Top

കൊടകര കേസ്: ഒളിവില്‍ കഴിയുന്ന സിപിഐഎം പ്രവര്‍ത്തകന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി; ‘കേസിലേക്ക് മനപൂര്‍വ്വം വലിച്ചിഴയ്ക്കുന്നു’

തൃശ്ശൂര്‍: കൊടകര കുഴല്‍പണ കേസില്‍ ഒളിവില്‍ കഴിയുന്ന സിപിഐഎം പ്രവര്‍ത്തകന്‍ ഷിഗില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. അഭിഭാഷകന്‍ മഹേഷ് വര്‍മ വഴി തൃശ്ശൂര്‍ ജില്ലാ കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. കേസിലേക്ക് തന്നെ മനപൂര്‍വ്വം വലിച്ചിഴയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് ജാമ്യാപേക്ഷയിലെ വാദം. കേസിലെ പതിനഞ്ചാം പ്രതിയായ ഷിഗില്‍ കണ്ണൂര്‍ കല്യാശ്ശേരി സ്വദേശിയാണ്. കൊടകരയില്‍ കവര്‍ച്ച ചെയ്യപ്പെട്ട കള്ളപ്പണത്തില്‍ നിന്ന് പത്ത് ലക്ഷം രൂപ ഷിഗിലിന് നല്‍കിയെന്ന പ്രതികളില്‍ ഒരാളുടെ മൊഴി പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതേസമയം, ഷിഗില്‍ […]

18 Jun 2021 6:59 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കൊടകര കേസ്: ഒളിവില്‍ കഴിയുന്ന സിപിഐഎം പ്രവര്‍ത്തകന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി; ‘കേസിലേക്ക് മനപൂര്‍വ്വം വലിച്ചിഴയ്ക്കുന്നു’
X

തൃശ്ശൂര്‍: കൊടകര കുഴല്‍പണ കേസില്‍ ഒളിവില്‍ കഴിയുന്ന സിപിഐഎം പ്രവര്‍ത്തകന്‍ ഷിഗില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. അഭിഭാഷകന്‍ മഹേഷ് വര്‍മ വഴി തൃശ്ശൂര്‍ ജില്ലാ കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്.

കേസിലേക്ക് തന്നെ മനപൂര്‍വ്വം വലിച്ചിഴയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് ജാമ്യാപേക്ഷയിലെ വാദം. കേസിലെ പതിനഞ്ചാം പ്രതിയായ ഷിഗില്‍ കണ്ണൂര്‍ കല്യാശ്ശേരി സ്വദേശിയാണ്. കൊടകരയില്‍ കവര്‍ച്ച ചെയ്യപ്പെട്ട കള്ളപ്പണത്തില്‍ നിന്ന് പത്ത് ലക്ഷം രൂപ ഷിഗിലിന് നല്‍കിയെന്ന പ്രതികളില്‍ ഒരാളുടെ മൊഴി പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

അതേസമയം, ഷിഗില്‍ ഒളിവില്‍ കഴിയുന്നത് കര്‍ണ്ണാടകയിലാണെന്ന സൂചനയെ തുടര്‍ന്ന് അന്വേഷണസംഘം കര്‍ണാടകയിലേക്കും അന്വേഷണം വ്യാപിപ്പിച്ചു എന്നായിരുന്നു നേരത്തെ ലഭിച്ച വിവരം. മൂന്ന് യുവാക്കള്‍ക്കൊപ്പമാണ് പ്രതിയുടെ യാത്രയെന്നും ഹോട്ടലുകള്‍ ഒഴിവാക്കി ആശ്രമങ്ങള്‍ കേന്ദ്രീകരിച്ചാണ് താമസമെന്നുമാണ് പൊലീസ് കണ്ടെത്തിയത്.

Also Read: ‘അമ്മയില്ലേ, പെങ്ങളില്ലേ കരച്ചില്‍ അല്ല മറുപടി’; ആര്യാ രാജേന്ദ്രനെതിരെ വീണ്ടും ബിജെപി

Next Story