Top

‘ബിജെപി നേതാക്കളെ ഒഴിവാക്കിയെന്നത് പ്രചരണം മാത്രമാണ്, അന്തര്‍ധാര ആരൊക്കെ തമ്മിലെന്ന് മനസിലാകും’; പി ജയരാജന്‍

ബിജെപി നേതാക്കളെ കൊടകര കുഴല്‍പ്പണം കവര്‍ച്ച ചെയ്ത കേസില്‍ നിന്ന് ഒഴിവാക്കിയെന്നത് പ്രചരണം മാത്രമാണെന്ന് സിപിഐഎം നേതാവ് പി ജയരാജന്‍. യുവമോര്‍ച്ചയുടെയും സംഘപരിവാറിന്റെയും നേതാക്കള്‍ പ്രതി പട്ടികയിലുണ്ടെന്നും പി ജയരാജന്‍ എഡിറ്റേഴ്‌സ് അവറില്‍ പറഞ്ഞു. വിഷയത്തില്‍ കേരളാ പോലീസിന്റെ കണ്ടെത്തല്‍ നിസാരവല്‍ക്കരിക്കാന്‍ കഴിയില്ല. 25 ലക്ഷം രൂപ കവര്‍ച്ച ചെയ്യപ്പെട്ടുവെന്ന് പരാതി വന്നപ്പോള്‍ അത് മൂന്നര കോടി രൂപയാണെന്ന് കേരളാ പോലീസാണ് കണ്ടെത്തിയിരിക്കുന്നത്. വിഷയത്തില്‍ കൂടുതല്‍ അന്വേഷണത്തിന് നിര്‍ദേശമുണ്ടാവുമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. സംഘപരിവാറുമായി സിപിഐഎം അന്തര്‍ധാരയുണ്ടാക്കുന്നുവെന്ന ആരോപണവും […]

16 July 2021 9:33 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘ബിജെപി നേതാക്കളെ ഒഴിവാക്കിയെന്നത് പ്രചരണം മാത്രമാണ്, അന്തര്‍ധാര ആരൊക്കെ തമ്മിലെന്ന് മനസിലാകും’; പി ജയരാജന്‍
X

ബിജെപി നേതാക്കളെ കൊടകര കുഴല്‍പ്പണം കവര്‍ച്ച ചെയ്ത കേസില്‍ നിന്ന് ഒഴിവാക്കിയെന്നത് പ്രചരണം മാത്രമാണെന്ന് സിപിഐഎം നേതാവ് പി ജയരാജന്‍. യുവമോര്‍ച്ചയുടെയും സംഘപരിവാറിന്റെയും നേതാക്കള്‍ പ്രതി പട്ടികയിലുണ്ടെന്നും പി ജയരാജന്‍ എഡിറ്റേഴ്‌സ് അവറില്‍ പറഞ്ഞു. വിഷയത്തില്‍ കേരളാ പോലീസിന്റെ കണ്ടെത്തല്‍ നിസാരവല്‍ക്കരിക്കാന്‍ കഴിയില്ല. 25 ലക്ഷം രൂപ കവര്‍ച്ച ചെയ്യപ്പെട്ടുവെന്ന് പരാതി വന്നപ്പോള്‍ അത് മൂന്നര കോടി രൂപയാണെന്ന് കേരളാ പോലീസാണ് കണ്ടെത്തിയിരിക്കുന്നത്. വിഷയത്തില്‍ കൂടുതല്‍ അന്വേഷണത്തിന് നിര്‍ദേശമുണ്ടാവുമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

സംഘപരിവാറുമായി സിപിഐഎം അന്തര്‍ധാരയുണ്ടാക്കുന്നുവെന്ന ആരോപണവും പി ജയരാജന്‍ തള്ളി. അന്തര്‍ധാര ആരൊക്കെ തമ്മിലാണെന്ന് വ്യക്തമാണ്. കേന്ദ്ര ഏജന്‍സിക്ക് അന്വേഷണം കൈമാറണമെന്ന് ആദ്യമായി ആവശ്യപ്പെട്ടത് വിഡി സതീശനാണ്, കാര്യങ്ങള്‍ അതില്‍ നിന്നും വ്യക്തമാണെന്നും പി ജയരാജന്‍ പരിഹസിച്ചു. നിയമപരമായിട്ടാണ് കാര്യങ്ങള്‍ മുന്നോട്ടു പോകുന്നത്. ഇഡി ഇപ്പോള്‍ കേസ് അന്വേഷിക്കാന്‍ പോകുന്നത് നിയമപരമായ തടസം നിലനില്‍ക്കുന്നുണ്ട്. വിഷയത്തില്‍ കൃത്യമായ അന്വേഷണം നടക്കുമെന്നും ജയരാജന്‍ വ്യക്തമാക്കി.

ബിജെപി ഒഴുക്കുന്ന പണത്തിന്റെ നേരിയ ഭാഗം മാത്രമാണ് കൊടകരയില്‍ ലഭിക്കുന്നത്. ഈ പണത്തിന്റെ വഴികളിലെല്ലാം ബിജെപിയുടെ പ്രവര്‍ത്തകരും നേതാക്കളും നേരിട്ട് ഇടപെട്ടിരുന്നു. ബിജെപിക്കാര്‍ കേസില്‍ പ്രതികളാണ്. കുഴല്‍പ്പണം കവര്‍ച്ച ചെയ്ത കേസിലാണ് ഇപ്പോള്‍ അന്വേഷിക്കുന്നതെന്നും പി ജയരാജന്‍ പറഞ്ഞു. കേസില്‍ സമഗ്രമായ അന്വേഷണം നടന്നുവെന്നും കോടതിയുടെ നിരീക്ഷണം കൃത്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Next Story

Popular Stories