കൊടകര കുഴല്‍പ്പണകേസ്: പണം എത്തിയത് കര്‍ണാടകയില്‍ നിന്നും; എത്തിക്കേണ്ടത് ആലപ്പുഴയില്‍; നിര്‍ണായക വിവരങ്ങള്‍ പുറത്ത്
കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസില്‍ അന്വേഷണസംഘത്തിന് നിര്‍ണായക സൂചനകള്‍ ലഭിച്ചു. പണം എത്തിയത് കര്‍ണാടകയില്‍ നിന്നാണെന്നും ഇത് ആലപ്പുഴ സ്വദേശിക്ക് കൈമാറാനാണ് കൊണ്ടുവന്തെന്നുമാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. ഇടനിലക്കാരെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് മൂന്നരകോടി രൂപ ആലപ്പുഴ സ്വദേശി കര്‍ത്തക്ക് കൈമാറാനുള്ളതായിരുന്നുവെന്ന വിവരം ലഭിച്ചത്.കര്‍ത്തയെ ചോദ്യം ചെയ്യുന്നതിന് അന്വേഷണസംഘം വൈകാതെ നോട്ടീസ് നല്‍കും. ആര്‍എസ്എസ് അംഗം ധര്‍മരാജനും യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായ്ക്ക് എന്നിവരെ അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. അതേസമയം ഇന്ന് ചോദ്യം ചെയ്യലിന് […]
23 May 2021 2:06 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസില്‍ അന്വേഷണസംഘത്തിന് നിര്‍ണായക സൂചനകള്‍ ലഭിച്ചു. പണം എത്തിയത് കര്‍ണാടകയില്‍ നിന്നാണെന്നും ഇത് ആലപ്പുഴ സ്വദേശിക്ക് കൈമാറാനാണ് കൊണ്ടുവന്തെന്നുമാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. ഇടനിലക്കാരെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് മൂന്നരകോടി രൂപ ആലപ്പുഴ സ്വദേശി കര്‍ത്തക്ക് കൈമാറാനുള്ളതായിരുന്നുവെന്ന വിവരം ലഭിച്ചത്.
കര്‍ത്തയെ ചോദ്യം ചെയ്യുന്നതിന് അന്വേഷണസംഘം വൈകാതെ നോട്ടീസ് നല്‍കും.
ആര്‍എസ്എസ് അംഗം ധര്‍മരാജനും യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായ്ക്ക് എന്നിവരെ അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. അതേസമയം ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ രണ്ട് ബിജെപി നേതാക്കള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും ഹാജരാകാനുള്ള അസൗകര്യം നേതാക്കള്‍ അന്വേഷണസംഘത്തെ അറിയിച്ചു. ബിജെപി സംസ്ഥാന സംഘടന ജനറല്‍ സെക്രട്ടറി എം ഗണേശിനോടും, സ്റ്റേറ്റ് ഓഫീസ് സെക്രട്ടറി ഗിരീഷിനോടും ഇന്ന് തൃശൂര്‍ പോലിസ് ക്ലബ്ബില്‍ ഹാജരാകാനായിരുന്നു നിര്‍ദേശം. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ രണ്ട് ദിവസത്തെ സാവകാശമാണ് ചോദിച്ചിട്ടുള്ളത്. ബിജെപി തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ.ആര് ഹരി, ട്രഷറര്‍ സുജയ് സേനന്, മേഖല സെക്രട്ടറി കാശിനാഥന് എന്നിവരെ അന്വേഷണസംഘം ഇന്നലെ ചോദ്യം ചെയ്തിരുന്നു.
കേസില്‍ ബിജെപിയെ ബന്ധിപ്പിക്കാനുള്ള ശ്രമം വിജയിക്കില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് ആവര്‍ത്തിച്ചിരുന്നു. ഈ വിഷയത്തില്‍ തലകുത്തി മറിഞ്ഞാലും പൊലീസ് നടത്തുന്ന നാടകം ഫലം കാണില്ല. മുഴുവന്‍ പണവും കൈമാറിയത് ഡിജിറ്റല്‍ ട്രാന്സാക്ഷനിലൂടെയായിരുന്നുവെന്നും സുരേന്ദ്രന് പ്രതികരിച്ചു. കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ബിജെപിയില്‍ ഉന്നതര്‍ക്കെതിരെ അന്വേഷണമുണ്ടായേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് സുരേന്ദ്രന് രംഗത്തെത്തിയത്. ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് എത്തിച്ച കോടികളാണ് കൊടകരയില്‍ വെച്ച് തട്ടിയെടുത്തതെന്നാണ് നിലവില്‍ വരുന്ന സൂചനകള്‍. എന്നാല്‍ നേതൃത്വം ഇക്കാര്യം പൂര്‍ണമായും നിഷേധിച്ചിട്ടുണ്ട്.