
പാലാ സീറ്റിന്റെ കാര്യത്തില്‍ എന്‍സിപിയും മാണി സി കാപ്പനും മുന്നണിയ്ക്ക് വേണ്ടി വിട്ടുവീഴ്ച്ച ചെയ്യേണ്ടി വന്നേക്കുമെന്ന് സൂചിപ്പിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. പുതിയ കക്ഷികള്‍ വരുമ്പോള്‍ വിട്ടുവീഴ്ച്ചകള്‍ വേണ്ടി വരുമെന്ന് കോടിയേരി പറഞ്ഞു. സിറ്റിങ്ങ് സീറ്റ് മാറ്റിയിട്ടുമുണ്ട്. മത്സരിച്ച ആളുകള്‍ക്കെല്ലാം അതാത് സീറ്റില്‍ തന്നെ മത്സരിക്കണമെന്ന് പറഞ്ഞാല്‍ നടന്നേക്കില്ല. സിപിഐഎം കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകളെല്ലാം പുതിയൊരു കക്ഷി വരുമ്പോ ഞങ്ങള്‍ വിട്ടു കൊടുക്കേണ്ടതായിട്ട് വരും. കേരള കോണ്‍ഗ്രസ് മാണിയുടെ പ്രശ്നം മാത്രമല്ല. ഇങ്ങനെ വിവിധ കക്ഷികളുടെ പ്രശ്നങ്ങളുണ്ട്. പ്രശ്നങ്ങള്‍ രമ്യമായി ചര്‍ച്ച ചെയ്ത് പരിഹരിക്കും. ഒരു പൊട്ടിത്തെറിയുമുണ്ടാകില്ല. ഇങ്ങനെയുള്ള ഒരുപാട് കുഴഞ്ഞുമറിഞ്ഞ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശേഷിയുള്ളതുകൊണ്ടാണ് ഇടതുമുന്നണി കേരളത്തില്‍ തുടരുന്നതെന്നും കോടിയേരി പ്രതികരിച്ചു.
ഒരു പാര്‍ട്ടി ജയിച്ച സീറ്റില്‍ അതേ പാര്‍ട്ടിക്ക് നല്‍കുമെന്ന കീഴ് വഴക്കമുണ്ടോയെന്ന ചോദ്യത്തിന് കോടിയേരിയുടെ മറുപടി ഇങ്ങനെ
“എല്ലാ വശങ്ങളും ആലോചിച്ചുകൊണ്ടാണ് തീരുമാനമെടുക്കുക. സിറ്റിങ്ങ് സീറ്റ് മത്സരിച്ച് ജയിച്ച ആള്‍ക്ക് തന്നെ കൊടുത്തിട്ടുമുണ്ട്. സിറ്റിങ്ങ് സീറ്റ് മാറ്റിയിട്ടുമുണ്ട്. മത്സരിച്ച ആളുകള്‍ക്കെല്ലാം അതാത് സീറ്റില്‍ തന്നെ മത്സരിക്കണമെന്ന് പറഞ്ഞാല്‍, സിപിഐഎം കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകളെല്ലാം പുതിയൊരു കക്ഷി വരുമ്പോ ഞങ്ങള്‍ വിട്ടു കൊടുക്കേണ്ടതായിട്ട് വരും. എല്‍ജെഡി കഴിഞ്ഞ തവണ നമ്മുടെ കൂടെ ഉണ്ടായിരുന്നില്ല. അവര്‍ക്ക് സീറ്റ് കൊടുക്കേണ്ടതായി വരും. കേരള കോണ്‍ഗ്രസ് മാണിയുടെ പ്രശ്നം മാത്രമല്ല. ഇങ്ങനെ വിവിധ കക്ഷികളുടെ പ്രശ്നങ്ങളുണ്ട്. പ്രശ്നങ്ങള്‍ രമ്യമായി ചര്‍ച്ച ചെയ്ത് പരിഹരിക്കും. ഒരു പൊട്ടിത്തെറിയുമുണ്ടാകില്ല. ഇങ്ങനെയുള്ള ഒരുപാട് കുഴഞ്ഞുമറിഞ്ഞ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശേഷിയുള്ളതുകൊണ്ടാണ് ഇടതുമുന്നണി കേരളത്തില്‍ തുടരുന്നത്.
