സിപിഐഎം സെക്രട്ടറി സ്ഥാനത്തേക്ക് മടങ്ങിവരുമോ?; വഴുതിമാറി കോടിയേരി ബാലകൃഷ്ണന്
കണ്ണൂര്‍: സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചുവരുമോ എന്നത് വ്യക്തമാക്കാതെ കോടിയേരി ബാലകൃഷ്ണന്. സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചുവരുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, ചികിത്സ നടക്കുകയല്ലേ. ചികിത്സ കഴിയട്ടെ, അതിന് ശേഷം പറയാം എന്നായിരുന്നു കോടിയേരിയുടെ മറുപടി. സിപിഐഎം സെക്രട്ടറി സ്ഥാനത്തുനിന്നും നിലവില്‍ അവധിയില്‍ പ്രവേശിച്ചിരിക്കുകയാണ് കോടിയേരി. സെക്രട്ടറി സ്ഥാനത്തുനിന്നും മാറിയതിന് ശേഷം അദ്ദേഹം ആദ്യമായാണ് മാധ്യമങ്ങള്‍ക്ക് മുമ്പിലെത്തുന്നത്. വോട്ട് രേഖപ്പെടുത്തിയതിന് ശേഷമായിരുന്നു കോടിയേരിയുടെ പ്രതികരണം. സര്‍ക്കാരിനെതിരായ ആരോപണങ്ങള്‍, ബോധപൂര്‍വ്വമുണ്ടാക്കുന്ന കള്ളകഥകളാണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതെല്ലം വൈകുന്നേരങ്ങളിലെ അന്തി […]

കണ്ണൂര്‍: സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചുവരുമോ എന്നത് വ്യക്തമാക്കാതെ കോടിയേരി ബാലകൃഷ്ണന്. സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചുവരുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, ചികിത്സ നടക്കുകയല്ലേ. ചികിത്സ കഴിയട്ടെ, അതിന് ശേഷം പറയാം എന്നായിരുന്നു കോടിയേരിയുടെ മറുപടി.
സിപിഐഎം സെക്രട്ടറി സ്ഥാനത്തുനിന്നും നിലവില്‍ അവധിയില്‍ പ്രവേശിച്ചിരിക്കുകയാണ് കോടിയേരി. സെക്രട്ടറി സ്ഥാനത്തുനിന്നും മാറിയതിന് ശേഷം അദ്ദേഹം ആദ്യമായാണ് മാധ്യമങ്ങള്‍ക്ക് മുമ്പിലെത്തുന്നത്. വോട്ട് രേഖപ്പെടുത്തിയതിന് ശേഷമായിരുന്നു കോടിയേരിയുടെ പ്രതികരണം.
സര്‍ക്കാരിനെതിരായ ആരോപണങ്ങള്‍, ബോധപൂര്‍വ്വമുണ്ടാക്കുന്ന കള്ളകഥകളാണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതെല്ലം വൈകുന്നേരങ്ങളിലെ അന്തി ചര്‍ച്ചയിലെ വിഷയം മാത്രമാണ്. ജനങ്ങളുടെ പ്രശ്നമെന്നത് അവര്‍ക്ക് ഭക്ഷണം വേണം, വീട് വേണം, ആരോഗ്യസുരക്ഷ വേണം.. ഇതെല്ലാം ഉറപ്പുവരുത്ത സര്‍ക്കാരാണ് കേരളത്തിലുള്ളതെന്നും കോടിയേരി പറഞ്ഞു. തെരഞ്ഞെടുപ്പിന് ശേഷം യുഡിഎഫില്‍ വലിയൊരു പൊട്ടിത്തെറിയുണ്ടാകും. ജമാഅത്ത് ഇസ്ലാമിയുമായി കൂട്ടുപിടിച്ച സംസ്ഥാന കോണ്‍ഗ്രസ് നിലപാടിനെ അഖിലേന്ത്യ നേതൃത്വത്തിന് പോലും അംഗീകരിക്കാന്‍ കഴിയുന്നില്ല. യുഡിഎഫ് വലിയൊരു തകര്‍ച്ചയെ നേരിടാന്‍ പോവുകയാണ്. ഈ തെരഞ്ഞെടുപ്പില്‍ ബിജെപി ഒരു മുന്നേറ്റവും ഉണ്ടാക്കാന്‍ പോകുന്നില്ലെന്നും കോടിയേരി പറഞ്ഞു.
കേന്ദ്രഏജന്‍സികളുടെ ഇടപെടലിനെതിരായ വിധി കൂടിയായിരിക്കും ഇത്തവണത്തേതെന്നും കോടിയേരി പറഞ്ഞു. ബിജെപി ഇതര സംസ്ഥാനങ്ങളിലെ സര്‍ക്കാരിനെ അട്ടിമറിക്കാനും എംഎല്‍എമാരെ കാലുമാറ്റാനുമാണ് കേന്ദ്രഏജന്‍സികളെ ഉപയോഗിക്കുന്നത്. ഇവിടെ ഈ സര്‍ക്കാരിനെ തകര്‍ക്കാന്‍ പറ്റുന്നില്ല. എംഎല്‍എമാരെ മാറ്റാന്‍ പറ്റുന്നില്ല. അതുകൊണ്ട് മറ്റു തരത്തിലുള്ള കുതന്ത്രങ്ങള്‍ പ്രയോഗിക്കുകയാണ്. ഈ കുതന്ത്രത്തെയും കേരളത്തിലെ ജനങ്ങള്‍ പരാജയപ്പെടുത്തുമെന്നും കോടിയേരി പറഞ്ഞു.