Top

പ്രവാസിയെ തട്ടിക്കൊണ്ട് പോയ കേസും കൊടി സുനിയിലേക്ക്; അഷ്റഫിന്റെ ഫോണില്‍ സന്ദേശം

കൊയിലാണ്ടി സ്വദേശിയായ പ്രവാസി യുവാവിനെ വീട്ടില്‍ നിന്നും തോക്ക് ചൂണ്ടി തട്ടിക്കൊണ്ട് പോയി ക്രൂരമായി പീഡിപ്പിച്ച സംഭവത്തിലെ അന്വേഷണവും കൊടി സുനിയിലേക്ക്. കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ അര്‍ജുന്‍ അയങ്കിയുടെ കണ്ണൂര്‍ സംഘത്തിന് പിന്നില്‍ ടിപി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട കൊടി സുനി, മുഹമ്മദ് ഷാഫി എന്നിവരാണെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് പുതിയ വഴിത്തിരിവ്. തട്ടിക്കൊണ്ട് പോയ അഷ്റഫിന്റെ ഫോണില്‍ നിന്ന് കൊടി സുനിയുമായി ബന്ധപ്പെട്ട തെളിവ് ലഭിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. അഷറഫിന്റെ ഫോണില്‍ കൊടി സുനിയുടെ സന്ദേശമുണ്ടെന്ന് എഷ്യാനെറ്റ് ന്യൂസും റിപ്പോര്‍ട്ട് […]

14 July 2021 9:44 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പ്രവാസിയെ തട്ടിക്കൊണ്ട് പോയ കേസും കൊടി സുനിയിലേക്ക്; അഷ്റഫിന്റെ ഫോണില്‍ സന്ദേശം
X

കൊയിലാണ്ടി സ്വദേശിയായ പ്രവാസി യുവാവിനെ വീട്ടില്‍ നിന്നും തോക്ക് ചൂണ്ടി തട്ടിക്കൊണ്ട് പോയി ക്രൂരമായി പീഡിപ്പിച്ച സംഭവത്തിലെ അന്വേഷണവും കൊടി സുനിയിലേക്ക്. കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ അര്‍ജുന്‍ അയങ്കിയുടെ കണ്ണൂര്‍ സംഘത്തിന് പിന്നില്‍ ടിപി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട കൊടി സുനി, മുഹമ്മദ് ഷാഫി എന്നിവരാണെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് പുതിയ വഴിത്തിരിവ്. തട്ടിക്കൊണ്ട് പോയ അഷ്റഫിന്റെ ഫോണില്‍ നിന്ന് കൊടി സുനിയുമായി ബന്ധപ്പെട്ട തെളിവ് ലഭിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. അഷറഫിന്റെ ഫോണില്‍ കൊടി സുനിയുടെ സന്ദേശമുണ്ടെന്ന് എഷ്യാനെറ്റ് ന്യൂസും റിപ്പോര്‍ട്ട് ചെയ്യുന്നു.

സ്വര്‍ണ കടത്തിന് ക്യാരിയറായി പ്രവര്‍ത്തിച്ച കൊയിലാണ്ടി ഊരള്ളൂരിലെ മാതോത്ത് മീത്തല്‍ മമ്മദിന്റെ മകന്‍ അഷ്‌റഫിനെ (35) പതിമൂന്നാം തീയ്യതി പുലര്‍ച്ചെയാണ് ഒരു സംഘം തട്ടിക്കൊണ്ട് പോയത്. ഇയാളെ പതിനാലിന് രാവിലെ കോഴിക്കോട് ജില്ലയിലെ കുന്നമംഗലത്താണ് കണ്ടെത്തിയത്. ക്രൂര പീഡനങ്ങള്‍ക്ക് ഇരയാക്കിയ ശേഷം ഇയാളെ ഇവിടെ ഉപേക്ഷിച്ച് അക്രമി സംഘം കടന്നു കളയുകയായിരുന്നു എന്നാണ് വിവരം. അഷ്റഫിനെ മാവൂരിലെ ഒരു മരമില്ലില്‍ ആണ് ഇന്നലെ മുഴുവന്‍ തടവില്‍ വച്ചത് എന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, പ്രവാസിയായ അഷ്‌റഫിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. അഷ്‌റഫിനെ ഭീഷണിപ്പെടുത്തിയ സ്വര്‍ണ്ണക്കടത്ത് സംഘത്തിലെ കൊടുവള്ളി സ്വദേശികളായ സാലിഹ്, സൈഫുദീന്‍, നൗഷാദ് എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനുശേഷമാണ് കൊയിലാണ്ടി സി ഐ സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം മൂവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്.

അക്രമി സംഘത്തില്‍ നിന്നും കൊടിയ പീഡനമാണ് അഷറഫ് നേരിട്ടതെന്നാണ് സാഹചര്യങ്ങള്‍ വ്യക്തമാക്കുന്നത്. അഷറഫിന്റെ ഇടത് കാല്‍ ഒടിഞ്ഞ നിലയിലാണ്, ശരീരത്തില്‍ ബ്ലേഡുകൊണ്ട് കീറുമുറിച്ചിട്ടുമുണ്ട്. മര്‍ദനമേറ്റതിന്റെ പാടുകളും ഇയാളുടെ ശരീരത്തിലുള്ളത്. കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം പുരോഗമിക്കെ വീണ്ടും തട്ടിക്കൊണ്ട് റിപ്പോര്‍ട്ട് ചെയ്തത്.

അഷറഫിനെ ഒരു സംഘം തട്ടിക്കൊണ്ട് പോയെന്ന് ചൂണ്ടിക്കാട്ടി ചൊവ്വാഴ്ച ആയിരുന്നു സഹോദരന്‍ സിദ്ദീഖാണ് പൊലീസിനെ സമീപിച്ചത്. അഷ്റഫ് സ്വര്‍ണം കൊണ്ടുവന്നിരുന്നു എന്നും ഇത് കൊടുവള്ളിയില്‍ എത്തിച്ചില്ലെന്ന ഭീഷണി ഉയര്‍ത്തി തോക്ക് ചൂണ്ടിയാണ് തട്ടിക്കൊണ്ട് പോവുകയായിരുന്നു എന്നുമായിരുന്നു സഹോദരന്റെ പരാതി.

അതിനിടെ, ക്യാരിയറായി പ്രവര്‍ത്തിച്ചുവെന്ന അഷറഫിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കസ്റ്റംസും അഷറഫിനെ കൊയിലാണ്ടി പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്തു. സ്വര്‍ണക്കടത്ത് സംഘങ്ങള്‍ക്കിടയിലെ തര്‍ക്കമാണ് തട്ടികൊണ്ടുപോകലിലേക്ക് നയിച്ചതെന്നാണ് സുചന. തട്ടിക്കൊണ്ട് പോവലിന് പിന്നില്‍ കൊടുവള്ളിയില്‍ നിന്നുള്ള സംഘമാണെന്നാണ് ആരോപണം.

Next Story