‘വടകരയില്‍ വിജയിക്കുമെന്ന് കരുതിയാണ് ജയരാജനെ മത്സരിപ്പിച്ചത്’; പി ജയരാജനെ ആരും അവഗണിച്ചിട്ടില്ലെന്ന് കോടിയേരി ബാലകൃഷ്ണന്
തിരുവനന്തപുരം: സിപിഐഎമ്മില്‍ ആരും പി ജയരാജനെ അവഗണിച്ചിട്ടില്ലെന്ന് സിപിഐഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. വടകരയില്‍ വിജയിക്കുമെന്ന് കരുതിയാണ് ജയരാജനെ മത്സരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. സന്തോഷ് ഈപ്പനെ അറിയില്ല. സ്വപ്ന സുരേഷിനെയും അറിയില്ല. വിനോദിനിക്ക് കസ്റ്റംസ് നോട്ടീസ് അയച്ചു എന്ന പത്രവാര്‍ത്ത മാത്രമാണ് ഇപ്പോഴുള്ളത്. പ്രത്യേക കോഡ് നമ്പറിലുള്ള ഫോണിനെ കുറിച്ചാണ് ഇപ്പോള്‍ വിവാദം. ആ കോഡ് നമ്പറിലെ ഫോണ്‍ കൈവശമുണ്ടെന്ന് സന്തോഷ് ഈപ്പന് തന്നെ പറഞ്ഞിട്ടുണ്ട്. […]

തിരുവനന്തപുരം: സിപിഐഎമ്മില്‍ ആരും പി ജയരാജനെ അവഗണിച്ചിട്ടില്ലെന്ന് സിപിഐഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. വടകരയില്‍ വിജയിക്കുമെന്ന് കരുതിയാണ് ജയരാജനെ മത്സരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
സന്തോഷ് ഈപ്പനെ അറിയില്ല. സ്വപ്ന സുരേഷിനെയും അറിയില്ല. വിനോദിനിക്ക് കസ്റ്റംസ് നോട്ടീസ് അയച്ചു എന്ന പത്രവാര്‍ത്ത മാത്രമാണ് ഇപ്പോഴുള്ളത്. പ്രത്യേക കോഡ് നമ്പറിലുള്ള ഫോണിനെ കുറിച്ചാണ് ഇപ്പോള്‍ വിവാദം. ആ കോഡ് നമ്പറിലെ ഫോണ്‍ കൈവശമുണ്ടെന്ന് സന്തോഷ് ഈപ്പന് തന്നെ പറഞ്ഞിട്ടുണ്ട്. പിന്നെങ്ങനെ അത് വിനോദിനിയുടെ കയ്യിലെന്ന് പറയാന്‍ കഴിയുമെന്ന് കോടിയേരി ചോദിച്ചു.
ഉമ്മന്‍ ചാണ്ടി നേമത്ത് മത്സരിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല. കരുണാകരന് പോലും തോറ്റ് പോയ മണ്ഡലമാണെന്നും കോടിയേരി ബാലകൃഷ്ണന് പറഞ്ഞു.