Top

‘ഒരു കാലത്തും മാധ്യമ സേവ പ്രതീക്ഷിച്ചിട്ടില്ല’; പച്ച നുണകള്‍ വാര്‍ത്തകളായി പ്രചരിപ്പിക്കുകയാണെന്ന് കോടിയേരി

‘നിക്ഷിപ്ത രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി തങ്ങളെ സ്വയം വിട്ടുകൊടുത്തിരിക്കയാണ് മാധ്യമങ്ങള്‍.’

1 Nov 2020 5:56 AM GMT

‘ഒരു കാലത്തും മാധ്യമ സേവ പ്രതീക്ഷിച്ചിട്ടില്ല’; പച്ച നുണകള്‍ വാര്‍ത്തകളായി പ്രചരിപ്പിക്കുകയാണെന്ന് കോടിയേരി
X

മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ‘മാധ്യമ നുണകള്‍ക്കെതിരെ ജനകീയ കൂട്ടായ്മ’ എന്ന പേരില്‍ സമൂഹ മാധ്യമങ്ങളില്‍ നടത്തുന്ന ക്യാംപെയ്‌ന്റെ ഭാഗമായാണ് കോടിയേരിയുടെ പ്രതികരണം. ഒരു കാലവും ഇടതുപക്ഷം മാധ്യമങ്ങളുടെ സേവ പ്രതീക്ഷിച്ചിട്ടില്ലെന്ന് കോടിയേരി പറഞ്ഞു. ഇനി പ്രതീക്ഷിക്കുന്നുമില്ല. നിഷ്പക്ഷ മാധ്യമങ്ങളെന്ന മുഖംമൂടിയുമണിഞ്ഞ് ഇവര്‍ എന്തൊക്കെയാണീ കാട്ടി കൂട്ടുന്നത്? പച്ച നുണകള്‍ വാര്‍ത്തകള്‍ എന്ന പേരില്‍ പ്രചരിപ്പിച്ച്, കേരള ജനതയോട് എന്ത് ഉത്തരവാദിത്തമാണ് ഇവര്‍ നിറവേറ്റുന്നതെന്നും കോടിയേരി ചോദിച്ചു.

മാധ്യമങ്ങള്‍ സംസ്ഥാനത്തിന്റെ ഭാവിയോട് നീതി പുലര്‍ത്തുന്നില്ല. നിക്ഷിപ്ത രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി തങ്ങളെ സ്വയം വിട്ടുകൊടുത്തിരിക്കയാണ് മാധ്യമങ്ങള്‍.

കോടിയേരി ബാലകൃഷ്ണന്‍

നുണയുടെ നിറക്കൂട്ടുകളൊരുക്കി എല്ലാ കാലത്തും ജനങ്ങളെ വഞ്ചിക്കാമെന്നാണോ, നിഷ്പക്ഷ നാട്യമാടുന്ന മാധ്യമങ്ങള്‍ കരുതുന്നത്? ആ ധാരണ വെറുതെയാണ്. കേരള ജനത നിങ്ങളെ മനസിലാക്കുന്നുണ്ടെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. സിപിഐഎം തയ്യാറാക്കിയ 15 മിനുറ്റ് ദൈര്‍ഘ്യമുള്ള ‘ഫാക്ട് ചെക്ക്’ വീഡിയോയും സംസ്ഥാന സെക്രട്ടറി ഒപ്പം പങ്കുവെച്ചിട്ടുണ്ട്.

Next Story