Top

പാര്‍ലമെന്ററി പദവിയേക്കാള്‍ സിപിഐഎമ്മിന് വലുത് ശൈലജയുടെ പാര്‍ട്ടി പദവി; ‘ഭൂരിപക്ഷം നോക്കിയല്ല, മന്ത്രിമാരെ തീരുമാനിക്കുന്നതെന്നും കോടിയേരി’

രണ്ടാം പിണറായി മന്ത്രിസഭയില്‍ നിന്ന് കെകെ ശൈലജ ടീച്ചറെ ഒഴിവാക്കിയതില്‍ വിശദീകരണവുമായി സിപിഐഎം പിബി അംഗം കോടിയേരി ബാലകൃഷ്ണന്‍. നിയമസഭയിലും മന്ത്രിസഭയിലും പുതിയ ആളുകള്‍ വരട്ടെ എന്നതാണ് പാര്‍ട്ടി തീരുമാനമെന്നും അത് അനുസരിച്ചാണ് എല്ലാ കാര്യങ്ങളും മുന്നോട്ട് പോയതെന്നും കോടിയേരി പറഞ്ഞു. ശൈലജയെ പരിഗണിച്ചാല്‍ മന്ത്രി മന്ത്രിമാരെയും പരിഗണിക്കണമെന്ന ആവശ്യം ഉയരും. അതിലും ഭേദം പാര്‍ട്ടി സ്വീകരിച്ച പൊതു തീരുമാനം അംഗീകരിച്ച് മുന്നോട്ട് പോകുകയായിരുന്നെന്ന് കോടിയേരി ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. കോടിയേരി പറഞ്ഞത്: ”ഇടതുപക്ഷ […]

22 May 2021 8:56 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പാര്‍ലമെന്ററി പദവിയേക്കാള്‍ സിപിഐഎമ്മിന് വലുത് ശൈലജയുടെ പാര്‍ട്ടി പദവി; ‘ഭൂരിപക്ഷം നോക്കിയല്ല, മന്ത്രിമാരെ തീരുമാനിക്കുന്നതെന്നും കോടിയേരി’
X

രണ്ടാം പിണറായി മന്ത്രിസഭയില്‍ നിന്ന് കെകെ ശൈലജ ടീച്ചറെ ഒഴിവാക്കിയതില്‍ വിശദീകരണവുമായി സിപിഐഎം പിബി അംഗം കോടിയേരി ബാലകൃഷ്ണന്‍. നിയമസഭയിലും മന്ത്രിസഭയിലും പുതിയ ആളുകള്‍ വരട്ടെ എന്നതാണ് പാര്‍ട്ടി തീരുമാനമെന്നും അത് അനുസരിച്ചാണ് എല്ലാ കാര്യങ്ങളും മുന്നോട്ട് പോയതെന്നും കോടിയേരി പറഞ്ഞു.

ശൈലജയെ പരിഗണിച്ചാല്‍ മന്ത്രി മന്ത്രിമാരെയും പരിഗണിക്കണമെന്ന ആവശ്യം ഉയരും. അതിലും ഭേദം പാര്‍ട്ടി സ്വീകരിച്ച പൊതു തീരുമാനം അംഗീകരിച്ച് മുന്നോട്ട് പോകുകയായിരുന്നെന്ന് കോടിയേരി ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

കോടിയേരി പറഞ്ഞത്: ”ഇടതുപക്ഷ മുന്നണി നിലപട് നേരത്തെ വ്യക്തമാക്കിയതാണ്. നിയമസഭയിലും മന്ത്രിസഭയിലും പുതിയ ആളുകള്‍ വരട്ടെ എന്നതായിരുന്നു പാര്‍ട്ടി തീരുമാനം. അത് അനുസരിച്ചാണ് സ്ഥാനാര്‍ത്ഥി നിര്‍ണയസമയം മുതലുള്ള എല്ലാ കാര്യങ്ങളും മുന്നോട്ട് പോയത്. കെകെ ശൈലജയെ അവഗണിച്ചിട്ടില്ല. കരുത്തയായ സഖാവും കേന്ദ്രകമ്മിറ്റി അംഗവുമാണ് കെകെ ശൈലജ. പാര്‍ലമെന്ററി പദവിയേക്കാള്‍ സിപിഐഎമ്മിന് വലുത് ശൈലജയുടെ പാര്‍ട്ടി പദവിയാണ്. പാര്‍ട്ടി തീരുമാനം കെകെ ശൈലജ മാതൃകാപരമായാണ് ഉള്‍ക്കൊണ്ടത്. മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റുമ്പോള്‍ പ്രതികരണങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ കെകെ ശൈലജയെ പരിഗണിച്ചാല്‍ മറ്റ് പലരെയും പരിഗണിക്കണമെന്ന ആവശ്യം ഉയരും. അതിലും ഭേദം പൊതുതീരുമാനവും നിലപാടും അംഗീകരിച്ച് മുന്നോട്ട് പോകുകയാണ്. പുതിയ നേതൃത്വം എന്ന അഭിപ്രായത്തില്‍ പാര്‍ട്ടിക്കുള്ളില്‍ എതിരഭിപ്രായം ഉണ്ടായിട്ടില്ല. ഭൂരിപക്ഷം നോക്കിയല്ല, മന്ത്രിമാരെ തീരുമാനിക്കുന്നത്.”

മികച്ച പ്രകടനം നടത്തിയ മന്ത്രിമാര്‍ക്ക് പലര്‍ക്കും മത്സരിക്കാന്‍ പോലും അവസരം കിട്ടിയിട്ടില്ലെന്നും കോടിയേരി പറഞ്ഞു.

”സിപിഐഎമ്മിനും സിപിഐക്കും പുതിയ മന്ത്രിമാരാണ്. പുതിയ ആളുകള്‍ക്ക് അവസരം കൊടുക്കണമെന്നാണ് രണ്ട് കമ്യൂണിസ്റ്റ് പാര്‍ട്ടികളും തീരുമാനിച്ചത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും ഇത് തീരുമാനിച്ചതാണ്. പുതിയ ആളുകള്‍ക്ക് അവസരം കൊടുക്കാനാണ് പാര്‍ട്ടി തീരുമാനിച്ചത്. 31 സിറ്റിംഗ് എംഎല്‍എമാരെ ഒഴിവാക്കി. 29 പേര്‍ രണ്ട് ടേം കഴിഞ്ഞവരാണ്. പുതിയ തലമുറയ്ക്ക് പ്രാമുഖ്യം കൊടുക്കണമെന്ന സമീപനമാണ് സിപിഐഎമ്മിന്. ആ തീരുമാനം ജനങ്ങളില്‍ മതിപ്പുണ്ടാക്കി. ഈ തീരുമാനമായിരുന്നു പ്രധാനപ്പെട്ട ഇടപെടല്‍. തീരുമാനത്തിന്റെ ഭാഗമായി അഞ്ചു മന്ത്രിമാരെ മാറ്റിനിര്‍ത്തി. ഇപി, ഐസക്ക്, സുധാകരന്‍, രവീന്ദ്രനാഥ് എന്നിവരെയടക്കം മാറ്റിനിര്‍ത്തേണ്ടിവന്നു. ഇവരെല്ലാം മികച്ച മന്ത്രിമാരാണ്.”- അഭിമുഖത്തില്‍ കോടിയേരി പറഞ്ഞു.

Next Story