‘പാര്‍ട്ടി തീരുമാനങ്ങള്‍ക്കൊപ്പം സഖാക്കളുണ്ടാകും’: കുറ്റ്യാടി, പൊന്നാനി പ്രതിഷേധങ്ങളില്‍ കോടിയേരി
സീറ്റ് വിഭജനത്തിന് പിന്നാലെ കുറ്റ്യാടിയിലും പൊന്നാനിയിലും നടന്ന പ്രതിഷേധങ്ങള്‍ സ്വാഭാവികം മാത്രമാണെന്ന് സിപിഐഎം പിബി അംഗം കോടിയേരി ബാലകൃഷ്ണന്. സ്വാധീന മേഖലയിലെ സീറ്റ് വിട്ടുകൊടുക്കുമ്പോള്‍ അത് പാര്‍ട്ടിക്കാര്‍ക്ക് ഇഷ്ടപ്പെടില്ലെന്നും കുറ്റ്യാടിയില്‍ സംഭവിച്ചത് അത്തരത്തിലൊരു പ്രതികരണം മാത്രമാണെന്നും കോടിയേരി ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു. കോടിയേരിയുടെ വാക്കുകള്‍: ”സ്വാധീന മേഖലയിലെ സീറ്റ് വിട്ടുകൊടുക്കുമ്പോള്‍ അത് പാര്‍ട്ടിക്കാര്‍ക്ക് ഇഷ്ടപ്പെടില്ല. പ്രതിഷേധങ്ങള്‍ സ്വാഭാവികമാണ്. കുറ്റ്യാടിയില്‍ സംഭവിച്ചത് അത്തരത്തിലൊരു പ്രതികരണം മാത്രമാണ്. കുറ്റ്യാടിയിലെ ഒരു പഞ്ചായത്തിലെ അനുഭാവികളായ ആളുകള്‍ നടത്തിയ പ്രതിഷേധമാണ്. പാര്‍ട്ടി ഒരു […]

സീറ്റ് വിഭജനത്തിന് പിന്നാലെ കുറ്റ്യാടിയിലും പൊന്നാനിയിലും നടന്ന പ്രതിഷേധങ്ങള്‍ സ്വാഭാവികം മാത്രമാണെന്ന് സിപിഐഎം പിബി അംഗം കോടിയേരി ബാലകൃഷ്ണന്. സ്വാധീന മേഖലയിലെ സീറ്റ് വിട്ടുകൊടുക്കുമ്പോള്‍ അത് പാര്‍ട്ടിക്കാര്‍ക്ക് ഇഷ്ടപ്പെടില്ലെന്നും കുറ്റ്യാടിയില്‍ സംഭവിച്ചത് അത്തരത്തിലൊരു പ്രതികരണം മാത്രമാണെന്നും കോടിയേരി ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു.
കോടിയേരിയുടെ വാക്കുകള്‍:
”സ്വാധീന മേഖലയിലെ സീറ്റ് വിട്ടുകൊടുക്കുമ്പോള്‍ അത് പാര്‍ട്ടിക്കാര്‍ക്ക് ഇഷ്ടപ്പെടില്ല. പ്രതിഷേധങ്ങള്‍ സ്വാഭാവികമാണ്. കുറ്റ്യാടിയില്‍ സംഭവിച്ചത് അത്തരത്തിലൊരു പ്രതികരണം മാത്രമാണ്. കുറ്റ്യാടിയിലെ ഒരു പഞ്ചായത്തിലെ അനുഭാവികളായ ആളുകള്‍ നടത്തിയ പ്രതിഷേധമാണ്. പാര്‍ട്ടി ഒരു തീരുമാനമെടുത്ത് നടപ്പാക്കാന്‍ വേണ്ടി പുറപ്പെട്ട് കഴിഞ്ഞാല്‍ പിന്നെ അങ്ങനെയൊരു പ്രശ്നമില്ല. അങ്ങനെയൊരു ഇടപെടല്‍ അവിടെ നടത്തിയിട്ടില്ല. അവിടെ പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കും. പാര്‍ട്ടി സ്വീകരിക്കുന്ന തീരുമാനങ്ങള്‍ക്കൊപ്പം സഖാക്കള്‍ നില്ക്കും. കാരണം കുറ്റ്യാടിയില്‍ ഏത് വിധേനയും ഇടതുപക്ഷം വിജയിപ്പിക്കണമെന്ന