Top

കൊടകരയില്‍ ഉലഞ്ഞ് ബിജെപി; ഇന്ന് കോര്‍കമ്മിറ്റി യോഗം

കൊടകര കുഴല്‍പ്പണ വിവാദം ബിജെപിയില്‍ വലിയ പ്രതിരോധം സൃഷ്ടിച്ച സാഹചര്യത്തില്‍ ഇന്നത്തെ പാര്‍ട്ടി കോര്‍കമ്മിറ്റി യോഗം നിര്‍ണായകമാവും. വൈകിട്ട് മൂന്നിന് കൊച്ചിയിലാണ് യോഗം ചേര്‍ന്നിരിക്കുന്നത്. നേരത്തെ ഓണ്‍ലൈനായും കോര്‍കമ്മിറ്റി യോഗം ചേര്‍ന്നിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിനേറ്റ കടുത്ത തിരിച്ചടിയും കോര്‍കമ്മിറ്റി യോഗത്തില്‍ സംസ്ഥാന നേതൃത്വത്തെ പ്രതിരോധത്തിലാക്കും. ഉപ്പ് തിന്നവന്‍ വെള്ളം കുടിക്കും, അത് പ്രകൃതി നിയമമാണെന്നായിരുന്നു വിഷയത്തില്‍ ബിജെപി ദേശീയ സമിതി അംഗം സികെ പത്മനാഭന്റെ പ്രതികരണം. ഇതില്‍ നിന്നും കെ സുരേന്ദ്രന് പാര്‍ട്ടിയില്‍ നിന്നും വലിയ പിന്തുണ […]

5 Jun 2021 9:22 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കൊടകരയില്‍ ഉലഞ്ഞ് ബിജെപി; ഇന്ന് കോര്‍കമ്മിറ്റി യോഗം
X

കൊടകര കുഴല്‍പ്പണ വിവാദം ബിജെപിയില്‍ വലിയ പ്രതിരോധം സൃഷ്ടിച്ച സാഹചര്യത്തില്‍ ഇന്നത്തെ പാര്‍ട്ടി കോര്‍കമ്മിറ്റി യോഗം നിര്‍ണായകമാവും. വൈകിട്ട് മൂന്നിന് കൊച്ചിയിലാണ് യോഗം ചേര്‍ന്നിരിക്കുന്നത്. നേരത്തെ ഓണ്‍ലൈനായും കോര്‍കമ്മിറ്റി യോഗം ചേര്‍ന്നിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിനേറ്റ കടുത്ത തിരിച്ചടിയും കോര്‍കമ്മിറ്റി യോഗത്തില്‍ സംസ്ഥാന നേതൃത്വത്തെ പ്രതിരോധത്തിലാക്കും.

ഉപ്പ് തിന്നവന്‍ വെള്ളം കുടിക്കും, അത് പ്രകൃതി നിയമമാണെന്നായിരുന്നു വിഷയത്തില്‍ ബിജെപി ദേശീയ സമിതി അംഗം സികെ പത്മനാഭന്റെ പ്രതികരണം. ഇതില്‍ നിന്നും കെ സുരേന്ദ്രന് പാര്‍ട്ടിയില്‍ നിന്നും വലിയ പിന്തുണ ലഭിക്കുന്നില്ലായെന്ന് വേണം മനസിലാക്കാന്‍. ഒരുപക്ഷെ കെ സുരേന്ദ്രന്റെ രാജിയിലേക്ക് വരെ കാര്യങ്ങള്‍ നീങ്ങിയേക്കാം. അതേസമയം സംസ്ഥാന പ്രസിഡണ്ട് രാജിവെക്കേണ്ട സാഹചര്യങ്ങളൊന്നും ഇല്ലെന്നാണ് മുരളീധര വിഭാഗം കരുതുന്നത്. രാജിവെച്ചാല്‍ അതൊരു കുറ്റസമ്മതമായി പ്രചരിപ്പിച്ചേക്കും ഇപ്പോഴത്തെ ആരോപണങ്ങളെല്ലാം ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് മുരളീധര പക്ഷത്തിന്റെ വാദം.

കൊടകര: കേസന്വേഷണം കെ സുരേന്ദ്രന്റെ മകനിലേക്കും; ധര്‍മ്മരാജനുമായി ഫോണിലുടേയും നേരിട്ടും ബന്ധം

എന്തിരുന്നാലും കേന്ദ്ര നേതൃത്വത്തിന്റെ കൂടി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കോര്‍കമ്മിറ്റി യോഗം വിളിച്ചത്. സംസ്ഥാനത്തിന്റെ ചുമതലയുള്ള പ്രഭാരി സിപി രാധാകൃഷ്ണന്റെ സാന്നിധ്യത്തിലാണ് യോഗം. ഡല്‍ഹിയില്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരുടെ സംസ്ഥാന യോഗം നടക്കുകയാണ്. കേരളത്തിലെ സംഭവ വികാസങ്ങളും യോഗത്തില്‍ ചര്‍ച്ചയായേക്കാം.

‘400 കോടി കള്ളപ്പണം’; ബിജെപിക്കെതിരെ യുവജനതാദളിന്റെ പരാതി

Next Story