ചിരിക്കുന്നവരെല്ലാം സുഹൃത്തുക്കളല്ലെന്ന ചെന്നിത്തലയുടെ പരാമര്‍ശം അനുഭവത്തില്‍ നിന്നെന്ന് കൊടിക്കുന്നില്‍; ‘പിന്നില്‍ നിന്ന് കുത്തി താഴെയിടുന്നവരെ ചൂണ്ടിക്കാണിച്ചു’
ചിരിക്കുന്നവരെല്ലാം സുഹൃത്തുക്കളല്ലെന്ന രമേശ് ചെന്നിത്തലയുടെ പരാമര്‍ശം അനുഭവത്തില്‍ നിന്നുള്ളതാണെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. കൂടെ നിന്ന് പിന്നില്‍ നിന്ന് കുത്തി താഴെയിടുന്നവര്‍ എന്നും എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലുമുണ്ട്. അതാണ് രമേശ് ചെന്നിത്തല പ്രസംഗത്തില്‍ ചൂണ്ടിക്കാണിച്ചതെന്നും കൊടിക്കുന്നില്‍ റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്സ് അവറില്‍ പറഞ്ഞു. കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞത്: ”ചിരിക്കുന്നവരെല്ലാം സുഹൃത്തുക്കളല്ലെന്നത് അനുഭവത്തില്‍ നിന്ന് രമേശ് ചെന്നിത്തല പറഞ്ഞതായിരിക്കാം. അദ്ദേഹത്തിന്റെ പ്രസംഗത്തിന് ശേഷം മുരളീധരന് പറഞ്ഞത്, രമേശ് ഇപ്പോഴാണ് അത് അനുഭവിച്ചത്. ഞാന്‍ നേരത്തെ അനുഭവിച്ചതാണെന്നാണ്. ഇത്തരം പ്രതിഭാസം […]
16 Jun 2021 10:14 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ചിരിക്കുന്നവരെല്ലാം സുഹൃത്തുക്കളല്ലെന്ന രമേശ് ചെന്നിത്തലയുടെ പരാമര്‍ശം അനുഭവത്തില്‍ നിന്നുള്ളതാണെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. കൂടെ നിന്ന് പിന്നില്‍ നിന്ന് കുത്തി താഴെയിടുന്നവര്‍ എന്നും എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലുമുണ്ട്. അതാണ് രമേശ് ചെന്നിത്തല പ്രസംഗത്തില്‍ ചൂണ്ടിക്കാണിച്ചതെന്നും കൊടിക്കുന്നില്‍ റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്സ് അവറില്‍ പറഞ്ഞു.
കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞത്: ”ചിരിക്കുന്നവരെല്ലാം സുഹൃത്തുക്കളല്ലെന്നത് അനുഭവത്തില്‍ നിന്ന് രമേശ് ചെന്നിത്തല പറഞ്ഞതായിരിക്കാം. അദ്ദേഹത്തിന്റെ പ്രസംഗത്തിന് ശേഷം മുരളീധരന് പറഞ്ഞത്, രമേശ് ഇപ്പോഴാണ് അത് അനുഭവിച്ചത്. ഞാന്‍ നേരത്തെ അനുഭവിച്ചതാണെന്നാണ്. ഇത്തരം പ്രതിഭാസം എന്നും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലുമുണ്ട്. കൂടെ നില്ക്കുന്നവര്, സ്തുതി പാടുന്നവര്‍, വിശ്വസ്തരെന്ന് അഭിനയിക്കുന്നവര്‍, നിര്‍ണായക ഘട്ടത്തില്‍ പിന്നില്‍ നിന്നും മുന്നില്‍ നിന്നും കുത്തി താഴെയിടുന്നവര്‍, ഇത് എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലുമുണ്ട്. അത് രമേശ് ചെന്നിത്തല ഇന്ന് പ്രസംഗത്തില്‍ ചൂണ്ടിക്കാണിച്ചു. പ്രവര്‍ത്തകര്‍ എല്ലാം ആഗ്രഹിക്കുന്നത് ഗ്രൂപ്പില്ലാത്ത കോണ്‍ഗ്രസിനെയാണ്. ഗ്രൂപ്പുകള്‍ കാലങ്ങള്‍ക്ക് മുന്‍പേയുണ്ട്. എന്നാല്‍ ഇന്ന് അത് ലക്ഷമണ രേഖയും വിട്ട് പോയി. ഇന്ന് ഗ്രൂപ്പിന് പരിഗണന, പിന്നെ മാത്രം പാര്‍ട്ടി എന്ന അവസ്ഥയാണ്. അതിന്റെ തിരിച്ചടിയാണ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേരിട്ടത്.”
ചിരിക്കുന്നവരെല്ലാം സുഹൃത്തുക്കളല്ല എന്നത് ചെന്നിത്തലയുടേത് മനസു തുറന്നുള്ള അഭിപ്രായപ്രകടനമാണെന്ന് സജീവ് ജോസഫും എഡിറ്റേഴ്സ് അവറില്‍ പറഞ്ഞു.
സജീവ് ജോസഫ് പറഞ്ഞത്: ”രമേശ് ചെന്നിത്തല കോണ്‍ഗ്രസിന്റെ സമുന്നതനായ നേതാവാണ്. അദ്ദേഹം പാര്‍ട്ടി യോഗത്തില്‍ കെപിസിസി അധ്യക്ഷന്‍ ചുമതലയേല്‍ക്കുന്ന ചടങ്ങിലാണ് സംസാരിച്ചത്. അദ്ദേഹത്തിന് അഭിപ്രായം പറയാന്‍ അവകാശമുണ്ട്. മനസ് തുറന്ന് പറയുക സ്വാഭാവികമാണ്. ഇത് മുന്‍പും ഉണ്ടായിട്ടുണ്ട്. പ്രമുഖ നേതാക്കള്‍ പങ്കെടുത്ത യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സംഘടനപരമായ അഭിപ്രായ വ്യത്യാസങ്ങള്‍ കോണ്‍ഗ്രസിനെ ബാധിച്ചിട്ടുണ്ട്. അത് തിരുത്താന്‍ വളരെ പോസിറ്റീവായ അഭിപ്രായമാണ് അദ്ദേഹം നടത്തിയത്. ഉള്ള് തുറന്ന് അദ്ദേഹം സംസാരിച്ചു. മുന്‍പും നേതാക്കള്‍ സമാന പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. അതെല്ലാം തിരുത്താന്‍ വേണ്ടിയാണ്.”