കൊടുങ്ങല്ലൂര്‍ നഗരസഭ എല്‍ഡിഎഫിന്; എന്‍ഡിഎയും യുഡിഎഫും വിട്ട് നിന്നു
കൊടുങ്ങല്ലൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ സ്ഥാനം സിപിഐക്ക്. സിപിഐയിലെ എംയു ഷിനിജ അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ടു. പട്ടികജാതി വനിതാ സംവരണമായ ചെയര്‍പേഴ്സണ്‍ പദവിയിലേക്ക് മത്സരിക്കാന്‍ ബിജെപിക്ക് സ്ഥാനാര്‍ത്ഥിയില്ലാത്ത സാഹചര്യത്തില്‍ വോട്ടെടുപ്പ് ഉണ്ടായില്ല. പ്രധാന പ്രതിപക്ഷമായ എന്‍ഡിഎയും യുഡിഎഫും യോഗത്തില്‍ പങ്കെടുത്തെങ്കിലും വോട്ടിങ്ങില്‍ നിന്നും വിട്ട് നിന്നു. ചാപ്പാറ വാര്‍ഡില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഷിനിജ ടീച്ചര്‍ നഗരസഭയില്‍ നവാഗതയാണ്. 44 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 22 സീറ്റുകളായിരുന്നു എല്‍ഡിഎഫിന് ലഭിച്ചത്. ബിജെപി 21 സീറ്റുകളും നേടി. ഇതോടെയാണ് ഒറ്റസീറ്റിന്റെ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ചയുണ്ടായത്. […]

കൊടുങ്ങല്ലൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ സ്ഥാനം സിപിഐക്ക്. സിപിഐയിലെ എംയു ഷിനിജ അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ടു. പട്ടികജാതി വനിതാ സംവരണമായ ചെയര്‍പേഴ്സണ്‍ പദവിയിലേക്ക് മത്സരിക്കാന്‍ ബിജെപിക്ക് സ്ഥാനാര്‍ത്ഥിയില്ലാത്ത സാഹചര്യത്തില്‍ വോട്ടെടുപ്പ് ഉണ്ടായില്ല. പ്രധാന പ്രതിപക്ഷമായ എന്‍ഡിഎയും യുഡിഎഫും യോഗത്തില്‍ പങ്കെടുത്തെങ്കിലും വോട്ടിങ്ങില്‍ നിന്നും വിട്ട് നിന്നു. ചാപ്പാറ വാര്‍ഡില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഷിനിജ ടീച്ചര്‍ നഗരസഭയില്‍ നവാഗതയാണ്.
44 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 22 സീറ്റുകളായിരുന്നു എല്‍ഡിഎഫിന് ലഭിച്ചത്. ബിജെപി 21 സീറ്റുകളും നേടി. ഇതോടെയാണ് ഒറ്റസീറ്റിന്റെ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ചയുണ്ടായത്. യുഡിഎഫിന്റേത് വളരെ മോശം പ്രകടനമായിരുന്നു. യുഡിഎഫിന്റെ വിജയം ഒരു സീറ്റില്‍ മാത്രം ഒതുങ്ങുകയായിരുന്നു.
കൊടുങ്ങല്ലൂരില്‍ എല്‍ഡിഎഫില്‍നിന്നും ഭരണം പിടിച്ചെടുക്കാന്‍ ബിജെപി വലിയ നീക്കങ്ങള്‍ നടത്തിയിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 16 സീറ്റുകളായിരുന്നു ബിജെപിക്കുണ്ടായിരുന്നത്. അതില്‍നിന്ന് 21ലേക്ക് സ്ഥിതി മെച്ചപ്പെടുത്താന്‍ ബിജെപിക്കായി. ഇത് രണ്ടാം തവണയാണ് ബിജെപി ഇവിടെ പ്രതിപക്ഷ സ്ഥാനത്തെത്തുന്നത്.
കൂടെയുണ്ടായിരുന്ന രണ്ട് സീറ്റുകള്‍ എല്‍ഡിഎഫിന് നഷ്ടമായി. എന്നിരുന്നാലും ഒറ്റസീറ്റിന്റെ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫ് ഏറ്റവുംവലിയ ഒറ്റകക്ഷിയായി.
ദയനീയ പരാജയമാണ് യുഡിഎഫിന് ഇവിടെ നേരിട്ടത്. ഒരു സീറ്റില്‍ മാത്രമാണ് മുന്നണി വിജയിച്ചത്. യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍മാനായ വിഎം ജോണിയാണ് വിജയിച്ചത്. എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റ് പിടിച്ചെടുത്താണ് ജോണിയുടെ വിജയം. എന്നിരുന്നാലും ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ് കൊടുങ്ങല്ലൂരില്‍ മുന്നണിക്ക്.
- TAGS:
- LDF
- Local Body Election