Top

‘ലീവ് ലോങ്ങ് ആസാദ്’; ചന്ദ്രശേഖര്‍ ആസാദിന് ജന്മദിനാശംസകള്‍ നേര്‍ന്ന് കൊടിക്കുന്നില്‍ സുരേഷ്

ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് ജന്മദിനാശംസകള്‍ നേര്‍ന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ കൊടിക്കുന്നില്‍ സുരേഷ്. ‘ലീവ് ലോങ്ങ് ആസാദ്’ എന്നെഴുതിയ ചിത്രം ഷെയര്‍ ചെയ്താണ് കൊടിക്കുന്നില്‍ സുരേഷ് ആശംസകള്‍ നേര്‍ന്നത്. ചന്ദ്രശേഖര്‍ ആസാദിനെ കുറിച്ചെഴുതിയ ഫേസ്ബുക്ക് പോസ്റ്റ് കേരളത്തില്‍ സോഷ്യല്‍ മീഡിയ ഇടങ്ങളില്‍ വലിയ ചര്‍ച്ച സൃഷ്ടിക്കവേയാണ് കൊടിക്കുന്നില്‍ സുരേഷിന്റെ ആസാദ് പോസ്റ്റ്. പ്രിയപ്പെട്ട ചന്ദ്രശേഖർ ആസാദിന് ജന്മദിനാശംസകൾ. Birthday wishes Bhim Army Chief Chandrashekhar Azad. More power to you. Posted […]

3 Dec 2020 5:59 AM GMT

‘ലീവ് ലോങ്ങ് ആസാദ്’; ചന്ദ്രശേഖര്‍ ആസാദിന് ജന്മദിനാശംസകള്‍ നേര്‍ന്ന് കൊടിക്കുന്നില്‍ സുരേഷ്
X

ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് ജന്മദിനാശംസകള്‍ നേര്‍ന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ കൊടിക്കുന്നില്‍ സുരേഷ്. ‘ലീവ് ലോങ്ങ് ആസാദ്’ എന്നെഴുതിയ ചിത്രം ഷെയര്‍ ചെയ്താണ് കൊടിക്കുന്നില്‍ സുരേഷ് ആശംസകള്‍ നേര്‍ന്നത്.

ചന്ദ്രശേഖര്‍ ആസാദിനെ കുറിച്ചെഴുതിയ ഫേസ്ബുക്ക് പോസ്റ്റ് കേരളത്തില്‍ സോഷ്യല്‍ മീഡിയ ഇടങ്ങളില്‍ വലിയ ചര്‍ച്ച സൃഷ്ടിക്കവേയാണ് കൊടിക്കുന്നില്‍ സുരേഷിന്റെ ആസാദ് പോസ്റ്റ്.

പ്രിയപ്പെട്ട ചന്ദ്രശേഖർ ആസാദിന് ജന്മദിനാശംസകൾ. Birthday wishes Bhim Army Chief Chandrashekhar Azad. More power to you.

Posted by Kodikunnil Suresh on Thursday, 3 December 2020

ദീപക് ശങ്കരനാരായണന്‍ എഴുതിയ ഫേസ്ബുക്ക് പോസ്റ്റാണ് ചര്‍ച്ചയായത്. ആസാദിനെ വിമര്‍ശിച്ചെഴുതിയ പോസ്റ്റിന് കീഴെ ആസാദിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവര്‍ വാദപ്രതിവാദങ്ങള്‍ നടത്തുന്നുണ്ട്.

കര്‍ഷകസമരം നടക്കുമ്പോള്‍ ചന്ദ്രശേഖര്‍ ആസാദിനെ കാണുന്നില്ല എന്ന വിമര്‍ശനമാണ് പോസ്റ്റ് ഉയര്‍ത്തുന്നത്. ബുധനാഴ്ച പ്രക്ഷോഭകാരികളെ ചന്ദ്രശേഖര്‍ ആസാദ് സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.

ദീപക് ശങ്കരനാരായണന്റെ കുറിപ്പ് വായിക്കാം

ചന്ദ്രശേഖര്‍ രാവണ്‍ ആസാദിന്റെ മ്യൂസിക് വിത് ബോഡി മസില്‍സ് ഏന്‍ഡ് മീശപിരി ഷോ ഡെല്‍ഹിയില്‍ ഇത്തവണ ഉണ്ടായില്ലേ?
കല്യാണമായാലും പതിനാറടിയന്തിരമാണെങ്കിലും അങ്ങനെയിങ്ങനെ ഒരു ഷോയും പോഞ്ഞിക്കര മിസ്സാക്കാത്തതാണല്ലോ!
ആള് ചില്ലറ ടീമല്ല. ദേഷ്യം വന്നാല്‍ പുള്ളി സാമ്പാറില്‍ കയിലിട്ട് രണ്ടെളക്കങ്ങട് എളക്കും, എന്നിട്ട് ഒത്തില്ലെങ്കില്‍ ഒരു കെട്ട് പപ്പടമെടുത്തങ്ങട് കാച്ചും. എന്നിട്ടും കലിയടങ്ങിയില്ലെങ്കില്‍ കൂടെയുള്ളവരുടെ രണ്ട് കാലും അടുപ്പില് വച്ചങ്ങട് കത്തിക്കും.
എന്നിട്ട് ഫുള്‍ ബി ജി എമ്മില്‍ കൂളായിട്ട് അങ്ങ് ഇറങ്ങിപ്പോകും. ബീഹാറിലെപ്പോലെ!
ഭാവം കണ്ടാല്‍ ശത്രുവിന്റെ ആര്‍മി ബേയ്‌സ് തകര്‍ത്തിട്ടാണ് വരുന്നതെന്നേ കാണുന്നവര്‍ക്ക് തോന്നൂ.
ഏത്, സ്വന്തം വീടിന് തീയിട്ടതിനാണ്!

ചന്ദ്രശേഖർ രാവൺ ആസാദിന്റെ മ്യൂസിക് വിത് ബോഡി മസിൽസ് ഏൻഡ് മീശപിരി ഷോ ഡെൽഹിയിൽ ഇത്തവണ ഉണ്ടായില്ലേ? കല്യാണമായാലും…

Posted by ദീപക് ശങ്കരനാരായണൻ on Tuesday, 1 December 2020
Next Story