Top

ബിനീഷ് കോടിയേരിയെ ജയിലില്‍ കിടത്തി പീഡിപ്പിക്കുകയാണെന്ന് കോടിയേരി ബാലകൃഷ്ണന്‍; ‘പിണറായി വിജയന്‍ തന്നെ അടുത്ത മുഖ്യമന്ത്രി’

തിരുവനന്തപുരം: ഐ ഫോണ്‍ വിവാദത്തില്‍ തനിക്കും കുടുംബത്തിനുമെതിരെ ബോധപൂര്‍വ്വം കഥകളുണ്ടാക്കുകയാണെന്ന് കോടിയേരി ബാലകൃഷ്ണന്‍. മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തിലാണ് കോടിയേരിയുടെ പ്രതികരണം. സന്തോഷ് ഈപ്പന്റെ ഐഫോണ്‍ തന്റെ ഭാര്യ ഉപയോഗിച്ചിട്ടില്ല. വിനോദിനിയുടെ കയ്യില്‍ ഒരു ഫോണ്‍ ഉണ്ട്. ആ ഫോണ്‍ പൈസ കൊടുത്ത് വാങ്ങിയ ഫോണാണ്. അതിന്റെ ബില്ലും അവരുടെ കൈവശമുണ്ട്. ഇതാണ് വസ്തുത. എന്തിനാണ് ഇങ്ങനെ കഥയുണ്ടാക്കുന്നതെന്നും കോടിയേരി ബാലകൃഷ്ണന്‍ അഭിമുഖത്തില്‍ ചോദിച്ചു. മുഖ്യമന്ത്രി, സ്പീക്കര്‍, മന്ത്രിമാര്‍ എന്നിവര്‍ക്കെതിരെയൊക്കെ കഥയുണ്ടാക്കുകയാണ്. മയക്കുമരുന്ന് കേസില്‍ കുറ്റപത്രം കൊടുത്തപ്പോള്‍ […]

19 March 2021 9:00 AM GMT

ബിനീഷ് കോടിയേരിയെ ജയിലില്‍ കിടത്തി പീഡിപ്പിക്കുകയാണെന്ന് കോടിയേരി ബാലകൃഷ്ണന്‍; ‘പിണറായി വിജയന്‍ തന്നെ അടുത്ത മുഖ്യമന്ത്രി’
X

തിരുവനന്തപുരം: ഐ ഫോണ്‍ വിവാദത്തില്‍ തനിക്കും കുടുംബത്തിനുമെതിരെ ബോധപൂര്‍വ്വം കഥകളുണ്ടാക്കുകയാണെന്ന് കോടിയേരി ബാലകൃഷ്ണന്‍. മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തിലാണ് കോടിയേരിയുടെ പ്രതികരണം.

സന്തോഷ് ഈപ്പന്റെ ഐഫോണ്‍ തന്റെ ഭാര്യ ഉപയോഗിച്ചിട്ടില്ല. വിനോദിനിയുടെ കയ്യില്‍ ഒരു ഫോണ്‍ ഉണ്ട്. ആ ഫോണ്‍ പൈസ കൊടുത്ത് വാങ്ങിയ ഫോണാണ്. അതിന്റെ ബില്ലും അവരുടെ കൈവശമുണ്ട്. ഇതാണ് വസ്തുത. എന്തിനാണ് ഇങ്ങനെ കഥയുണ്ടാക്കുന്നതെന്നും കോടിയേരി ബാലകൃഷ്ണന്‍ അഭിമുഖത്തില്‍ ചോദിച്ചു.

മുഖ്യമന്ത്രി, സ്പീക്കര്‍, മന്ത്രിമാര്‍ എന്നിവര്‍ക്കെതിരെയൊക്കെ കഥയുണ്ടാക്കുകയാണ്. മയക്കുമരുന്ന് കേസില്‍ കുറ്റപത്രം കൊടുത്തപ്പോള്‍ ബിനീഷ് പ്രതിയേ അല്ല. ഇപ്പോള്‍ അവനെ ജയിലില്‍ കിടത്തി പീഡിപ്പിക്കുകയാണെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

പിണറായി വിജയന്‍ തന്നെയാകും അടുത്ത മുഖ്യമന്ത്രി. പാര്‍ട്ടി അത് നേരത്തെ തന്നെ തീരുമാനിച്ചിട്ടുള്ളതാണെന്നും കോടിയേരി പറഞ്ഞു.

Next Story