ചിന്ത അവര്‍ക്കുണ്ട്. സീറ്റ് കേരള കോണ്‍ഗ്രസിന് നല്കിയാല് അത് സാധിക്കുമോ എന്ന ആശങ്കയാണ് അവര്‍ക്കുള്ളത്. ഇപ്പോള്‍ അവിടെ പ്രശ്നങ്ങളൊന്നുമില്ല. സിപിഐഎമ്മും കേരള കോണ്‍ഗ്രസും പ്രശ്നം ചര്‍ച്ച ചെയ്തുകൊണ്ട് പ്രശ്നം രമ്യതയില്‍ എത്തിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് അവര്‍ക്ക് അറിയാം. അതിന്റെ ഭാഗമായി എടുക്കുന്ന തീരുമാനം അന്തിമമായിരിക്കും. ഈ പ്രകടനങ്ങളൊന്നും വിഭാഗീയതയുടെ ഭാഗമോ ബോധപൂര്‍വ്വം സംഘടിപ്പിക്കുന്നതോ അല്ല. അങ്ങനെ സംഘടിപ്പിച്ചാല്‍ നടപടികളിലേക്ക് പോകും. പ്രതിഷേധങ്ങള്‍ നടക്കുമ്പോള്‍ അതില്‍ പരാമര്‍ശിക്കുന്ന വ്യക്തിക്ക് അതില്‍ ബന്ധമുണ്ടോ എന്ന് മാത്രം കണ്ടാല്‍ മതി. പൊന്നാനിയില്‍ അടക്കം അത്തരമൊരു കണ്ടെത്തല്‍ ഇല്ല. പൊന്നാനിയില്‍ നന്ദകുമാറിനെ പ്രവര്‍ത്തകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. അവിടെ ജയിക്കും. പാലൊളി മാറി പി ശ്രീരാമകൃഷ്ണന് വന്നപ്പോഴും ഇത്തരം പ്രതിഷേധങ്ങള്‍ ഉണ്ടായിരുന്നു.”
രണ്ട് തവണ തുടര്‍ച്ചയായി മത്സരിച്ചവര്‍ മാറി നില്ക്കുക എന്നത് പൊതുവായ തീരുമാനമാണെന്നും കോടിയേരി പറഞ്ഞു. അതില്‍ തിരുത്തല്‍ ആവശ്യപ്പെടരുതെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. വ്യക്തികേന്ദ്രീകൃതമായി പാര്‍ട്ടി പോകുമ്പോള്‍ എളുപ്പത്തില്‍ ജയിക്കാനാകുമായിരിക്കും. പക്ഷെ സംഘടനാ പരമായി അത് പാര്‍ട്ടിക്ക് ഗുണം ചെയ്യില്ല. പി ജയരാജന് പ്രധാനപ്പെട്ട സംഘാടകനും നേതാവും ആണ്. രണ്ട് തവണ എംഎല്‍എ ആയിട്ടുണ്ട് ജയിക്കുമെന്ന് കരുതി തന്നെയാണ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചത്. പക്ഷെ രാഷ്ട്രീയ സാഹചര്യങ്ങള്‍ കാരണം ആണ് നടക്കാതിരുന്നത്. പി ജയരാജനെ ആരും മാറ്റി നിര്‍ത്തിയിട്ടില്ല. പാര്‍ലമെന്ററി പ്രവര്‍ത്തനം മാത്രമല്ല രാഷ്ട്രീയ പ്രവര്‍ത്തനം. പാര്‍ട്ടി പ്രവര്‍ത്തനം കൂടിയാണ്. ഒരിക്കല്‍ അവസരം കിട്ടിയില്ലെന്ന് കരുതി പിന്നീട് കിട്ടില്ലെന്ന് ഇല്ല. മാറി മാറി പാര്‍ട്ടി പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങളില്‍ നില്‍ക്കുകയാണ് വേണ്ടതെന്നും കോടിയേരി അഭിപ്രായപ്പെട്ടു.
- TAGS:
- CPIM
- Kodiyeri Balakrishnan
- LDF