Top

‘കോടിയേരി ഇസ്ലാമോഫോബിയ പരത്തുന്നു’; ബിജെപി നിലപാട് സിപിഐഎം ഏറ്റെടുത്തെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി

‘മുസ്ലീം വിഭാഗത്തെ അധികാരസ്ഥാനങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്താനുള്ള ബിജെപി നിലപാട് സിപിഐഎം ഏറ്റെടുത്തു.’

27 Oct 2020 8:49 AM GMT

‘കോടിയേരി ഇസ്ലാമോഫോബിയ പരത്തുന്നു’; ബിജെപി നിലപാട് സിപിഐഎം ഏറ്റെടുത്തെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി
X

സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇസ്ലാമോഫോബിയ പരത്തുകയാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി. ജമാ അത്തെ ഇസ്ലാമി മതതീവ്ര സംഘടനയാണെന്ന തരത്തില്‍ കോടിയേരി നടത്തിയ പ്രസ്താവന തെരഞ്ഞെടുപ്പ് നടക്കുന്ന ബിഹാറില്‍ അടക്കം ബിജെപി ആയുധമാക്കുകയാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ചൂണ്ടിക്കാട്ടി. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഹകരിച്ച് തദ്ദേശ സ്ഥാപനങ്ങളില്‍ അധികാരം പങ്കിട്ട സിപിഐഎം ഇപ്പോള്‍ വെല്‍ഫെയര്‍ പാര്‍ട്ടിക്കെതിരെ നുണപ്രചരണം നടത്തുകയാണെന്നും സംസ്ഥാന അദ്ധ്യക്ഷന്‍ ഹമീദ് വാണിയമ്പലം കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

മുസ്ലീം വിഭാഗത്തെ അധികാരസ്ഥാനങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്താനുള്ള ബിജെപി നിലപാട് സിപിഐഎം ഏറ്റെടുത്തു.

വെല്‍ഫെയര്‍ പാര്‍ട്ടി

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ സഹകരിച്ച ശേഷം സിപിഐഎം ഇപ്പോള്‍ നടത്തുന്നത് അവസരവാദമാണ്. തെരഞ്ഞെടുപ്പ് നേട്ടത്തിനും ഭരണ പരാജയം മറച്ചു വെക്കാനും തീവ്ര വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണ് സിപിഐഎം. സിപിഐഎം ദേശീയ നേതൃത്വത്തിന്റെ നിലപാടിന് വിരുദ്ധമാണ് കേരള ഘടകത്തിന്റെ നിലപാടെന്നും വെല്‍ഫെയര്‍ പാര്‍ട്ടി നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.

Next Story