കൊടകര കുഴല്‍പ്പണ കേസ്: ഗണേഷിന്റെ മൊഴിയില്‍ വൈരുദ്ധ്യം, വീണ്ടും ചോദ്യം ചെയ്യും
കൊടകര ബിജെപി കുഴല്‍പ്പണ കേസില്‍ സംഘടന സെക്രട്ടറി എം ഗണേഷിന്റെ മൊഴിയില്‍ വൈരുദ്ധ്യമെന്ന് അന്വേഷണ സംഘം. തൃശൂര്‍ പൊലീസ് ക്ലബ്ബില്‍ മൂന്നര മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷമാണ് ഗണേശിനെ വിട്ടയച്ചത്. ആവശ്യപ്പെട്ടാല്‍ വീണ്ടും ഹാജരാകാനും അന്വേഷണ സംഘം നിര്‍ദേശം നല്കി. കുഴല്‍പണ കേസില്‍ ബിജെപിക്ക് ബന്ധമില്ലെന്നും കേസില്‍ ഉള്‍പ്പെട്ട ധര്‍മ്മരാജനെ വിളിച്ചത് സംഘടനാ കാര്യങ്ങള്ക്കാണെന്നുമായിരുന്നു ഗണേഷ് അന്വേഷണ സംഘത്തിന് നല്കിയ മൊഴി.ബിജെപിക്ക് വേണ്ടിയല്ല പണം വന്നതെന്ന് ഗണേശ് വിശദീകരിച്ചു. ബി ജെ പി ആലപ്പുഴ ജില്ലാ ട്രഷറര്‍ […]
28 May 2021 5:31 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊടകര ബിജെപി കുഴല്‍പ്പണ കേസില്‍ സംഘടന സെക്രട്ടറി എം ഗണേഷിന്റെ മൊഴിയില്‍ വൈരുദ്ധ്യമെന്ന് അന്വേഷണ സംഘം. തൃശൂര്‍ പൊലീസ് ക്ലബ്ബില്‍ മൂന്നര മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷമാണ് ഗണേശിനെ വിട്ടയച്ചത്. ആവശ്യപ്പെട്ടാല്‍ വീണ്ടും ഹാജരാകാനും അന്വേഷണ സംഘം നിര്‍ദേശം നല്കി.
കുഴല്‍പണ കേസില്‍ ബിജെപിക്ക് ബന്ധമില്ലെന്നും കേസില്‍ ഉള്‍പ്പെട്ട ധര്‍മ്മരാജനെ വിളിച്ചത് സംഘടനാ കാര്യങ്ങള്ക്കാണെന്നുമായിരുന്നു ഗണേഷ് അന്വേഷണ സംഘത്തിന് നല്കിയ മൊഴി.
ബിജെപിക്ക് വേണ്ടിയല്ല പണം വന്നതെന്ന് ഗണേശ് വിശദീകരിച്ചു. ബി ജെ പി ആലപ്പുഴ ജില്ലാ ട്രഷറര്‍ കര്‍ത്തയോട് ധര്‍മരാജനെ വിളിക്കാന്‍ പറഞ്ഞതും സംഘടനാ ആവശ്യങ്ങള്‍ക്കാണ്. പണം കര്‍ത്തക്ക് കൈമാറാനായിരുന്നു എന്ന ധര്‍മരാജന്റെ വെളിപ്പെടുത്തലിനെ കുറിച്ച് അറിയില്ല.
ധര്‍മരാജന്റെ കുഴല്‍പ്പണ ഇടപാടുകളെ കുറിച്ച് അറിയില്ലെന്നും എം ഗണേഷ് പൊലീസിന് നല്കിയ മൊഴിയില്‍ പറഞ്ഞു.
അതേസമയം ബിജെപി സ്റ്റേറ്റ് ഓഫീസ് സെക്രട്ടറി ജി ഗിരീഷിനെ അന്വേഷണ സംഘം നാളെ ചോദ്യം ചെയ്യും. രാവിലെ 10 ന് തൃശൂര്‍ പോലീസ് ക്ലബ്ബില്‍ എത്താന്‍ ഗിരീഷിന് അന്വേഷണ സംഘം നിര്‍ദേശം നല്കി. കേസില്‍ ഇതുവരെ ചോദ്യം ചെയ്ത ബി ജെ പി നേതാക്കളുടെ മൊഴികള്‍ അന്വേഷണ സംഘം വിശദമായി പരിശോധിക്കും. ഇവരില്‍ ചിലരെ വീണ്ടും വിളിപ്പിച്ചേക്കും. ബി ജെ പി നേതൃനിരയിലെ കൂടുതല്‍ പേരെ വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യുമെന്നാണ് അന്വേഷണ സംഘം നല്കുന്ന സൂചന.
ALSO READ: ‘കൊവിഡ് എന്താണെന്ന് മോദിക്ക് ഇനിയും മനസിലായിട്ടില്ല’; ഉത്തരവാദി പ്രധാനമന്ത്രി തന്നെയെന്ന് രാഹുല്‍