Top

‘പ്രതിഫലിക്കുന്നത് നാടിന്റെ പൊതുവികാരം’; ഉപാധികളില്ലാത്ത രാഷ്ട്രീയ നിലപാടിന്റെ പേരില്‍ ജോസ് കെ മാണിയെ അഭിനന്ദിക്കുന്നതായി കോടിയേരി

ജോസ്് പക്ഷത്തിന്റെ എല്‍ഡിഎഫുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന തീരുമാനത്തെ അഭിനന്ദിക്കുന്നതായി സിപിഐഎം സംസ്ഥാന ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഉപാധികളില്ലാത്ത രാഷ്ട്രീയ നിലപാടിന്റെ ഭാഗമായാണ് ഇടതുമുന്നണിയിലേക്ക് വരുന്നത് എന്ന ജോസ് കെ മാണിയുടെ പ്രഖ്യാപനം അഭിനന്ദനാര്‍ഹമാണെന്നും നാടിന്റെ പൊതുവികാരമാണ് ഇവിടെ പ്രതിഫലിക്കുന്നതെന്നും കോടിയേരി പറഞ്ഞു. ഫേസബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ: എൽ ഡി എഫുമായി ചേര്‍ന്ന്‌ പ്രവര്‍ത്തിക്കുമെന്ന കേരള കോണ്‍ഗ്രസ് എം ‘ന്റെ തീരുമാനം സ്വാഗതം ചെയ്യുന്നു. യു ഡി എഫിന്റെ തകര്‍ച്ചക്ക്‌ ആക്കം കൂട്ടുന്ന […]

14 Oct 2020 11:04 AM GMT

‘പ്രതിഫലിക്കുന്നത് നാടിന്റെ പൊതുവികാരം’;  ഉപാധികളില്ലാത്ത രാഷ്ട്രീയ നിലപാടിന്റെ പേരില്‍ ജോസ് കെ മാണിയെ അഭിനന്ദിക്കുന്നതായി കോടിയേരി
X

ജോസ്് പക്ഷത്തിന്റെ എല്‍ഡിഎഫുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന തീരുമാനത്തെ അഭിനന്ദിക്കുന്നതായി സിപിഐഎം സംസ്ഥാന ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഉപാധികളില്ലാത്ത രാഷ്ട്രീയ നിലപാടിന്റെ ഭാഗമായാണ് ഇടതുമുന്നണിയിലേക്ക് വരുന്നത് എന്ന ജോസ് കെ മാണിയുടെ പ്രഖ്യാപനം അഭിനന്ദനാര്‍ഹമാണെന്നും നാടിന്റെ പൊതുവികാരമാണ് ഇവിടെ പ്രതിഫലിക്കുന്നതെന്നും കോടിയേരി പറഞ്ഞു. ഫേസബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ:

എൽ ഡി എഫുമായി ചേര്‍ന്ന്‌ പ്രവര്‍ത്തിക്കുമെന്ന കേരള കോണ്‍ഗ്രസ് എം ‘ന്റെ തീരുമാനം സ്വാഗതം ചെയ്യുന്നു. യു ഡി എഫിന്റെ തകര്‍ച്ചക്ക്‌ ആക്കം കൂട്ടുന്ന ഈ തീരുമാനം കേരള രാഷ്ട്രീയത്തില്‍ ഗുണപരമായ ധ്രുവീകരണത്തെ ശക്തിപ്പെടുത്തുന്നതിനു സഹായകരമായിരിക്കും. യു ഡി എഫ്‌ രൂപികരണത്തിന്‌ നേതൃത്വം നല്‍കിയ പാര്‍ടിയാണ്‌ 38 വര്‍ഷത്തിനു ശേഷം ആ മുന്നണിയില്‍ നിന്നും പുറത്തു വന്നിട്ടുള്ളത്‌. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനു ശേഷം യു ഡി എഫില്‍ നിന്നും പുറത്തു വന്ന എല്‍ ജെ ഡിയും എല്‍ ഡി എഫിന്റെ ഭാഗമായി മാറിയിരുന്നു. ഫലത്തിൽ കോണ്‍ഗ്രസും ലീഗും മാത്രമുള്ള സംവിധാനമായി യു ഡി എഫ് മുന്നണി മാറി. ഉപാധികളൊന്നുമില്ലാതെ രാഷ്ട്രീയ നിലപാടിന്റെ ഭാഗമായാണ്‌ ഇടതു മുന്നണിയുമായി സഹകരിക്കുകയെന്ന ജോസ്‌ കെ മാണിയുടെ പ്രഖ്യാപനം അഭിനന്ദനാര്‍ഹമാണ്‌. മതനിരപേക്ഷത, കര്‍ഷക പ്രശനങ്ങള്‍, വികസനം എന്നീ കാര്യങ്ങളില്‍ എല്‍ ഡി എഫിന്റേയും സര്‍ക്കാരിന്റേയും നയങ്ങളെ പിന്തുണച്ചുവെന്നതും ശ്രദ്ധേയം. നാടിന്റെ പൊതുവികാരം തന്നെയാണ്‌ അതില്‍ പ്രതിഫലിക്കുന്നത്‌. ഇത്‌ എല്‍ ഡി എഫ്‌ സ്വീകരിക്കുന്ന ശരിയായ സമീപനത്തിനുള്ള അംഗീകാരം കൂടിയാണ്‌.രാഷ്ട്രീയ നിലപാട്‌ ജോസ്‌.കെ.മാണി പ്രഖ്യാപിച്ച സാഹചര്യത്തില്‍ എല്‍ ഡി എഫ്‌ ചര്‍ച്ച ചെയ്‌ത്‌ ഇക്കാര്യത്തില്‍ ക്രിയാത്മക നിലപാട്‌ സ്വീകരിക്കും.

എൽ ഡി എഫുമായി ചേര്‍ന്ന്‌ പ്രവര്‍ത്തിക്കുമെന്ന കേരള കോണ്‍ഗ്രസ് എം 'ന്റെ തീരുമാനം സ്വാഗതം ചെയ്യുന്നു. യു ഡി എഫിന്റെ…

Kodiyeri Balakrishnan द्वारा इस दिन पोस्ट की गई बुधवार, 14 अक्तूबर 2020
Next Story