‘വായിൽ സ്വർണ്ണ കരണ്ടിയില്ലാതെ ജനിച്ചതാണ് ഞങ്ങളെ ചേർത്തുനിർത്തുന്ന ഘടകം’; പിസി വിഷ്ണു നാഥിന് അഭിനന്ദിച്ച് കൊടിക്കുന്നിൽ സുരേഷ്
കൊച്ചി: കുണ്ടറ മണ്ഡലത്തിൽ നിന്നും എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ട യുഡിഎഫ് സ്ഥാനാർത്ഥി പിസി വിഷ്ണു നാഥിനെ അഭിനന്ദിച്ച് കൊടിക്കുന്നിൽ സുരേഷ്. പ്രതിസന്ധികൾക്കും പരാധീനതകൾക്കും മാത്രം ഇടയിൽ രാഷ്ട്രീയ പ്രവർത്തനം നടത്തിയ ഭൂതകാലമാകാം വായിൽ സ്വർണ്ണ കരണ്ടിയില്ലാതെ ജനിച്ച എന്നെയും വിഷ്ണുവിനെയും എന്നും ചേർത്ത് നിർത്തുന്ന ഘടകം. പ്രതികൂല കാറ്റിലും ആടിയുലയാതെ, കുണ്ടറയെന്ന ഇടതുമണ്ണിൽ നിന്ന് അഭിമാന വിജയം നേടിയ പ്രിയ അനുജന് അഭിനന്ദനങ്ങളെന്ന് കൊടിക്കുന്നിൽ പറഞ്ഞു. ഫെയിസ്ബുക്കിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കൊടിക്കുന്നിലിന്റെ കുറിപ്പ് വായിക്കാം. രാഷ്ട്രീയത്തിൽ വന്നില്ലായിരുന്നെങ്കിൽ […]

കൊച്ചി: കുണ്ടറ മണ്ഡലത്തിൽ നിന്നും എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ട യുഡിഎഫ് സ്ഥാനാർത്ഥി പിസി വിഷ്ണു നാഥിനെ അഭിനന്ദിച്ച് കൊടിക്കുന്നിൽ സുരേഷ്. പ്രതിസന്ധികൾക്കും പരാധീനതകൾക്കും മാത്രം ഇടയിൽ രാഷ്ട്രീയ പ്രവർത്തനം നടത്തിയ ഭൂതകാലമാകാം വായിൽ സ്വർണ്ണ കരണ്ടിയില്ലാതെ ജനിച്ച എന്നെയും വിഷ്ണുവിനെയും എന്നും ചേർത്ത് നിർത്തുന്ന ഘടകം. പ്രതികൂല കാറ്റിലും ആടിയുലയാതെ, കുണ്ടറയെന്ന ഇടതുമണ്ണിൽ നിന്ന് അഭിമാന വിജയം നേടിയ പ്രിയ അനുജന് അഭിനന്ദനങ്ങളെന്ന് കൊടിക്കുന്നിൽ പറഞ്ഞു. ഫെയിസ്ബുക്കിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
കൊടിക്കുന്നിലിന്റെ കുറിപ്പ് വായിക്കാം.
രാഷ്ട്രീയത്തിൽ വന്നില്ലായിരുന്നെങ്കിൽ വിഷ്ണു ഒരു സാംസ്കാരിക പ്രവർത്തകനായേനെ.. ഞാൻ ആദ്യം കാണുന്ന കാലം മുതൽ കഥയും കവിതയും പുസ്തകങ്ങളും ചേരുന്നതാണ് വിഷ്ണുവിൻ്റെ സൗഹ്യദ കൂട്ടായ്മയിമ. ഘോര ഘോരം പ്രസംഗിക്കുന്ന രാഷ്ട്രീയക്കാർക്ക് ഇടയിൽ കഥ പറഞ്ഞും കവിത പാടിയും നർമ്മം ചൊരിഞ്ഞുമാണ് വിഷ്ണു രാഷ്ട്രീയം പറയാറുള്ളത്. ജനങ്ങളോടും പ്രവർത്തരോടും ചേർന്ന് നിൽക്കുന്ന ശൈലി. അവരിൽ ഒരാളാവുന്ന ലാളിത്യം.
പ്രതിസന്ധികൾക്കും പരാധീനതകൾക്കും മാത്രം ഇടയിൽ രാഷ്ട്രീയ പ്രവർത്തനം നടത്തിയ ഭൂതകാലമാകാം വായിൽ സ്വർണ്ണ കരണ്ടിയില്ലാതെ ജനിച്ച എന്നെയും വിഷ്ണുവിനെയും എന്നും ചേർത്ത് നിർത്തുന്ന ഘടകം. പ്രതികൂല കാറ്റിലും ആടിയുലയാതെ, കുണ്ടറയെന്ന ഇടതുമണ്ണിൽ നിന്ന് അഭിമാന വിജയം നേടിയ പ്രിയ അനുജനെ, PC വിഷ്ണുനാഥ് MLA യെ ഹൃദയപൂർവ്വം അഭിവാദ്യം ചെയ്യുന്നു.