുക്കാന്‍ കയറിയ കുട്ടികളെ രക്ഷിക്കുന്നതിനിടെയാണ് വീണതെന്നും പരുക്ക് നിസ്സാരമാണെന്നും കാരാട്ട് റസാഖ് പ്രതികരിച്ചു. എംഎല്‍എ പറഞ്ഞത് “ഇന്ന് വൈകുന്നേരം കട്ടിപ്പാറ പഞ്ചായത്തിലെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം നടന്ന റോഡ് ഷോ ഇടയില്‍ കരിഞ്ചോലയില്‍ ഞാന്‍ സഞ്ചരിച്ച വാഹനത്തില്‍ മൂന്ന് കുട്ടികള്‍ ഫോട്ടൊ […]

1 April 2021 10:07 AM GMT

‘വീണത് കുട്ടികളെ രക്ഷിക്കുന്നതിനിടെ’; റോഡ് ഷോയ്ക്കിടെയുണ്ടായ അപകടത്തേക്കുറിച്ച് കാരാട്ട് റസാഖ് എംഎല്‍എ
X

തെരഞ്ഞെടുപ്പ് പ്രചരണ റോഡ് ഷോയ്ക്കിടെ വാഹനത്തില്‍ നിന്ന് വീണ് കൊടുവള്ളി എംഎല്‍എ കാരാട്ട് റസാഖിന് പരുക്ക്. കട്ടിപ്പാറ പഞ്ചായത്തിലെ കിരഞ്ചോലയില്‍ വെച്ചാണ് അപകടമുണ്ടായത്. റോഡിലേക്ക് വീണ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ നെറ്റിയില്‍ പരുക്കേറ്റു. പിക്കപ്പ് വാഹനത്തില്‍ സെല്‍ഫി എടുക്കാന്‍ കയറിയ കുട്ടികളെ രക്ഷിക്കുന്നതിനിടെയാണ് വീണതെന്നും പരുക്ക് നിസ്സാരമാണെന്നും കാരാട്ട് റസാഖ് പ്രതികരിച്ചു.

എംഎല്‍എ പറഞ്ഞത്

“ഇന്ന് വൈകുന്നേരം കട്ടിപ്പാറ പഞ്ചായത്തിലെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം നടന്ന റോഡ് ഷോ ഇടയില്‍ കരിഞ്ചോലയില്‍ ഞാന്‍ സഞ്ചരിച്ച വാഹനത്തില്‍ മൂന്ന് കുട്ടികള്‍ ഫോട്ടൊ എടുക്കുന്നതിനു വേണ്ടി കയറുകയും ഫോട്ടോ എടുക്കുന്ന സമയത്ത് നിറുത്തിയ വാഹനം ഡ്രൈവര്‍ മുന്നോട്ടെടുത്തപ്പോള്‍ കുട്ടികളെ രക്ഷിക്കുന്നതിനിടയില്‍ വാഹനത്തില്‍ നിന്നും റോഡിലേക്ക് വീണതില്‍ നിസ്സാര പരിക്ക് പറ്റി. താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.”

കൊടുവള്ളിയില്‍ മത്സരിക്കുന്ന മുതിര്‍ന്ന മുസ്ലീം ലീഗ് നേതാവ് എം കെ മുനീറാണ് കാരാട്ട് റസാഖിന്റെ മുഖ്യ എതിരാളി. 2016ല്‍ 573 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കാരാട്ട് റസാഖ് തെരഞ്ഞെടുക്കപ്പെട്ടത്. എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിച്ച കാരാട്ട് റസാഖ് 61,033 വോട്ടുകളും ലീഗിന്റെ എം എ റസാഖ് 60,460 വോട്ടുകളും നേടി. ബിജെപിയുടെ അലി അക്ബറിന് 11,537 പേരാണ് വോട്ടുചെയ്തത്.

Next Story