Top

‘ജനങ്ങൾ സ്നേഹത്തോടെ ജീവിക്കുന്നത് കാണുമ്പോൾ എന്തിനാണ് ബിജെപിക്ക് ചോറിയുന്നത്’; കൊടിക്കുന്നിൽ സുരേഷ്

ലക്ഷദ്വീപിൽ ഗുജറാത്ത് മോഡൽ ഭരണം നടപ്പാക്കി ഒരു ജനതയുടെ സംസ്ക്കാരത്തെ തന്നെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന നടപടികളിൽ നിന്ന് അഡ്മിനിസ്ട്രെറ്റർ പിന്തിരിയണം

25 May 2021 5:48 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘ജനങ്ങൾ സ്നേഹത്തോടെ ജീവിക്കുന്നത് കാണുമ്പോൾ എന്തിനാണ് ബിജെപിക്ക് ചോറിയുന്നത്’; കൊടിക്കുന്നിൽ സുരേഷ്
X

തിരുവനന്തപുരം: ജനങ്ങൾ സ്നേഹത്തോടെ ജീവിക്കുന്നത് കാണുമ്പോൾ എന്തിനാണ് ബിജെപിക്കും കേന്ദ്ര സർക്കാരിന് ഇത്രയധികം ചൊറിച്ചിലെന്ന് കോൺഗ്രസ് ലോക്സഭ ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ്. ജനങ്ങൾ സ്നേഹത്തോടെയും സന്തോഷത്തോടെയും ജീവിക്കുന്നത് കാണുമ്പോൾ കേന്ദ്ര സർക്കാരിനും ബി.ജെ.പിക്കും എന്താണ് ഇത്ര “ചൊറിച്ചിൽ” എന്ന് മനസിലാവുന്നില്ല. ലക്ഷദ്വീപിൽ ഗുജറാത്ത് മോഡൽ ഭരണം നടപ്പാക്കി ഒരു ജനതയുടെ സംസ്ക്കാരത്തെ തന്നെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന നടപടികളിൽ നിന്ന് അഡ്മിനിസ്ട്രെറ്റർ പിന്തിരിയണമെന്നും സുരേഷ് വ്യക്തമാക്കി.

ജനങ്ങൾ സ്നേഹത്തോടെയും സന്തോഷത്തോടെയും ജീവിക്കുന്നത് കാണുമ്പോൾ കേന്ദ്ര സർക്കാരിനും ബി.ജെ.പിക്കും എന്താണ് ഇത്ര “ചൊറിച്ചിൽ” എന്ന് മനസിലാവുന്നില്ല. ലക്ഷദ്വീപിൽ ഗുജറാത്ത് മോഡൽ ഭരണം നടപ്പാക്കി ഒരു ജനതയുടെ സംസ്ക്കാരത്തെ തന്നെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന നടപടികളിൽ നിന്ന് അഡ്മിനിസ്ട്രെറ്റർ പിന്തിരിയണം. ഇന്ത്യയുടെ ബഹുസ്വരതയെ എന്നും വെറുപ്പോടെ കാണുന്ന ബിജെപിയുടെ രീതികൾ പരീക്ഷിക്കാനുള്ള ലബോറട്ടറിയില്ല ലക്ഷദ്വീപും അവിടത്തെ നിഷ്കളങ്കളരായ ജനസമൂഹവും.

അനന്യമായ സംസ്‌കാരവും ചരിത്രപരമായ സവിശേഷതകളും പാരിസ്ഥിതികമായ പ്രാധാന്യവും ഉള്ള ലക്ഷദ്വീപിനെയും അവിടുത്തെ ജനതയെയും നവകൊളോണിയൽ രീതിയിൽ അടിച്ചമർത്താൻ ശ്രമിക്കുന്ന ലക്ഷദ്വീപ് അഡ്മിനിട്രേറ്റർ പ്രഫുൽ കെ പട്ടേലിനെ ഉടൻ തിരിച്ചുവിളിക്കണമെന്ന് ആവിശ്യപ്പട്ട് രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന് കത്ത് നൽകി. അദ്ദേഹം പുറപ്പെടുവിച്ച ജനവിരുദ്ധ നിയമങ്ങളും ഉടൻ പിൻവലിക്കണം.

