Top

‘ചെന്നിത്തലയുടേയും ഉമ്മന്‍ചാണ്ടിയുടേയും വിഷമവും തെറ്റിദ്ധാരണയും ഹൈക്കമാന്‍ഡ് തീര്‍ക്കും’: കൊടിക്കുന്നില്‍ സുരേഷ്

പ്രതിപക്ഷ നേതാവ്, കെപിസിസി അധ്യക്ഷ സ്ഥാനം തുടങ്ങിയ ചുമതലകളിലെ നിയമനങ്ങളില്‍ മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയവരുടെ അതൃപ്തിയില്‍ ഹൈക്കമാന്‍ഡ് ഇടപെടുമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. ഇരുവരുടേയും അഭിപ്രായം കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അനിവാര്യമാണെന്നും ഇവരെ മാറ്റി നിര്‍ത്തി പാര്‍ട്ടിക്ക് മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. ട്വിറ്ററിന് ഇനി ഇന്ത്യയില്‍ നിയമ പരിരക്ഷയില്ല; ആദ്യ കേസ് മുസ്ലിം വയോധികനെ മര്‍ദ്ദിച്ച സംഭവത്തിലെ ട്വീറ്റുകള്‍ ‘ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും കേരളത്തിലെ അനിഷേധ്യരായ കോണ്‍ഗ്രസ് നേതാക്കളാണ്. അവരുടെ […]

16 Jun 2021 1:08 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘ചെന്നിത്തലയുടേയും ഉമ്മന്‍ചാണ്ടിയുടേയും വിഷമവും തെറ്റിദ്ധാരണയും ഹൈക്കമാന്‍ഡ് തീര്‍ക്കും’: കൊടിക്കുന്നില്‍ സുരേഷ്
X

പ്രതിപക്ഷ നേതാവ്, കെപിസിസി അധ്യക്ഷ സ്ഥാനം തുടങ്ങിയ ചുമതലകളിലെ നിയമനങ്ങളില്‍ മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയവരുടെ അതൃപ്തിയില്‍ ഹൈക്കമാന്‍ഡ് ഇടപെടുമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. ഇരുവരുടേയും അഭിപ്രായം കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അനിവാര്യമാണെന്നും ഇവരെ മാറ്റി നിര്‍ത്തി പാര്‍ട്ടിക്ക് മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.

ട്വിറ്ററിന് ഇനി ഇന്ത്യയില്‍ നിയമ പരിരക്ഷയില്ല; ആദ്യ കേസ് മുസ്ലിം വയോധികനെ മര്‍ദ്ദിച്ച സംഭവത്തിലെ ട്വീറ്റുകള്‍

‘ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും കേരളത്തിലെ അനിഷേധ്യരായ കോണ്‍ഗ്രസ് നേതാക്കളാണ്. അവരുടെ അഭിപ്രായവും പിന്തുണയും പാര്‍ട്ടിക്ക് അനിവാര്യമാണ്്. എന്തെങ്കിലും സംശയങ്ങളോ തെറ്റിദ്ധാരണകളോ വിഷമങ്ങളോ മാറ്റുവാന്‍ ഹൈക്കമാന്‍ഡിന് കഴിയും.’ കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.

ജംബോ കമ്മിറ്റി ഒഴിവാക്കുകയും കെപിസിസി ഭാരവാഹിപട്ടിക 51 പേരിലേക്ക് ചുരുക്കും എന്നതും സുധാകരന്റെ മനസ്സിലെ ആഗ്രഹമാണെന്നും അദ്ദേഹം അത് പങ്കുവെച്ചിട്ടുണ്ട്. ചര്‍ച്ച ചെയ്ത് ഇതില്‍ ഔരു തീരുമാനം ഉണ്ടാക്കുമെന്നും കൊടിക്കുന്നില്‍ കൂട്ടിചേര്‍ത്തു.

അതേസമയം പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞത് തന്നെയാണ് പാര്‍ട്ടി തീരുമാനമെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍ വ്യക്തമാക്കി. സര്‍ക്കാരിനെ പിന്തുണക്കേണ്ട വിഷയത്തില്‍ പിന്തുണക്കുകയും എതിര്‍ക്കേണ്ട വിഷയത്തില്‍ എതിര്‍ക്കുകയും വേണം. അതാണ് പ്രതിപക്ഷ ധര്‍മ്മമാണെന്ന് കെ സുധാകരന്‍ പറഞ്ഞു.

യുഡിഎഫ് കണ്‍വീനര്‍: ഹൈക്കമാന്‍ഡിന് മുന്നില്‍ ഈ പേരുകള്‍; താരിഖ് അന്‍വറിനെ കണ്ട് കെവി തോമസ്

ഇതുവരെ എല്ലാ കാര്യങ്ങളും മുതിര്‍ന്ന നേതാക്കളായ രമേശ് ചെന്നിത്തലയുമായും ഉമ്മന്‍ചാണ്ടിയുമായും സംസാരിച്ചിട്ടുണ്ടെന്നും എല്ലാവരും തനിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്നും സുധാകരന്‍ കൂട്ടിചേര്‍ത്തു.

‘രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയുമെല്ലാം എനിക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. എന്റെ മുമ്പില്‍ അങ്ങനെയൊരു പ്രശ്‌നമില്ല. ഞാന്‍ അവരുമായെല്ലാം സംസാരിച്ചിട്ടുണ്ട്.’ എന്നായിരുന്നു മുതിര്‍ന്ന നേതാക്കളുടെ അതൃപ്തിയില്‍ സുധാകരന്റെ പ്രതികരണം. കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ഔദ്യോഗികമായി ചുമതലയേല്‍ക്കുന്നതിന് മുമ്പാണ് സുധാകരന്റെ പ്രതികരണം.

Next Story