Top

പിണറായിയുടെ പിന്‍ഗാമി, പഴികേട്ടതു മുഴുവന്‍ മക്കള്‍ക്കുവേണ്ടി, ഒടുവില്‍ സ്ഥാനമൊഴിയല്‍

ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിഞ്ഞിരിക്കുകയാണ് കോടിയേരി ബാലകൃഷ്ണന്‍. 2015ല്‍ ആലപ്പുഴയില്‍ വെച്ചുനടന്ന സിപിഐഎം സംസ്ഥാന സമ്മളേനത്തിലാണ് പിണറായി വിജയന്‍ സ്ഥാനമൊഴിഞ്ഞ് കോടിയേരി ബാലകൃഷ്ണന്‍ സെക്രട്ടറി സ്ഥാനത്തേക്ക് നിയമിതനായത്. 2018ല കോഴിക്കോട് സമ്മേളനം കോടിയേരി തുടരട്ടെ എന്ന് തീരുമാനിക്കുകയായിരുന്നു. സെക്രട്ടറി സ്ഥാനമേറ്റെടുത്തതിന് ശേഷം കോടിയേരിയെ രാഷ്ട്രീയപരമായി ഏറെ വലച്ചത് മക്കളുടെ പേരിലുയര്‍ന്ന വിവാദങ്ങളാണ്. ആദ്യഘട്ടത്തില്‍ ബിനോയ് കോടിയേരിയുടെ പേരിലായിരുന്നു വിവാദങ്ങളും വാര്‍ത്തകളും. ആ സമയത്തും കോടിയേരിയുടെ രാജി പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു. അന്ന് കോടിയേരി സ്ഥാനമൊഴിയാന്‍ […]

13 Nov 2020 2:50 AM GMT

പിണറായിയുടെ പിന്‍ഗാമി, പഴികേട്ടതു മുഴുവന്‍ മക്കള്‍ക്കുവേണ്ടി, ഒടുവില്‍ സ്ഥാനമൊഴിയല്‍
X

ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിഞ്ഞിരിക്കുകയാണ് കോടിയേരി ബാലകൃഷ്ണന്‍. 2015ല്‍ ആലപ്പുഴയില്‍ വെച്ചുനടന്ന സിപിഐഎം സംസ്ഥാന സമ്മളേനത്തിലാണ് പിണറായി വിജയന്‍ സ്ഥാനമൊഴിഞ്ഞ് കോടിയേരി ബാലകൃഷ്ണന്‍ സെക്രട്ടറി സ്ഥാനത്തേക്ക് നിയമിതനായത്. 2018ല കോഴിക്കോട് സമ്മേളനം കോടിയേരി തുടരട്ടെ എന്ന് തീരുമാനിക്കുകയായിരുന്നു.

സെക്രട്ടറി സ്ഥാനമേറ്റെടുത്തതിന് ശേഷം കോടിയേരിയെ രാഷ്ട്രീയപരമായി ഏറെ വലച്ചത് മക്കളുടെ പേരിലുയര്‍ന്ന വിവാദങ്ങളാണ്. ആദ്യഘട്ടത്തില്‍ ബിനോയ് കോടിയേരിയുടെ പേരിലായിരുന്നു വിവാദങ്ങളും വാര്‍ത്തകളും. ആ സമയത്തും കോടിയേരിയുടെ രാജി പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു. അന്ന് കോടിയേരി സ്ഥാനമൊഴിയാന്‍ സന്നദ്ധനാണെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നെങ്കിലും പാര്‍ട്ടി അത് നിഷേധിക്കുകയായിരുന്നു.

ബെംഗളൂരു മയക്കുമരുന്ന് കേസില്‍ ബിനീഷ് കോടിയേരി അറസ്റ്റിലായതിന് പിന്നാലെയാണ് കോടിയേരി സ്ഥാനമൊഴിയുന്നത്. ആരോഗ്യ കാരണങ്ങള്‍ കാരണം അവധിയില്‍ പ്രവേശിക്കുന്നെന്നാണ് സിപിഐഎം വാര്‍ത്താക്കുറിപ്പില്‍ വിശദീകരിക്കുന്നതെങ്കിലും വിവാദങ്ങള്‍ കൊടുംപിരി കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലുള്ള മാറിനില്‍ക്കലിന് രാഷ്ട്രീയ മാനങ്ങള്‍ ഏറെയാണ്.

ബിനീഷ് കോടിയേരിക്കെതിരായ ഇഡി അന്വേഷണം തിരുവനന്തപുരത്തെ കോടിയേരി വീടുവരെയെത്തിയതോടെ പ്രതിപക്ഷം രാജിയാവശ്യം ശക്തമാക്കിയിരുന്നു. ആദ്യമായാണ് ആരോഗ്യകാരണങ്ങള്‍ ഉന്നയിച്ച് സിപിഐഎമ്മിന്റെ സംസ്ഥാന സെക്രട്ടറി പദത്തില്‍നിന്നും ഒരാള്‍ സ്ഥാനമൊഴിയുന്നത്.

Next Story