Top

‘നേമത്ത് ഉമ്മന്‍ ചാണ്ടി വരാത്തത് എല്‍ഡിഎഫിനെ പേടിച്ചിട്ട്’; അമിത് ഷാ വന്നുനിന്നാലും ശിവന്‍കുട്ടി തന്നെ ജയിക്കുമെന്ന് കോടിയേരി

രാജഗോപാലിനെ പോലുള്ള ബിജെപിക്കാര്‍ ഇടതുപക്ഷത്തിന് വോട്ടു ചെയ്യുമെന്നും കോടിയേരി ചൂണ്ടിക്കാട്ടി.

12 March 2021 9:54 AM GMT

‘നേമത്ത് ഉമ്മന്‍ ചാണ്ടി വരാത്തത് എല്‍ഡിഎഫിനെ പേടിച്ചിട്ട്’; അമിത് ഷാ വന്നുനിന്നാലും ശിവന്‍കുട്ടി തന്നെ ജയിക്കുമെന്ന് കോടിയേരി
X

നേമത്ത് ആരുവന്നാലും എല്‍ഡിഎഫ് സ്ഥാനാര്‍ഥി ശിവന്‍കുട്ടി തന്നെ വിജയിക്കുമെന്ന് സിപിഐഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നേമത്ത് മത്സരിക്കാനില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഹൈക്കമാന്‍ഡിനെ അറിയിച്ചത് ശിവന്‍കുട്ടി സ്ഥാനാര്‍ഥിയായത് കണ്ട് ഭയന്നിട്ടാണെന്നും കോടിയേരി പറഞ്ഞു.

നേമത്തെ ശിവന്‍കുട്ടിയുടെ വിജയം ഉറപ്പാണെന്ന് കോടിയേരി പറയുന്നു. ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും മുരളീധരനോടും ഹൈക്കമാന്‍ഡ് നേമത്ത് മത്സരിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ എല്‍ഡിഎഫിനെ ഭയന്നാണ് അവര്‍ മത്സരിക്കാത്തത്. നേമം എംഎല്‍എ ഒ രാജഗോപാല്‍ കാര്യങ്ങള്‍ തുറന്ന് പറയുന്ന വ്യക്തിയാണ്. രാജഗോപാലിനെ പോലുള്ള ബിജെപിക്കാര്‍ ഇടതുപക്ഷത്തിന് വോട്ടു ചെയ്യുമെന്നും കോടിയേരി ചൂണ്ടിക്കാട്ടി.

കരുണാകരനെ തിരുവനന്തപുരം ലോക്‌സഭയില്‍ തോല്‍പ്പിച്ചവരാണ് എല്‍ഡിഎഫ്. ഉമ്മന്‍ ചാണ്ടിയ്ക്ക് എല്‍ഡിഎഫിനെക്കുറിച്ച് നന്നായറിയാമെന്ന് കോടിയേരി പറയുന്നു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയ്‌ക്കെതിരെയും കോടിയേരി രൂക്ഷ പരിഹാസമുയര്‍ത്തി. കേരളം ഗുജറാത്താക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ആ ബിജെപിയെ കടലില്‍ ചാടി നേരിടാനാണോ രാഹുല്‍ ഗാന്ധി ശ്രമിക്കുന്നതെന്ന് കോടിയേരി പരിഹസിച്ചു.രാഹുലിന്റെ കോപ്രായങ്ങള്‍ കൊണ്ട് പ്രയോഗനമില്ലെന്നും കോടിയേരി പരിഹസിച്ചു.

Next Story