കൊടകര കുഴല്‍പ്പണം; ഹാജരാകാതിരുന്ന ബിജെപി സംസ്ഥാന നേതാവിനെ ഇന്ന് ചോദ്യം ചെയ്യും
കൊടകര കുഴല്‍ പണ കേസില്‍ ബിജെപി സംസ്ഥാന ഓഫീസ് സെക്രട്ടറി ജി ഗിരീഷിനെ ഇന്ന് ചോദ്യം ചെയ്യും.പണം കൈമാറിയത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങളാണ് ഗിരീഷില്‍ നിന്ന് തേടുന്നത്.കഴിഞ്ഞ ഞായറാഴ്ച ഹാജരാകാന്‍ ഗിരീഷിന് അന്വേഷണ സംഘം നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഇന്ന് തൃശൂരില്‍ എത്താന്‍ നിര്‍ദ്ദേശം നല്‍കിയത്.പോലീസ് ക്ലബ്ബില്‍ വെച്ച് പ്രത്യേക അന്വേഷണ സംഘം ഗിരീഷിനെ ചോദ്യം ചെയ്യും. ഇന്നലെ ബി ജെ പി സംഘടനാ സെക്രട്ടറി എം.ഗണേഷിനെ ചോദ്യം ചെയ്തിരുന്നു. കേസില്‍ […]
28 May 2021 8:40 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊടകര കുഴല്‍ പണ കേസില്‍ ബിജെപി സംസ്ഥാന ഓഫീസ് സെക്രട്ടറി ജി ഗിരീഷിനെ ഇന്ന് ചോദ്യം ചെയ്യും.പണം കൈമാറിയത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങളാണ് ഗിരീഷില്‍ നിന്ന് തേടുന്നത്.
കഴിഞ്ഞ ഞായറാഴ്ച ഹാജരാകാന്‍ ഗിരീഷിന് അന്വേഷണ സംഘം നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഇന്ന് തൃശൂരില്‍ എത്താന്‍ നിര്‍ദ്ദേശം നല്‍കിയത്.
പോലീസ് ക്ലബ്ബില്‍ വെച്ച് പ്രത്യേക അന്വേഷണ സംഘം ഗിരീഷിനെ ചോദ്യം ചെയ്യും. ഇന്നലെ ബി ജെ പി സംഘടനാ സെക്രട്ടറി എം.ഗണേഷിനെ ചോദ്യം ചെയ്തിരുന്നു.
കേസില്‍ ബിജെപിക്ക് ബന്ധമില്ലെന്ന നിലപാടാണ് ഗണേഷ് സ്വീകരിച്ചത്. കേസില്‍ ഉള്‍പ്പെട്ട ധര്‍മരാജനെ ഫോണില്‍ ബന്ധപ്പെട്ട കാര്യം ഗണേഷ് നിഷേധിച്ചില്ല. തെരഞ്ഞെടുപ്പ് സാമഗ്രികള്‍ എത്തിക്കുന്ന കാര്യത്തിനാണ് വിളിച്ചതെന്നും ഗണേഷ് അവകാശപ്പെട്ടു. കേസില്‍ ഇതുവരെ ചോദ്യം ചെയ്ത ബി ജെ പി നേതാക്കളുടെ മൊഴികള്‍ അന്വേഷണ സംഘം വിശദമായി പരിശോധിക്കുകയാണ്. ഇവരില്‍ ചിലരെ വീണ്ടും വിളിപ്പിച്ചേക്കും.
ബി ജെ പി നേതൃനിരയിലെ കൂടുതല്‍ പേരെ വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യുമെന്നാണ് അന്വേഷണ സംഘം നല്കുന്ന സൂചന.കേസിലെ പ്രതികളായ മുഹമ്മദലി, രഞ്ജിത്ത്, ഷുക്കൂര്‍, റഹീം എന്നിവരുടെ ജാമ്യാപേക്ഷ തൃശൂര്‍ ജില്ലാ കോടതി ഇന്നലെ തള്ളിയിരുന്നു. അതിനിടെ മുഖ്യപ്രതി മാര്‍ട്ടിന്റ അമ്മ 13.76 പവന് സ്വര്‍ണം അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാക്കി. അഞ്ച് ലക്ഷം രൂപയുടെ സ്വര്‍ണമാണ് പൊലീസിനെ ഏല്പിച്ചത്.