Top

‘കൊടകരയിൽ പണം കൊണ്ടുവന്നതും മോഷ്ടിച്ചതും ബിജെപി, പാർട്ടി മോഷ്ടാക്കളെ വാടകയ്ക്കെടുത്തു’; പ്രതികൾ കോടതിയിൽ

തൃശൂർ: കൊടകരയിൽ കുഴൽപ്പണം കൊണ്ടുവന്നതും തട്ടിയെടുത്തതും ബിജെപി തന്നെയെന്ന് അറസ്റ്റിലായ പ്രതികൾ. കേസിലെ 10 പ്രതികൾ തൃശൂർ ജില്ലാ സെഷൻസ് കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയിലാണ് വെളിപ്പെടുത്തൽ. എന്നാൽ ഇക്കാര്യം പൊലീസ് പരിശോധിച്ചു വരികയാണ്. ബിജെപിയുടെ പണമാണ് കൊടകരയിൽ മോഷ്ടിക്കപ്പെട്ടതെന്ന് നേരത്തെ അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു. അതേസമയം പ്രതികൾക്ക് ജാമ്യം നൽകിയാൽ കേസ് അട്ടിമറിക്കപ്പെടുമെന്ന പൊലീസിന്റെ വാദം കോടതി അം​ഗീകരിച്ചിരുന്നു. ഏപ്രിൽ മൂന്നിന് പുലർച്ചെയാണ് കൊടകരയിൽ കവർച്ച നടക്കുന്നത്. ബിജെപിയുടെ പണം ബിജെപി തന്നെ ക്വട്ടേഷൻ സംഘങ്ങളെ […]

17 Jun 2021 6:51 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘കൊടകരയിൽ പണം കൊണ്ടുവന്നതും മോഷ്ടിച്ചതും ബിജെപി, പാർട്ടി മോഷ്ടാക്കളെ വാടകയ്ക്കെടുത്തു’; പ്രതികൾ കോടതിയിൽ
X

തൃശൂർ: കൊടകരയിൽ കുഴൽപ്പണം കൊണ്ടുവന്നതും തട്ടിയെടുത്തതും ബിജെപി തന്നെയെന്ന് അറസ്റ്റിലായ പ്രതികൾ. കേസിലെ 10 പ്രതികൾ തൃശൂർ ജില്ലാ സെഷൻസ് കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയിലാണ് വെളിപ്പെടുത്തൽ. എന്നാൽ ഇക്കാര്യം പൊലീസ് പരിശോധിച്ചു വരികയാണ്. ബിജെപിയുടെ പണമാണ് കൊടകരയിൽ മോഷ്ടിക്കപ്പെട്ടതെന്ന് നേരത്തെ അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു.

അതേസമയം പ്രതികൾക്ക് ജാമ്യം നൽകിയാൽ കേസ് അട്ടിമറിക്കപ്പെടുമെന്ന പൊലീസിന്റെ വാദം കോടതി അം​ഗീകരിച്ചിരുന്നു. ഏപ്രിൽ മൂന്നിന് പുലർച്ചെയാണ് കൊടകരയിൽ കവർച്ച നടക്കുന്നത്. ബിജെപിയുടെ പണം ബിജെപി തന്നെ ക്വട്ടേഷൻ സംഘങ്ങളെ ഉപയോ​ഗിച്ച് തട്ടിയെടുത്തുവെന്നാണ് പ്രതികൾ കോടതിയിൽ അറിയിച്ചിരിക്കുന്നത്. നേരത്തെ കൊണ്ടുവന്ന പണം തന്റേതാണെന്നും തിരികെ നൽകണമെന്നും ആവശ്യപ്പെട്ട് പരാതിക്കാരൻ ധർമ്മരാജൻ കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഹർജി കോടതി മടക്കുകയാണുണ്ടായത്.

പണത്തിന്റെ ഉറവിടം സംബന്ധിച്ച് കൂടുതൽ രേഖകൾ ​ഹാജരാക്കാനാണ് കോടതി ധർമ്മരാജനോട് ആവശ്യപ്പെട്ടത്. തെരഞ്ഞെടുപ്പു കമ്മിഷൻ, എൻഫോഴ്സ്മെന്റ് ഡയറക്ടർ, ഇൻകംടാക്സ് വകുപ്പിന്റെ ഇൻവെസ്റ്റിഗേഷൻ വിഭാഗം എന്നിവരാണ് നിലവിൽ കേസ് അന്വേഷിക്കുന്നത്. കേസിൽ ബിജെപി നേതാക്കൾക്ക് നേരിട്ട് പങ്കുണ്ടെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. പണത്തിന്റെ ഉറവിടം കണ്ടെത്താൻ ശ്രമം തുടരുകയാണ്.

Next Story