Top

കോടിയേരി പറയാത്ത ആ ഒരു ജില്ല ഏത്? ‘വിജയം പതിമൂന്നില്‍’

തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി മികച്ച വിജയം നേടുമെന്നാണ് സിപിഐഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍ രാവിലെ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പറഞ്ഞത്.തെരഞ്ഞെടുപ്പുഫലങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ വികസന- ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുമുള്ള അംഗീകാരമായിരിക്കുമെന്നും ഇടതുമുന്നണിക്ക് അനുകൂലമായ തരംഗമാണ് നിലവിലുള്ളതെന്നും കോടിയേരി പറഞ്ഞിരുന്നു. 14ല്‍ 13 ജില്ലകളിലും എല്‍ഡിഎഫിന് മുന്‍തൂക്കം ലഭിക്കും. ഈ കൊവിഡ് കാലത്ത് പട്ടിണിയില്ലാതെ ജനങ്ങളെ രക്ഷിച്ച സര്‍ക്കാരിന് അല്ലാതെ ആര്‍ക്കാണ് ജനങ്ങള്‍ വോട്ടു ചെയ്യുകയെന്നും കോടിയേരി ചോദിച്ചിരുന്നു. അതേസമയം, ഇടതുമുന്നണിക്ക് നഷ്ടമാകുന്ന ഒരു ജില്ലയേതാണെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. അതിനോട് […]

14 Dec 2020 12:44 AM GMT

കോടിയേരി പറയാത്ത ആ ഒരു ജില്ല ഏത്? ‘വിജയം പതിമൂന്നില്‍’
X

തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി മികച്ച വിജയം നേടുമെന്നാണ് സിപിഐഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍ രാവിലെ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പറഞ്ഞത്.
തെരഞ്ഞെടുപ്പുഫലങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ വികസന- ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുമുള്ള അംഗീകാരമായിരിക്കുമെന്നും ഇടതുമുന്നണിക്ക് അനുകൂലമായ തരംഗമാണ് നിലവിലുള്ളതെന്നും കോടിയേരി പറഞ്ഞിരുന്നു. 14ല്‍ 13 ജില്ലകളിലും എല്‍ഡിഎഫിന് മുന്‍തൂക്കം ലഭിക്കും. ഈ കൊവിഡ് കാലത്ത് പട്ടിണിയില്ലാതെ ജനങ്ങളെ രക്ഷിച്ച സര്‍ക്കാരിന് അല്ലാതെ ആര്‍ക്കാണ് ജനങ്ങള്‍ വോട്ടു ചെയ്യുകയെന്നും കോടിയേരി ചോദിച്ചിരുന്നു.

അതേസമയം, ഇടതുമുന്നണിക്ക് നഷ്ടമാകുന്ന ഒരു ജില്ലയേതാണെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. അതിനോട് മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ച ചോദ്യം ഇങ്ങനെ: ’13 ജില്ലയുടെ കണക്ക് അങ്ങ് പറഞ്ഞു. ഒരു ജില്ല മലപ്പുറം ആണോ?’ ഇതിന് കോടിയേരി നല്‍കിയ മറുപടി: ‘അത് വോട്ടെണ്ണി കഴിയുമ്പോള്‍ നിങ്ങള്‍ക്ക് മനസിലാകും’.

