മുഖ്യമന്ത്രിക്ക് ‘ക്യാപ്റ്റന്‍’ വിശേഷണം പാര്‍ട്ടി നല്‍കിയിട്ടില്ല: കോടിയേരി ബാലകൃഷ്ണന്
മുഖ്യമന്ത്രി പിണറായി വിജയന് ക്യാപ്റ്റന്‍ എന്ന വിശേഷണം പാര്‍ട്ടി എവിടേയും നല്‍കിയിട്ടില്ലെന്ന് കോടിയേരി ബാലകൃഷ്ണന് പാര്‍ട്ടിക്ക് എല്ലാവരും സഖാക്കളാണെന്നും കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. ‘ ചിലയാളുകള്‍ മുന്നോട്ട് വെക്കുന്ന മുദ്രാവാക്യം മാത്രമാണത്. അല്ലാതെ പാര്‍ട്ടിയുടെ പ്രസിദ്ധീകരണങ്ങളില്‍ എവിടേയും ക്യാപ്റ്റന്‍ എന്ന വിശേഷണം നല്‍കിയിട്ടില്ല. അത് ഇങ്ങനെ ഓരോ സന്ദര്‍ഭത്തിലും ഓരോ ആളുകളെ പലയാളുകളെ സംബന്ധിച്ചും ഓരോ വിശേഷണം നല്‍കും. സ്വാഭാവികമായി ജനങ്ങള്‍ക്കിടയില്‍ നിന്നും വരുന്ന അഭിപ്രായം മാത്രമാണത്. പാര്‍ട്ടി അങ്ങനൊരു വാചകം ഉപയോഗിച്ചില്ല. പാര്‍ട്ടിക്ക് എല്ലാവരും സഖാക്കളാണ്.’ […]

മുഖ്യമന്ത്രി പിണറായി വിജയന് ക്യാപ്റ്റന്‍ എന്ന വിശേഷണം പാര്‍ട്ടി എവിടേയും നല്‍കിയിട്ടില്ലെന്ന് കോടിയേരി ബാലകൃഷ്ണന് പാര്‍ട്ടിക്ക് എല്ലാവരും സഖാക്കളാണെന്നും കോടിയേരി ബാലകൃഷ്ണന് പറഞ്ഞു.
‘ ചിലയാളുകള്‍ മുന്നോട്ട് വെക്കുന്ന മുദ്രാവാക്യം മാത്രമാണത്. അല്ലാതെ പാര്‍ട്ടിയുടെ പ്രസിദ്ധീകരണങ്ങളില്‍ എവിടേയും ക്യാപ്റ്റന്‍ എന്ന വിശേഷണം നല്‍കിയിട്ടില്ല. അത് ഇങ്ങനെ ഓരോ സന്ദര്‍ഭത്തിലും ഓരോ ആളുകളെ പലയാളുകളെ സംബന്ധിച്ചും ഓരോ വിശേഷണം നല്‍കും. സ്വാഭാവികമായി ജനങ്ങള്‍ക്കിടയില്‍ നിന്നും വരുന്ന അഭിപ്രായം മാത്രമാണത്. പാര്‍ട്ടി അങ്ങനൊരു വാചകം ഉപയോഗിച്ചില്ല. പാര്‍ട്ടിക്ക് എല്ലാവരും സഖാക്കളാണ്.’ കോടിയേരി ബാലകൃഷ്ണന് പറഞ്ഞു.
തെരഞ്ഞെടുപ്പ് രാഷ്ട്രീയം അവസാനിപ്പിക്കുകയാണന്ന ഇപി ജയരാന്റെ നിലപാട് വ്യക്തിപരമാണെന്നും കോടിയേരി അഭിപ്രായപ്പെട്ടു. പാര്‍ട്ടിയാണ് തീരുമാനം എടുക്കുന്നത്, അത് എല്ലാവര്ക്കും ബാധകമായിരിക്കുമെന്നും കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. തന്റെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ട് വരികയാണ്. അതിനനുസരിച്ച് സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചുവരുന്നതിനെ കുറിച്ച് പാര്‍ട്ടി വിലയിരുത്തും. നിലവില്‍ ചികിത്സക്കാണ് മുന്‍ഗണനയെന്നും അദ്ദേഹം പറഞ്ഞു.