എന്‍സിപി എല്‍ഡിഎഫിന്റെ ഘടകകക്ഷിയായിട്ടാണ് ഇപ്പോള്‍ പ്രവര്‍ത്തിച്ചിട്ടുള്ളത്. ഒരു പ്രശ്നവും ഇല്ലായെന്ന് എന്‍സിപി തന്നെ ഇന്ന് പരസ്യമായി വ്യക്തമാക്കിയിട്ടുണ്ട്. സീറ്റുകള്‍ ഏതൊക്കെയാണെന്ന് കാര്യത്തില്‍ ാെരു പാര്‍ട്ടിയെ സംബന്ധിച്ചും തീരുമാനമെടുത്തിട്ടില്ല. തീരുമാനിച്ചിട്ടില്ല. സിപിഐഎം മത്സരിക്കുന്ന സീറ്റുകള്‍ ഏതാണ്. സിപിഐഎമ്മിന്റെ സെക്രട്ടറിയല്ലേ ഞാന്‍. അടുത്ത തെരഞ്ഞെടുപ്പിലാണ് സിപിഐഎം മത്സരിക്കാന്‍ പോകുന്ന സീറ്റുകള്‍ തീരുമാനിക്കാന്‍ പോകുന്നത്. അതിന്റെ ഭാഗമായിട്ടെടുക്കുന്ന തീരുമാനങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട ഘട്ടമായിട്ടില്ല. ഇപ്പോള്‍ അങ്ങനെയൊരു ചര്‍ച്ച അനവസരത്തിലുള്ളതാണ്. അതിന്റെ ആവശ്യമില്ല.”
കേരള കോണ്‍ഗ്രസ് മാണിയുടെ തീരുമാനം സംസ്ഥാന സെക്രട്ടറിയേറ്റ് സ്വാഗതം ചെയ്യുന്നു. ജോസ് കെ മാണി വിഭാഗത്തിന്റെ വരവ് യുഡിഎഫിന്റെ അടിത്തറ തകര്‍ക്കും. യുഡിഎഫ് നിലനില്പില്ലാത്ത മുന്നണിയായി മാറി. പാര്‍ട്ടികളെ പിടിച്ചുനിര്‍ത്താനുള്ള കഴിവ് യുഡിഎഫ് കോണ്‍ഗ്രസ് നേതൃത്വത്തിന് നഷ്ടപ്പെട്ടു. പ്രശ്നം പരിഹരിക്കുന്നതില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ കഴിവ് നഷ്ടപ്പെട്ടതിന്റെ ഏറ്റവും വലിയ തെളിവാണിത്. യുഡിഎഫിലെ മൂന്നാമത്തെ പ്രധാന ഘടകക്ഷിയാണ് വന്നത്. എല്‍ഡിഎഫിന്റെ ബഹുജന അടിത്തറ രൂപീകരിക്കാന്‍ ഇത് സഹായിക്കും. എല്‍ഡിഎഫിനെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ പ്രതിപക്ഷം ഏര്‍പ്പെട്ടിരിക്കുന്ന സന്ദര്‍ഭത്തിലാണ് ആ മുന്നണിയിലെ ഘടകക്ഷി വിട്ടുപോരുന്നത്. മുഖ്യമന്ത്രി രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന സമരത്തിന് ജനപിന്തുണയില്ല. ജോസ് കെ മാണി യുഡിഎഫുമായുള്ള ബന്ധം വിച്ഛേദിക്കാന്‍ കാരണം തിരിച്ചറിവാണ്.
ഇന്നത്തെ യുഡിഎഫ് ദേശീയ തലത്തിലുള്ള ആര്‍എസ്എസ് വെല്ലുവിളികള്‍ നേരിടാന്‍ പ്രവര്‍ത്തിക്കുന്നില്ല. ആര്‍എസ്എസ് വര്ഗീയതെക്കെതിരെ ഇടപെടലുകള്‍ നടത്തുന്നില്ല. മോഡി സര്‍ക്കാര്‍ വിഷലിപ്ത വിദ്വേഷ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും രക്ഷപ്പെടാനാണ് ബിജെപി ആര്‍എസ്എസ് വര്‍ഗീയ പ്രചാരണം നടത്തുന്നത്. അതിനെ എതിര്‍ക്കാന്‍ കോണ്‍ഗ്രസ് ഒന്നും ചെയ്യുന്നില്ല. അത് കേരള കോണ്‍ഗ്രസ് മാണിക്ക് തിരിച്ചറിയാന്‍ കഴിഞ്ഞു.
ബിജെപി സര്‍ക്കാര്‍ കാര്‍ഷിക മേഖലയില്‍ സ്വീകരിച്ച സമീപനത്തിനെതിരെ കോണ്‍ഗ്രസ് മൗനം പൗലിച്ചു. കര്‍ഷകര്‍ തെരുവിലറങ്ങിയതിന് ശേഷമാണ് കോണ്‍ഗ്രസ് രംഗത്ത് വന്നത്. കര്‍ഷ പ്രാധാന്യമുള്ള പ്രശ്നങ്ങളില്‍ കോണ്‍ഗ്രസ് സ്വീകരിക്കുന്ന നിസംഗതയും എല്‍ഡിഎഫിന്റെ വികസനനയവുമാണ് കേരള കോണ്‍ഗ്രസ് മാണി യുഡിഫ് വിട്ടു വരാന്‍ കാരണം.
