Top

‘കമ്മ്യൂണിസ്റ്റുകാര്‍ മോശമായാല്‍ കെട്ട മുട്ട പോലെ’; നേതാക്കളുടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിത്വത്തില്‍ കോടിയേരി ബാലകൃഷ്ണന്‍

കമ്മ്യൂണിസ്റ്റുകാര്‍ മോശമായാല്‍ കെട്ട മുട്ട പോലെ വളരെ മോശമായിരിക്കുമെന്ന് സിപിഐഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടി വിട്ട സിപിഐഎം, സിപിഐ നേതാക്കള്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളായി നാറിയതിനെകുറിച്ചുള്ള ചോദ്യത്തിനായിരുന്നു കോടിയേരിയുടെ പ്രതികരണം. ‘കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അകത്തും പുറത്തും അവസരവാദികളുണ്ടാവും, ഈ വഞ്ചകന്മാര്‍ ഈ നിലപാട് സ്വീകരിക്കുന്നതോടെ കമ്മ്യൂണിസ്റ്റുകാര്‍ അല്ലാതായി കഴിഞ്ഞു. കമ്മ്യൂണിസ്റ്റുകാരന്‍ മോശമായി കഴിഞ്ഞാല്‍ കെട്ട മുട്ട പോലെ വളരെ മോശമായിരിക്കും.’ എന്നായിരുന്നു കോടിയേരിയുടെ പ്രതികരണം. മാധ്യമ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് കോടിയേരിയുടെ വിമര്‍ശനം. ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ […]

20 March 2021 11:22 PM GMT

‘കമ്മ്യൂണിസ്റ്റുകാര്‍ മോശമായാല്‍ കെട്ട മുട്ട പോലെ’; നേതാക്കളുടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിത്വത്തില്‍ കോടിയേരി ബാലകൃഷ്ണന്‍
X

കമ്മ്യൂണിസ്റ്റുകാര്‍ മോശമായാല്‍ കെട്ട മുട്ട പോലെ വളരെ മോശമായിരിക്കുമെന്ന് സിപിഐഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടി വിട്ട സിപിഐഎം, സിപിഐ നേതാക്കള്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളായി നാറിയതിനെകുറിച്ചുള്ള ചോദ്യത്തിനായിരുന്നു കോടിയേരിയുടെ പ്രതികരണം.

‘കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അകത്തും പുറത്തും അവസരവാദികളുണ്ടാവും, ഈ വഞ്ചകന്മാര്‍ ഈ നിലപാട് സ്വീകരിക്കുന്നതോടെ കമ്മ്യൂണിസ്റ്റുകാര്‍ അല്ലാതായി കഴിഞ്ഞു. കമ്മ്യൂണിസ്റ്റുകാരന്‍ മോശമായി കഴിഞ്ഞാല്‍ കെട്ട മുട്ട പോലെ വളരെ മോശമായിരിക്കും.’ എന്നായിരുന്നു കോടിയേരിയുടെ പ്രതികരണം. മാധ്യമ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് കോടിയേരിയുടെ വിമര്‍ശനം.

ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് മൂന്നക്കം ആക്കാനാണ് എല്‍ഡിഎഫ് ശ്രമിക്കുന്നതെന്നും കോടിയേരി കൂട്ടി ചേര്‍ത്തു. തങ്ങള്‍ക്ക് ഇപ്പോള്‍ 95 സീറ്റുണ്ട്. ആ സീറ്റ് വര്‍ധിക്കും. എല്‍ഡിഎഫിന് ഇപ്പോള്‍ രണ്ടക്കം ആണെങ്കില്‍ ഇത് മൂന്നക്കം ആകാനാണ് പരിശ്രമിക്കുന്നതെന്നായിരുന്നു കോടിയേരിയുടെ പ്രതികരണം.

സിപിഐഎമ്മും ബിജെപിയും തമ്മില്‍ ഡീല്‍ ആണെന്ന് പറയാന്‍ കേരളത്തിലെ ആര്‍ക്കാണ് സാധിക്കുകയെന്നും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസുമായി സഹകരിക്കുകയാണ് സിപിഐഎം. അത് രഹസ്യമായി എടുത്ത തീരുമാനമല്ല, പാര്‍ട്ടി കോണ്‍ഗ്രസ് ചര്‍ച്ച ചെയ്‌തെടുത്ത തീരുമാനമാണ്. സിപിഐഎമ്മിന് ഒരിക്കലും ആര്‍എസ്എസുമായി രാഷ്ട്രീയമായും പ്രത്യയശാസ്ത്രപരമായും യോജിക്കാന്‍ കഴിയില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

Next Story