ചരിത്രത്തിൽ ഇന്നേവരെ ഇല്ലാത്ത ഭരണകൂട പീഡനമാണ് പ്രഫുൽ കെ പട്ടേൽ എന്ന മുൻ ഗുജറാത്ത് ആഭ്യന്തര മന്ത്രി അഡ്മിനിസ്ട്രേറ്ററായി ഭരണമേറ്റതു മുതൽ ലക്ഷദ്വീപിൽ നടന്നുവരുന്നത്. അംഗൻവാടി പ്രവർത്തകരുൾപ്പെടെ നൂറുകണക്കിന് കോൺട്രാക്ട്, കാഷ്വൽ തൊഴിലാളികളെ പിരിച്ചുവിടുകയും, മൽസ്യ തൊഴിലാളികളുടെ ജീവനോപാധികൾക്കുമേൽ ഭരണകൂട ഭീകരത അഴിച്ചു വിടുകയുമാണ്. നിർദിഷ്ട ഭൂമി കൈമാറ്റ നിയമത്തിലൂടെ ദ്വീപ് നിവാസികളുടെ ഭൂമിക്കുമേലുള്ള അവകാശങ്ങൾപ്പോലും ഹനിക്കുന്നു. ദ്വീപ് നിവാസികളുടെ ഭക്ഷണ സ്വാതന്ത്ര്യത്തിനും ഉപജീവനത്തിനും മേൽ കടിഞ്ഞാണിട്ട് കന്നുകാലികളുടെ പരിപാലനവും വളർത്തലും സംബന്ധിച്ച നിയമം പരിഷ്കരിച്ചുകൊണ്ട് കന്നുകാലി വധ നിരോധനം കൊണ്ട് വരാൻ ശ്രമിക്കുന്നു. കുറ്റകൃത്യങ്ങൾ തീരെയില്ലാത്ത ദ്വീപിൽ എതിർശബ്ദങ്ങളെ അടിച്ചമർത്താനായി ഗുണ്ടാ നിയമം നടപ്പാക്കിയ പ്രഫുൽ കെ പട്ടേൽ ബ്രിട്ടീഷ് ഈസ്റ്റ് ഇൻഡ്യാ കമ്പനി ഭരണമാണ് ദ്വീപിൽ നടപ്പിലാക്കുന്നത്.

ഭൂരിപക്ഷം ജനങ്ങളുടെയും വരുമാന മാർഗം മീൻപിടുത്തമായ ലക്ഷദ്വീപിൽ തൊഴിലാളികൾ അവരുടെ വലകളും മറ്റ് ഉപകരണങ്ങളും സൂക്ഷിക്കുന്ന ഷെഡ്ഡുകൾ തീരസംരക്ഷണ നിയമത്തിന്റെ ലംഘനമാണെന്ന് പ്രഖ്യാപിച്ച് പൊളിച്ചുമാറ്റുകയാണ്. വർഷങ്ങളായി ചരക്കുഗതാഗതത്തിനും മറ്റും ആശ്രയിക്കുന്ന ബേപ്പൂരിനെ ഒഴിവാക്കി മംഗലാപുരത്തെ മാത്രം ഇനി മുതൽ ആശ്രയിക്കണമെന്ന തീരുമാനം കൈക്കൊണ്ട അഡ്മിനിസ്ട്രേഷൻ ബേപ്പൂരിനെയും പ്രതികൂലമായി ബാധിക്കുന്ന തീരുമാനമാണ് എടുത്തത്തിട്ടുള്ളത്. കേരളവുമായുള്ള ലക്ഷദ്വീപ് ജനതയുടെ ബന്ധം ഇല്ലാതാക്കാനാണ് രാഷ്ട്രീയ പ്രേരിതമായ ഈ തീരുമാനം. ഇത് ദൂരവ്യപകമായ പ്രത്യഘാതങ്ങൾക്ക് ഇടയാക്കും. അതിനെ എന്ത് വിലകൊടുത്തും ചെറുക്കും. കൊടിക്കുന്നിൽ സുരേഷ്

Next Story