തെരഞ്ഞെടുപ്പ് തോല്‍വി: നേതൃത്വം പരിശോധിക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ്; ‘വോട്ടര്‍മാരുടെ അതൃപ്തി കണ്ടെത്തി പരിഹരിക്കണം’
തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വിയെക്കുറിച്ച് കെപിസിസി നേതൃത്വവും യുഡിഎഫും സമഗ്രമായി പരിശോധിക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. വിജയസാധ്യതയുണ്ടായിരുന്ന കോര്‍പ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും ത്രിതല പഞ്ചായത്തുകളിലുമുണ്ടായ തോല്‍വിയുടെ യഥാര്‍ഥ വസ്തുതകള്‍ കണ്ടെത്തി അടിയന്തരപരിഹാരം കാണണമെന്നുംയുഡിഎഫിനുണ്ടായ തിരിച്ചടികളെക്കുറിച്ചു കൃത്യമായി വിലയിരുത്തി ഉന്നതതലത്തിലും പാര്‍ട്ടി തലത്തിലും ആവശ്യമായ തിരുത്തലുകള്‍ വരുത്താന്‍ നേതൃത്വം തയാറാകണമെന്നും കൊടിക്കുന്നില്‍ ആവശ്യപ്പെട്ടു. ഇടതുപക്ഷ ജനാധിപത്യ മുന്നണി ഈ തെരഞ്ഞെടുപ്പിലെ വിജയത്തില്‍ അഹങ്കരിക്കേണ്ട. ബിജെപിയുടെ അവകാശവാദങ്ങള്‍ ഒന്നും തന്നെ കേരളത്തില്‍ വിലപ്പോയില്ല. പരാജയത്തിന്റെ പാഠങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് ജനഹിതമനുസരിച്ച് യുഡിഎഫിന്റെയും കോണ്‍ഗ്രസിന്റെയും പ്രവര്‍ത്തനം […]

തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വിയെക്കുറിച്ച് കെപിസിസി നേതൃത്വവും യുഡിഎഫും സമഗ്രമായി പരിശോധിക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി.
വിജയസാധ്യതയുണ്ടായിരുന്ന കോര്‍പ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും ത്രിതല പഞ്ചായത്തുകളിലുമുണ്ടായ തോല്‍വിയുടെ യഥാര്‍ഥ വസ്തുതകള്‍ കണ്ടെത്തി അടിയന്തരപരിഹാരം കാണണമെന്നും
യുഡിഎഫിനുണ്ടായ തിരിച്ചടികളെക്കുറിച്ചു കൃത്യമായി വിലയിരുത്തി ഉന്നതതലത്തിലും പാര്‍ട്ടി തലത്തിലും ആവശ്യമായ തിരുത്തലുകള്‍ വരുത്താന്‍ നേതൃത്വം തയാറാകണമെന്നും കൊടിക്കുന്നില്‍ ആവശ്യപ്പെട്ടു.
ഇടതുപക്ഷ ജനാധിപത്യ മുന്നണി ഈ തെരഞ്ഞെടുപ്പിലെ വിജയത്തില്‍ അഹങ്കരിക്കേണ്ട. ബിജെപിയുടെ അവകാശവാദങ്ങള്‍ ഒന്നും തന്നെ കേരളത്തില്‍ വിലപ്പോയില്ല. പരാജയത്തിന്റെ പാഠങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് ജനഹിതമനുസരിച്ച് യുഡിഎഫിന്റെയും കോണ്‍ഗ്രസിന്റെയും പ്രവര്‍ത്തനം വിപുലപ്പെടുത്തണമെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.
വോട്ടര്മാര്ക്കുണ്ടായിട്ടുള്ള അതൃപ്തിയുടെ കാരണങ്ങള്‍ കണ്ടെത്തി പരിഹരിച്ച് മുന്നോട്ടു പോകണം. യുഡിഎഫിനെ വിപുലീകരിച്ച് സഹകരിക്കാവുന്ന കക്ഷികളെ ഉള്‍പ്പെടുത്തണം. എല്‍ഡിഎഫ് സര്‍ക്കാരിന്റെ അഴിമതി ഭരണത്തിനെതിരെയും, ബിജെപിയുടെ ജനദ്രോഹ ഭരണത്തിനെതിരെയും ജനങ്ങളെ അണിനിരത്തണം. നാലുമാസത്തിനുശേഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണം പിടിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
- TAGS:
- LDF
- Local Body Election
- UDF