‘ഇന്ത്യയിലെ സംഘപരിവാര്‍ ആണ് അമേരിക്കയിലെ റിപ്പബ്ലിക്കന്മാര്’; നമ്മുടെ നാടും മാറുമെന്ന് കൊടികുന്നില്‍ സുരേഷ്
കൊച്ചി: ഇന്ത്യയിലെ സംഘപരിവാര്‍ ആണ് അമേരിക്കയിലെ റിപ്പബ്ലിക്കന്‍മാരെന്ന് കോണ്‍ഗ്രസ് എംപി കൊടിക്കുന്നില്‍ സുരേഷ്. ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്റേയും കമലഹാരിസിന്റേയും തെരഞ്ഞെടുപ്പ് മുന്നേറ്റത്തെ അഭിനന്ദിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് കൊടിക്കുന്നില്‍ സുരേഷിന്റെ പ്രതികരണം. ബൈഡന്റെ മുന്നേറ്റം നല്‍കുന്നത് വലിയ ശുഭപ്രതീക്ഷയാണെന്നും നമ്മുടെ നാടും മാറുമെന്നും കൊടിക്കുന്നില്‍ സുരേഷ് അഭിപ്രായപ്പെട്ടു. ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം വായിക്കാം; ‘വെള്‍ഡണ്‍ ബൈഡന് & കമല..ഇന്ത്യയിലെ സംഘപരിവാര്‍ ആണ് അമേരിക്കയിലെ റിപ്പബ്ലിക്കന്മാര്..ബൈഡന്റെ മുന്നേറ്റം നല്‍കുന്നത് വലിയ ശുഭപ്രതീക്ഷ ആണ്.നുണകള്‍ക്ക് മേല്‍ നുണ നിരത്തി എത്ര […]

കൊച്ചി: ഇന്ത്യയിലെ സംഘപരിവാര്‍ ആണ് അമേരിക്കയിലെ റിപ്പബ്ലിക്കന്‍മാരെന്ന് കോണ്‍ഗ്രസ് എംപി കൊടിക്കുന്നില്‍ സുരേഷ്. ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്റേയും കമലഹാരിസിന്റേയും തെരഞ്ഞെടുപ്പ് മുന്നേറ്റത്തെ അഭിനന്ദിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് കൊടിക്കുന്നില്‍ സുരേഷിന്റെ പ്രതികരണം.
ബൈഡന്റെ മുന്നേറ്റം നല്‍കുന്നത് വലിയ ശുഭപ്രതീക്ഷയാണെന്നും നമ്മുടെ നാടും മാറുമെന്നും കൊടിക്കുന്നില്‍ സുരേഷ് അഭിപ്രായപ്പെട്ടു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം വായിക്കാം;
‘വെള്‍ഡണ്‍ ബൈഡന് & കമല..
ഇന്ത്യയിലെ സംഘപരിവാര്‍ ആണ് അമേരിക്കയിലെ റിപ്പബ്ലിക്കന്മാര്..
ബൈഡന്റെ മുന്നേറ്റം നല്‍കുന്നത് വലിയ ശുഭപ്രതീക്ഷ ആണ്.
നുണകള്‍ക്ക് മേല്‍ നുണ നിരത്തി എത്ര വലിയ മൂലധന ശക്തിക്കും ദീര്‍ഘകാലം ഒരു ജനതയുടെ മേല്‍ ഭരണകൂടമായിരിക്കല് അസാധ്യമാണെന്നതിന് തെളിവാണത്.നമ്മുടെ നാടും മാറും’