Top

‘കുഴല്‍പ്പണക്കാരന്റെ ടെലിഫോണ്‍രേഖകള്‍ പരിശോധിക്കുന്നതില്‍ എന്തിനാണ് മുരളീധരന് വിഷമം?’; രാജിവെക്കണമെന്ന് ഡിവൈഎഫ്‌ഐ

കൊടകര ഹവാല ഇടപാടില്‍ കേന്ദ്രസഹമന്ത്രി വി മുരളീധരനെതിരെ കടുത്ത വിമര്‍ശനവുമായി ഡിവൈഎഫ്‌ഐ. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെയും ജനാധിപത്യ വ്യവസ്ഥയെയും അട്ടിമറിക്കുന്ന കള്ളപ്പണത്തിന്റെ ഉറവിടം തിരയുന്നതിനെ നിരുത്സാഹപ്പെടുത്താനാണ് വി മുരളീധരന്റെ ശ്രമമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം ആരോപിച്ചു. ഒരു കുഴല്‍പ്പണക്കാരന്റെ ടെലിഫോണ്‍രേഖകള്‍ പരിശോധിക്കുന്നതില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്ത കേന്ദ്രമന്ത്രിക്ക് എന്തിനാണ് വിഷമം. കള്ളപ്പണ ഇടപാടുകളെക്കുറിച്ച് ആശങ്ക രേഖപ്പെടുത്തുന്നതിന് പകരം കള്ളപ്പണക്കാരനെ എന്തിന് പ്രതിയാക്കുന്നു, വാദിയെ എന്തിന് പ്രതിയാക്കുന്നു എന്നിങ്ങനെയുള്ള വിചിത്രമായ ചോദ്യമാണ് മന്ത്രി ഉന്നയിക്കുന്നത്. […]

8 Jun 2021 6:53 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘കുഴല്‍പ്പണക്കാരന്റെ ടെലിഫോണ്‍രേഖകള്‍ പരിശോധിക്കുന്നതില്‍ എന്തിനാണ് മുരളീധരന് വിഷമം?’; രാജിവെക്കണമെന്ന് ഡിവൈഎഫ്‌ഐ
X

കൊടകര ഹവാല ഇടപാടില്‍ കേന്ദ്രസഹമന്ത്രി വി മുരളീധരനെതിരെ കടുത്ത വിമര്‍ശനവുമായി ഡിവൈഎഫ്‌ഐ. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെയും ജനാധിപത്യ വ്യവസ്ഥയെയും അട്ടിമറിക്കുന്ന കള്ളപ്പണത്തിന്റെ ഉറവിടം തിരയുന്നതിനെ നിരുത്സാഹപ്പെടുത്താനാണ് വി മുരളീധരന്റെ ശ്രമമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം ആരോപിച്ചു.

ഒരു കുഴല്‍പ്പണക്കാരന്റെ ടെലിഫോണ്‍രേഖകള്‍ പരിശോധിക്കുന്നതില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്ത കേന്ദ്രമന്ത്രിക്ക് എന്തിനാണ് വിഷമം. കള്ളപ്പണ ഇടപാടുകളെക്കുറിച്ച് ആശങ്ക രേഖപ്പെടുത്തുന്നതിന് പകരം കള്ളപ്പണക്കാരനെ എന്തിന് പ്രതിയാക്കുന്നു, വാദിയെ എന്തിന് പ്രതിയാക്കുന്നു എന്നിങ്ങനെയുള്ള വിചിത്രമായ ചോദ്യമാണ് മന്ത്രി ഉന്നയിക്കുന്നത്. ഈ നിലപാട് തികഞ്ഞ സത്യപ്രതിജ്ഞാ ലംഘനമാണെന്നും നിരുത്തരവാദപരമായി പെരുമാറുന്ന മുരളീധരന്‍ കേന്ദ്രമന്ത്രി സ്ഥാനം രാജിവെക്കണമെന്നും എ എ റഹീം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കൊടകര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട് ഓരോ ദിവസവും പുറത്തു വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്. ഇത് ആദ്യമായല്ല ധര്‍മ്മരാജന്‍ കള്ളപ്പണം കടത്തുന്നത്. 2019-ലെ ലോക്‌സഭാതെരഞ്ഞെടുപ്പില്‍ കെ സുരേന്ദ്രന്‍ പത്തനംതിട്ടയില്‍ മത്സരിക്കുമ്പോള്‍ സുരേന്ദ്രന് വേണ്ടി ധര്‍മ്മരാജന്‍ കള്ളപ്പണം കടത്തിയിട്ടുണ്ട്. ബിജെപിയുടെ ഭാഷയില്‍ അന്ന് ‘മെറ്റീരിയല്‍’ എത്തിച്ചുകൊടുത്തത് ധര്‍മ്മരാജനാണ്.

ഇന്ന് പല ബിജെപി നേതാക്കള്‍ക്കും പാര്‍ട്ടിയിലില്ലാത്ത സ്ഥാനമാണ് ധര്‍മ്മരാജന് ബിജെപിയിലുള്ളത്. ബിജെപി സംസ്ഥാന പ്രസിഡന്റിന്റേയും കേന്ദ്രമന്ത്രിയുടേയും മന:സാക്ഷി സൂക്ഷിപ്പുകാരനാണ് ധര്‍മ്മരാജന്‍. ബിജെപി സംസ്ഥാന പ്രസിഡന്റേുള്‍പ്പടെ പല നേതാക്കളുടേയും ഇടനിലക്കാരനാണ് ധര്‍മ്മരാജന്‍. ധര്‍മ്മരാജന്‍ വാതുറന്നാല്‍ ബിജെപിയിലെ ഒരുപിടി പകല്‍ മാന്യന്മാര്‍ക്ക് രാഷ്ട്രീയപ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടി വരും. അതിനാലാണ് കള്ളപ്പണം പിടിച്ച ഘട്ടത്തില്‍ പോലും തള്ളിപ്പറയാന്‍ ബിജെപി നേതാക്കള്‍ക്ക് കഴിയാത്തത്.

സ്പിരിറ്റ് കേസില്‍ പ്രതിയും അനധികൃത വ്യവസായങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നയാളുമായ ധര്‍മ്മരാജന്‍ ബിജെപിക്കാരനല്ല എന്നുപറയാന്‍ പോലും നേതാക്കള്‍ക്ക് കഴിയുന്നില്ല. ഈ പശ്ചാത്തലത്തില്‍ ധര്‍മ്മരാജന്റെ എല്ലാ പണമിടപാടുകളും അന്വേഷണ വിധേയമാക്കണമെന്നും ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു.

Also Read: കോണ്‍ഗ്രസിനെ സെമി കേഡര്‍ സ്വഭാവത്തിലേക്ക് കൊണ്ടുവരുമെന്ന് കെ സുധാകരന്‍; ‘കുത്തഴിഞ്ഞ രീതികള്‍ മാറ്റും’

Next Story