എല്‍ഡിഎഫ് നല്കിയ 600 വാഗ്ദാനങ്ങളില്‍ 30 എണ്ണമൊഴികെ എല്ലാം നടപ്പാക്കി. ഓണക്കാലത്ത് പ്രഖ്യാപിച്ച നൂറ് പദ്ധതികളും ഓരോന്നായി നടപ്പാക്കുന്നു. ഈയാഴ്ച്ചയാണ് നമ്മുടെ പൊതുവിദ്യാഭ്യാസം സമ്പൂര്‍ണ ഡിജിറ്റലായത്. 45,000 ക്ലാസ് റൂമുകള്‍ ഹൈടെക്കാക്കി.
കോടിയേരി
തുടര്‍ഭരണത്തിനുള്ള പോരാട്ടത്തിന് കേരള കോണ്‍ഗ്രസ് മാണിയുടെ വരവ് ശക്തിപകരും. പ്രതിപക്ഷത്തിന്റെ അട്ടിമറി സമരങ്ങള്‍ക്ക് വിജയിക്കാന്‍ കഴിയില്ല. കൂടെ നില്‍ക്കുന്നവരെ യോജിപ്പിക്കാന്‍ കഴിയാത്തവര്‍ക്ക് ഇടതുമുന്നണിയെ നേരിടാന്‍ കഴിയില്ല. യുഡിഎഫില്‍ ഇനിയും വിള്ളലുകളുണ്ടാകും. കോണ്‍ഗ്രസിന് അകത്ത് തന്നെ തര്‍ക്കങ്ങളുണ്ടായി. കെ മുരളീധരന് മാണി കോണ്‍ഗ്രസിനെതിരെ സ്വീകരിച്ച സമീപനത്തിനെതിരെ രംഗത്തുവന്നു. കോണ്‍ഗ്രസില്‍ പൊട്ടിത്തെറിയുണ്ടാകും. യുഡിഎഫിന്റെ തകര്‍ച്ചയ്ക്ക് വേഗത കൂടും. കമ്മ്യൂണിസ്റ്റ് വിരുദ്ധ വികാരമുണ്ടാക്കാന്‍ ഇക്കാലത്ത് കഴിയില്ല. 39 കൊല്ലമായി ഞങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ചവരാണ് ജോസ് കെ മാണി. അവരാണ് വിട്ട് പോന്നിരിക്കുന്നത്. ചര്‍ച്ച ചെയ്ത് വ്യക്തമായ ഭാവി തീരുമാനങ്ങള്‍ രൂപീകരിക്കും.
എല്‍ഡിഎഫ് തീരുമാനമെടുത്താല്‍ ഒരു പ്രശ്നവും ഉണ്ടാകില്ല. മാണി കോണ്‍ഗ്രസ് ഉപാധികളില്ലാതെയാണ് വന്നതെന്ന് പ്രഖ്യാപിച്ചിരുന്നു. അഞ്ച് വര്‍ഷം മുമ്പത്തെ സ്ഥിതിയല്ല ഇന്നത്തേത്. മുസ്ലീം ലീഗും കോണ്‍ഗ്രസും വലിയ ഐക്യത്തിലാണിപ്പോള്. ചത്ത കുതിര എന്ന് കോണ്‍ഗ്രസ് ലീഗിനെ വിളിച്ചിട്ടുണ്ട്. മുന്‍ കാലങ്ങളിലുണ്ടായ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട സമയമല്ല ഇത്.
ബാര്‍ കോഴക്കേസില്‍ മാപ്പ് ചോദിക്കേണ്ടത് ഉമ്മന്‍ ചാണ്ടിയല്ലേ? കേസെടുത്തത് തെറ്റായെന്ന് പറയേണ്ടത് അന്നത്തെ അഭ്യന്തരമന്ത്രി ചെന്നിത്തലയാണ്. യുഡിഎഫില്‍ ആരാണ് പ്രശ്നമുണ്ടാക്കിയതെന്ന് ജോസ് കെ മാണിക്ക് തന്നെ പറയേണ്ടി വന്നു. അവര്‍ക്കില്ലാത്ത പ്രശ്നമാണല്ലോ നിങ്ങള്‍ക്ക്?
കോടിയേരി
ഇപ്പോഴത്തേക്കാള്‍ സീറ്റ് അടുത്ത തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് കിട്ടും. യുഡിഎഫിന് ഇപ്പോഴത്തെ സീറ്റുകള്‍ നിലനിര്‍ത്താനാകില്ല. എല്‍ഡിഎഫില്‍ രാഷ്ട്രീയ കച്ചവടമില്ല. മാണി സി കാപ്പനുമായി ചര്‍ച്ച നടത്തിയെന്ന് എംഎം ഹസനും ഇല്ലെന്ന് രമേശ് ചെന്നിത്തലയും പറഞ്ഞു. ആര് പറഞ്ഞതാണ് ശരിയെന്നും ആര് പറഞ്ഞതാണ് കളവെന്നും അറിയില്ല. അവര്‍ തമ്മില്‍ തര്‍ക്കം തീര്‍ക്കട്ടേയെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.