കള്ളപ്രചാരണങ്ങള്‍ ഉപയോഗിച്ചുള്ള വേട്ടയാടലിനെതിരായ വിധിയെഴുത്ത് കൂടിയാകും തെരഞ്ഞെടുപ്പ് ഫലമെന്നും കോടിയേരി പറഞ്ഞു. സര്‍ക്കാരിനെതിരായ ആരോപണങ്ങള്‍ ബോധപൂര്‍വ്വമുണ്ടാക്കുന്ന കള്ളകഥകളാണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതെല്ലം വൈകുന്നേരങ്ങളിലെ അന്തി ചര്‍ച്ചയിലെ വിഷയം മാത്രമാണ്. ജനങ്ങളുടെ പ്രശ്‌നമെന്നത് അവര്‍ക്ക് ഭക്ഷണം വേണം, വീട് വേണം, ആരോഗ്യസുരക്ഷ വേണം.. ഇതെല്ലാം ഉറപ്പുവരുത്തുന്ന സര്‍ക്കാരാണ് കേരളത്തിലുള്ളതെന്നും കോടിയേരി പറഞ്ഞു. മറ്റിടങ്ങളില്‍ കാലു മാറ്റിയും മറ്റുമാണ് സര്‍ക്കാരുകളെ ബിജെപി അട്ടിമറിക്കാന്‍ ശ്രമിച്ചതെങ്കില്‍ കേരളത്തില്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗപ്പെടുത്തി അന്വേഷണങ്ങളും കള്ള പ്രചാരണങ്ങളും നടത്തിയാണ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ നോക്കിയത്. എന്നാല്‍ ഇടതുപക്ഷത്തെ ഒറ്റപ്പെടുത്താന്‍ കേരളം കൂട്ടുനില്‍ക്കില്ലെന്ന് ഈ തെരഞ്ഞടുപ്പ് തെളിയിക്കുമെന്നും കോടിയേരി പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് തിരിച്ചടിയുണ്ടാകുമെന്നും മുസ്ലിം ലീഗിന്റെ അടിത്തറ തകരുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മുസ്ലിം ബഹുജനങ്ങളുടെ പ്രഖ്യാപിത സംഘടനകളെല്ലാം കാലങ്ങളായി തള്ളുന്ന വിഭാഗമാണ് ജമാഅത്തെ ഇസ്ലാമി. നാല് വോട്ടിനുവേണ്ടി അവരോട് കൂട്ടുകൂടുന്ന അല്‍പത്തമാണ് ലീഗും കോണ്‍ഗ്രസും കാണിച്ചത്. അതിന് വലിയ രോഷത്തോടെയാണ് മുസ്ലിം ബഹുജനങ്ങള്‍ പ്രതികരിച്ചുകൊണ്ടിരിക്കുന്നത്. ലീഗിന്റെ കരുത്തരായ സംഘടനകളുടെ നേതാക്കളടക്കം അതിനെതിരെ പ്രതികരിച്ചെന്നും അദ്ദേഹം പറഞ്ഞു.

”എല്‍ഡിഎഫിനെ സംബന്ധിച്ച് ചരിത്ര വിജയം സമ്മാനിക്കുന്ന തെരഞ്ഞെടുപ്പാവും ഇതെന്നും അദ്ദേഹം പറഞ്ഞു. കാരണം ഇതുപോലൊരു തെരഞ്ഞെടുപ്പ് കേരളത്തില്‍ മുമ്പൊരുഘട്ടത്തിലും നമുക്ക് നേരിടേണ്ടി വന്നിട്ടില്ല. എല്ലാ പ്രതിലോമ ശക്തികളും ഒന്നിച്ച് ഏകോപിച്ച് ഞങ്ങളെ നേരിടാന്‍ തയ്യാറെടുത്ത് നില്‍ക്കുകയാണ്. അതിനാവശ്യമായ എല്ലാ ഒത്താശകളും കേന്ദ്ര ഏജന്‍സികള്‍ ചെയ്തുകൊടുക്കുകയും ചെയ്താണ് ഈ തെരഞ്ഞെടുപ്പ്. അവര്‍ക്കുണ്ടായ പ്രതീക്ഷ ഇതൊക്കെക്കൊണ്ട് ഞങ്ങളെയൊന്ന് ചെറിയതോതില്‍ ക്ഷീണിപ്പിക്കാമെന്നും ഒന്നുലയ്ക്കാമെന്നുമായിരുന്നു. പക്ഷേ 16ാം തിയതി വോട്ടെണ്ണുമ്പോള്‍ മനസിലാവും ആരാണ് ഉലഞ്ഞത്, ആരാണ് ക്ഷീണിച്ചത് എന്ന്. ഇവിടെ ഐതിഹാസികമായ വിജയമായിരിക്കും എല്‍ഡിഎഫിന്. അതോടെ കൂടുതല്‍ കടുത്ത നടപടികളിലേക്ക് കടക്കണമെങ്കില്‍ അവര്‍ക്ക് കടക്കാം. അത് മാത്രമേ ഇപ്പോള്‍ പറയാനുള്ളു, ഈ ഘട്ടത്തില്‍ ഇതുവരെ വോട്ട് ചെയ്തവര്‍ വലിയ പ്രതീക്ഷയാണ് എല്‍ഡിഎഫിന് നല്‍കിയിരിക്കുന്നത്. വിജയിക്കാന്‍ സാധ്യതയില്ലെന്ന് കണക്കാക്കിയ പ്രദേശങ്ങള്‍ പോലും എല്‍ഡിഎഫിന് ലഭിക്കും. ഈ ജില്ലകളുടെ കാര്യം ഞാന്‍ പ്രത്യേകം പറയേണ്ടതില്ല. അത് എല്ലാക്കാലത്തും എങ്ങനെയായിരുന്നെന്ന് എല്ലാവര്‍ക്കും അറിയാം.”- മുഖ്യമന്ത്രി വ്യക്തമാക്കി.

Next Story