Top

നേമം മോഡല്‍ പരീക്ഷണം നിയമസഭ തെരഞ്ഞെടുപ്പില്‍ നടത്താനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്ന് കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: ബിജെപിയുമായും ജമാ അത്തൈ ഇസ്‌ലാമിയെയും കൂട്ടുപിടിച്ച് വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ നേമം മോഡല്‍ പരീക്ഷണത്തിനാണ് യുഡിഎഫ് തയ്യാറെടുക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കോണ്‍ഗ്രസ് മതേതരത്വ നിലപാടുകള്‍ കയ്യൊഴിഞ്ഞ് ഈ നീക്കത്തിന് കൂട്ടുനില്‍ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഇന്ത്യയുടെ മോചനം ഇസ്‌ലാമിലൂടെ എന്ന് പറഞ്ഞ സംഘടനയാണ് ജമാ അത്തൈ ഇസ്‌ലാമി. ആര്‍എസ്എസിന്റെ സമാന്തര പ്രസ്ഥാനമാണ്. ആ ജമാ അത്തൈ ഇസ്‌ലാമിയുടെ രാഷ്ട്രീയ രൂപമായ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ധാരണയിലെത്താനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. […]

23 Oct 2020 6:43 AM GMT

നേമം മോഡല്‍ പരീക്ഷണം നിയമസഭ തെരഞ്ഞെടുപ്പില്‍ നടത്താനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്ന് കോടിയേരി ബാലകൃഷ്ണന്‍
X

തിരുവനന്തപുരം: ബിജെപിയുമായും ജമാ അത്തൈ ഇസ്‌ലാമിയെയും കൂട്ടുപിടിച്ച് വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ നേമം മോഡല്‍ പരീക്ഷണത്തിനാണ് യുഡിഎഫ് തയ്യാറെടുക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കോണ്‍ഗ്രസ് മതേതരത്വ നിലപാടുകള്‍ കയ്യൊഴിഞ്ഞ് ഈ നീക്കത്തിന് കൂട്ടുനില്‍ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ഇന്ത്യയുടെ മോചനം ഇസ്‌ലാമിലൂടെ എന്ന് പറഞ്ഞ സംഘടനയാണ് ജമാ അത്തൈ ഇസ്‌ലാമി. ആര്‍എസ്എസിന്റെ സമാന്തര പ്രസ്ഥാനമാണ്. ആ ജമാ അത്തൈ ഇസ്‌ലാമിയുടെ രാഷ്ട്രീയ രൂപമായ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ധാരണയിലെത്താനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നേമത്ത് യുഡിഎഫിന്റെ 20000ത്തോളം വോട്ടുകള്‍ ബിജെപിക്ക് ലഭിച്ചാണ് അവിടെ ജയിച്ചത്. സമാനരീതിയില്‍ ബിജെപിയെയും ജമാ അത്തൈ ഇസ്‌ലാമിയെയും ഉപയോഗിച്ച് ഒരു നേമം മോഡല്‍ പരീക്ഷണം നടത്താനാണ് ശ്രമിക്കുന്നത്.

കേരളത്തില്‍ ബിജെപിക്ക് വലിയ പ്രതീക്ഷയൊന്നുമില്ല. എങ്ങനെയെങ്കിലും ഏഴോ എട്ടോ സീറ്റുകള്‍ കിട്ടുമോ എന്നാണവര്‍ നോക്കുന്നത്. കേരളത്തില്‍ ഒരു തൂക്ക് മന്ത്രിസഭ വരികയാണെങ്കില്‍ ബിജെപിക്ക് അനുകൂലമായ രീതിയില്‍ കാര്യങ്ങളെ മാറ്റാനാണ് അവരുടെ ശ്രമമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

Next Story