Top

കൊടകരയില്‍ കവര്‍ച്ച ചെയ്ത പണം ധര്‍മ്മരാജന് കൈമാറരുതെന്ന് അന്വേഷണസംഘം കോടതിയില്‍

കൊച്ചി: കൊടകരയില്‍ കവര്‍ച്ച ചെയ്ത പണം പരാതിക്കാരന്‍ ധര്‍മ്മരാജന് വിട്ടുനല്‍കരുതെന്ന് അന്വേഷണസംഘം കോടതിയില്‍. ധര്‍മ്മരാജന്റെ ഹര്‍ജിയില്‍ അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ധര്‍മ്മരാജന് പൊലീസിന് നല്‍കിയ മൊഴിയിലെ വൈരുദ്ധ്യവും കോടതിയില്‍ അന്വേഷണസംഘം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കവര്‍ച്ച ചെയ്യപ്പെട്ട പണത്തിന് കൃത്യമായ രേഖകളുണ്ടെന്നും ഇത് തിരികെ നല്‍കണമെന്നുമാണ് ധര്‍മ്മരാജന്‍ കോടതിയെ അറിയിച്ചിരിക്കുന്നത്. പണത്തിന്റെ സോഴ്‌സ് സംബന്ധിച്ച് കൂടുതല്‍ രേഖകള്‍ ഹാജരാക്കാന്‍ കോടതി പരാതിക്കാരനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം അന്വേഷണം ബിജെപി നേതാക്കളിലേക്ക് നീളുന്ന സാഹചര്യത്തില്‍ ധര്‍മ്മരാജന്റെ ആവശ്യം കോടതി […]

15 Jun 2021 5:12 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കൊടകരയില്‍ കവര്‍ച്ച ചെയ്ത പണം ധര്‍മ്മരാജന് കൈമാറരുതെന്ന് അന്വേഷണസംഘം കോടതിയില്‍
X

കൊച്ചി: കൊടകരയില്‍ കവര്‍ച്ച ചെയ്ത പണം പരാതിക്കാരന്‍ ധര്‍മ്മരാജന് വിട്ടുനല്‍കരുതെന്ന് അന്വേഷണസംഘം കോടതിയില്‍. ധര്‍മ്മരാജന്റെ ഹര്‍ജിയില്‍ അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ധര്‍മ്മരാജന് പൊലീസിന് നല്‍കിയ മൊഴിയിലെ വൈരുദ്ധ്യവും കോടതിയില്‍ അന്വേഷണസംഘം ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

കവര്‍ച്ച ചെയ്യപ്പെട്ട പണത്തിന് കൃത്യമായ രേഖകളുണ്ടെന്നും ഇത് തിരികെ നല്‍കണമെന്നുമാണ് ധര്‍മ്മരാജന്‍ കോടതിയെ അറിയിച്ചിരിക്കുന്നത്. പണത്തിന്റെ സോഴ്‌സ് സംബന്ധിച്ച് കൂടുതല്‍ രേഖകള്‍ ഹാജരാക്കാന്‍ കോടതി പരാതിക്കാരനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം അന്വേഷണം ബിജെപി നേതാക്കളിലേക്ക് നീളുന്ന സാഹചര്യത്തില്‍ ധര്‍മ്മരാജന്റെ ആവശ്യം കോടതി പരിഗണിക്കുമോയെന്ന വ്യക്തമല്ല.

പണം തന്റേതും സുനില്‍ നായിക്കിന്റേതും ആണെന്നും മറ്റാര്‍ക്കും അതില്‍ അവകാശമില്ലെന്നും ധര്‍മരാജന്‍ ഹര്‍ജിയില്‍ പറയുന്നു. പണത്തിന്റെ ഉറവിടം സംബന്ധിച്ച് ഹര്‍ജിയില്‍ നല്‍കിയിരിക്കുന്ന വിശദീകരണത്തില്‍ ഡല്‍ഹിയിലെ ഒരു മാര്‍വാടിയാണ് പണം നല്‍കിയതെന്ന് ധര്‍മ്മരാജന്‍ പറയുന്നു. കേസ് ഏറ്റെടുക്കാന്‍ ഇഡി നടപടി ആരംഭിക്കുന്നതിനിടെയാണ് പരാതിക്കാരന്റെ ഭാഗത്തുനിന്നുള്ള പുതിയ നീക്കം.

കവര്‍ച്ച ചെയ്യപ്പെട്ടത് 25 ലക്ഷമാണെന്നായിരുന്നു ധര്‍മ്മരാജന്റെ ആദ്യപരാതി. പിന്നീട് അന്വേഷണത്തില്‍ കണ്ടെത്തിയ കവര്‍ച്ചാപ്പണം താന്‍ എത്തിച്ചതാണെന്ന് പൊലീസിനോട് സമ്മതിക്കുകയും ചെയ്തിരുന്നു.

Next Story