‘സാധനം കൊണ്ടുപോയത് നമ്മുടെ കമ്പനിയാ പിറകെ വരണ്ടന്ന് പറഞ്ഞേക്ക്’; അഷറഫിന്റെ ഫോണിലെ കൊടിസുനിയുടെ സന്ദേശം
കൊയിലാണ്ടി സ്വദേശിയായ പ്രവാസി യുവാവിനെ വീട്ടില്‍ നിന്നും തോക്ക് ചൂണ്ടി തട്ടിക്കൊണ്ട് പോയി ക്രൂരമായി പീഡിപ്പിച്ച സംഭവത്തിലെ അന്വേഷണവും കൊടി സൂനിയിലേക്ക്. കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ അര്ജുന് അയങ്കിയുടെ കണ്ണൂര്‍ സംഘത്തിന് പിന്നില്‍ ടിപി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട കൊടി സുനി, മുഹമ്മദ് ഷാഫി എന്നിവരാണെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് പുതിയ വഴിത്തിരിവ്. തട്ടിക്കൊണ്ട് പോയ അഷ്റഫിന്റെ ഫോണില്‍ നിന്ന് കൊടി സുനിയുമായി ബന്ധപ്പെട്ട തെളിവ് ലഭിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. അഷറഫിന്റെ ഫോണില്‍ കൊടി സുനിയുടെ സന്ദേശമുണ്ടെന്ന് എഷ്യാനെറ്റ് ന്യൂസും റിപ്പോര്‍ട്ട് […]
14 July 2021 11:21 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊയിലാണ്ടി സ്വദേശിയായ പ്രവാസി യുവാവിനെ വീട്ടില്‍ നിന്നും തോക്ക് ചൂണ്ടി തട്ടിക്കൊണ്ട് പോയി ക്രൂരമായി പീഡിപ്പിച്ച സംഭവത്തിലെ അന്വേഷണവും കൊടി സൂനിയിലേക്ക്. കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ അര്ജുന് അയങ്കിയുടെ കണ്ണൂര്‍ സംഘത്തിന് പിന്നില്‍ ടിപി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട കൊടി സുനി, മുഹമ്മദ് ഷാഫി എന്നിവരാണെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് പുതിയ വഴിത്തിരിവ്. തട്ടിക്കൊണ്ട് പോയ അഷ്റഫിന്റെ ഫോണില്‍ നിന്ന് കൊടി സുനിയുമായി ബന്ധപ്പെട്ട തെളിവ് ലഭിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. അഷറഫിന്റെ ഫോണില്‍ കൊടി സുനിയുടെ സന്ദേശമുണ്ടെന്ന് എഷ്യാനെറ്റ് ന്യൂസും റിപ്പോര്‍ട്ട് ചെയ്യുന്നു.
ശബ്ദസന്ദേശത്തില്‍ പറയുന്നത്: കൊയിലാണ്ടി അഷറഫിന്റെ കയ്യിലുള്ള സാധനം കൊണ്ടുപോയത് നമ്മുടെ കമ്പനിയാണ്. ഇനി അതിന്റെ പുറകെ നടക്കണ്ട. അറിയുന്ന ആളുകളോട് കാര്യങ്ങള്‍ പറഞ്ഞുകൊടുത്തേക്ക്.
തനിക്ക് കണ്ണൂര്‍ സംഘമാണ് ഈ സന്ദേശം നല്‍കിയതെന്നും താന്‍ ഇത് കൊടുവള്ളി സംഘത്തിന് അയച്ചുകൊടുത്തെന്നും അഷറഫ് പൊലീസിനോട് സമ്മതിച്ചു. എന്നാലതിനുശേഷവും സംഘം ആക്രമിക്കുകയായിരുന്നു എന്നാണ് അഷറഫ് പൊലീസിനോട് പറഞ്ഞത്. തനിക്ക് ഇതിന് മുന്‍പും കൊടുവള്ളി സംഘത്തില്‍ നിന്ന് ആക്രമണ ഭീഷണി ഉണ്ടായിട്ടുണ്ടെന്നും അഷറഫ് മൊഴി നല്‍കിയിട്ടുണ്ട്.
സ്വര്‍ണ കടത്തിന് ക്യാരിയറായി പ്രവര്‍ത്തിച്ച കൊയിലാണ്ടി ഊരള്ളൂരിലെ മാതോത്ത് മീത്തല്‍ മമ്മദിന്റെ മകന് അഷ്റഫിനെ (35) പതിമൂന്നാം തീയ്യതി പുലര്‍ച്ചെയാണ് ഒരു സംഘം തട്ടിക്കൊണ്ട് പോയത്. ഇയാളെ പതിനാലിന് രാവിലെ കോഴിക്കോട് ജില്ലയിലെ കുന്നമംഗലത്താണ് കണ്ടെത്തിയത്. ക്രൂര പീഡനങ്ങള്‍ക്ക് ഇരയാക്കിയ ശേഷം ഇയാളെ ഇവിടെ ഉപേക്ഷിച്ച് അക്രമി സംഘം കടന്നു കളയുകയായിരുന്നു എന്നാണ് വിവരം. അഷ്റഫിനെ മാവൂരിലെ ഒരു മരമില്ലില്‍ ആണ് ഇന്നലെ മുഴുവന്‍ തടവില്‍ വച്ചത് എന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, പ്രവാസിയായ അഷ്റഫിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. അഷ്റഫിനെ ഭീഷണിപ്പെടുത്തിയ സ്വര്‍ണ്ണക്കടത്ത് സംഘത്തിലെ കൊടുവള്ളി സ്വദേശികളായ സാലിഹ്, സൈഫുദീന്‍, നൗഷാദ് എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനുശേഷമാണ് കൊയിലാണ്ടി സി ഐ സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം മൂവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്.
Also Read:ഡല്‍ഹി കലാപം: പ്രതികള്‍ക്കായി പൊലീസ് പ്രതിരോധം സൃഷ്ടിക്കുന്നു; അന്വേഷണം പരിഹാസ്യമെന്ന് കോടതി