ആ പ്രചാരണം പച്ചകള്ളം, സൗമ്യയുടെ മൊഴിയിലെ കാനാട്ട് റസാഖ് താനല്ല ; ആരോപണം നിഷേധിച്ച് കാരാട്ട് റസാഖ് എംഎൽഎ
സന്ദീപിന്റെ ഭാര്യ മൊഴിയിൽ സൂചിപ്പിക്കുന്ന കാനാട്ട് റസാഖ് താനല്ല എന്ന് പ്രതികരിച്ചു കാരാട്ട് റസാഖ് എംഎൽഎ. ആ പ്രചാരണം പച്ചകള്ളമാണ്. തനിക്കു സ്വര്‍ണക്കള്ളക്കടത്തുമായി യാതൊരു ബന്ധവുമില്ല എംഎൽഎ പറയുന്നു.

കാരാട്ട് റസാഖ് താനാണ് എന്നാൽ സ്വർണക്കടത്തു കേസിലെ പ്രതിയായ സന്ദീപിന്റെ ഭാര്യ മൊഴിയിൽ സൂചിപ്പിക്കുന്ന കാനാട്ട് റസാഖ് താനല്ല എന്ന് പ്രതികരിച്ചു കാരാട്ട് റസാഖ് എംഎൽഎ. ആ പ്രചാരണം പച്ചകള്ളമാണ്. തനിക്കു സ്വര്‍ണക്കള്ളക്കടത്തുമായി യാതൊരു ബന്ധവുമില്ല എംഎൽഎ പറയുന്നു.
സ്വര്‍ണക്കടത്തു കേസിൽ കാരാട്ട് റസാഖ് എംഎൽഎക്ക് പങ്കുണ്ടെന്ന് കാണിച്ചു സൗമ്യ നൽകിയ മൊഴി പുറത്തു വന്നിരുന്നു. സ്വർണക്കടത്തു കേസിലെ പ്രധാന പ്രതിയായ സന്ദീപിന്റെ ഭാര്യയാണ് സൗമ്യ. റമീസ് സ്വർണ്ണം കടത്തിയത് ഇവർ ഇരുവർക്കും വേണ്ടിയാണെന്നാണ് സൗമ്യയുടെ മൊഴിയിൽ പറയുന്നത്. ഇതേ തുടർന്ന് റിപ്പോർട്ടർ ടിവിക്ക് നൽകിയ ടെലിഫോൺ അഭിമുഖത്തിലാണ് എംഎൽഎ കാര്യങ്ങൾ വ്യക്തമാക്കുന്നത്.
കേന്ദ്ര ഇക്കണോമിക് ഇന്റെലിജൻസ് ബ്യൂറോക്ക് കസ്റ്റംസ് നൽകിയ റിപ്പോർട്ടിലാണ് സൗമ്യയുടെ മൊഴി രേഖപ്പെടുത്തിയിരിക്കുന്നത് . ഈ റിപ്പോർട്ടിലാണ് കാരാട്ട് ഫൈസൽ എന്ന പേരിനൊപ്പം കാനാട്ട് റസാഖ് എന്ന പരാമര്‍ശിക്കപ്പെട്ടിരിക്കുന്നത്.