Top

ഏഷ്യാനെറ്റ് ന്യൂസിന് വ്യക്തിവിരോധമെന്ന് സുരേന്ദ്രന്‍; ‘വ്യാജപ്രചരണത്തിന് മറ്റ് ചാനലുകളിലെ സിപിഐഎം പ്രവര്‍ത്തകര്‍ കൂട്ട്’

ഏഷ്യാനെറ്റ് ന്യൂസിനെതിരെ വീണ്ടും ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഏഷ്യാനെറ്റ് ന്യൂസ് തന്നോട് വ്യക്തി വിരോധം തീര്‍ക്കുകയാണെന്നെന്നും അതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് ഓഡിയോ ക്ലിപ്പുകളില്‍ കൃത്രിമം കാണിച്ച് കള്ള പ്രചാരണം നടത്തുകയാണെന്നും ഇതിന് മറ്റുള്ള ചാനലുകളിലെ സിപിഐഎം പ്രവര്‍ത്തകരെ കൂട്ടു പിടിക്കുകയാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു. കൊടകര കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട മാധ്യമങ്ങള്‍ വ്യാജവാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നതെന്ന് ആരോപിച്ച് നേരത്തെയും സുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. ഇന്ന് ഡല്‍ഹിയില്‍ മാധ്യമങ്ങളെ കണ്ടപ്പോള്‍ സുരേന്ദ്രന്‍ പറഞ്ഞത്: […]

12 Jun 2021 7:15 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഏഷ്യാനെറ്റ് ന്യൂസിന് വ്യക്തിവിരോധമെന്ന് സുരേന്ദ്രന്‍; ‘വ്യാജപ്രചരണത്തിന് മറ്റ് ചാനലുകളിലെ സിപിഐഎം പ്രവര്‍ത്തകര്‍ കൂട്ട്’
X

ഏഷ്യാനെറ്റ് ന്യൂസിനെതിരെ വീണ്ടും ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഏഷ്യാനെറ്റ് ന്യൂസ് തന്നോട് വ്യക്തി വിരോധം തീര്‍ക്കുകയാണെന്നെന്നും അതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് ഓഡിയോ ക്ലിപ്പുകളില്‍ കൃത്രിമം കാണിച്ച് കള്ള പ്രചാരണം നടത്തുകയാണെന്നും ഇതിന് മറ്റുള്ള ചാനലുകളിലെ സിപിഐഎം പ്രവര്‍ത്തകരെ കൂട്ടു പിടിക്കുകയാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

കൊടകര കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട മാധ്യമങ്ങള്‍ വ്യാജവാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നതെന്ന് ആരോപിച്ച് നേരത്തെയും സുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. ഇന്ന് ഡല്‍ഹിയില്‍ മാധ്യമങ്ങളെ കണ്ടപ്പോള്‍ സുരേന്ദ്രന്‍ പറഞ്ഞത്: ”എന്റെ പേരില്‍ 300ലധികം കേസുകളുണ്ട്. ആ കേസുകളൊക്കെ നേരിടാന്‍ തന്നെയാണ് തീരുമാനം. ഇപ്പോള്‍ ഉയര്‍ന്ന് വന്നതെല്ലാം മാധ്യമസൃഷ്ടികളാണ്. മാത്രമല്ല, സിപിഐഎമ്മിന്റെ സൃഷ്ടിയാണ്. നിങ്ങളെല്ലാം അതിന്റെ ഏജന്റുമാരാണ്. അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നു. ദേശാഭിമാനിയും കൈരളിയും ചെയ്യുന്നതിനോട് എനിക്ക് വിരോധമില്ല. പക്ഷെ മറ്റുള്ളവരും സിന്‍ഡിക്കേറ്റായി നില്‍ക്കുന്നതിനെയാണ് ഞാന്‍ പരാതിയായി പറഞ്ഞത്. എനിക്ക് അനുകൂലമായ നിങ്ങള്‍ മാധ്യമങ്ങളൊന്നും ചെയ്യേണ്ട. പണവും പരസ്യവും ഉപഹാരങ്ങളും നല്‍കി നിങ്ങളെ സ്വാധീനിക്കാന്‍ എനിക്ക് പറ്റില്ല, പിണറായി വിജയന് പറ്റും. സ്വര്‍ണകടത്ത് കേസ് വാര്‍ത്തകളില്‍ നിന്ന് നിങ്ങള്‍ മാറിയതൊക്കെ എനിക്ക് അറിയാം. നിങ്ങള്‍ക്കിപ്പം ക്യാപ്റ്റനായതൊക്കെ എങ്ങനെയാണെന്ന് ഞാന്‍ മനസിലാക്കിയിട്ടുണ്ട്. ബാക്കി പിന്നെ പറയാം.”

നേരത്തെ, വ്യാജവാര്‍ത്ത പ്രസിദ്ധീകരിച്ചെന്ന് ആരോപിച്ച് മാതൃഭൂമിക്കെതിരെ സുരേന്ദ്രന്‍ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. ”കൊടകര കവര്‍ച്ചക്കേസ്സുമായി ബന്ധപ്പെട്ട് നിരവധി കള്ളവാര്‍ത്തകളാണ് ഉത്തരവാദപ്പെട്ട പല പത്രദൃശ്യമാധ്യമങ്ങളും ഈ കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിപ്പിക്കുന്നത്. വസ്തുതയുമായി ഒരു ബന്ധവുമില്ലാത്ത ഇത്തരം വാര്‍ത്തകളെ അവഗണിക്കാനാണ് ആദ്യഘട്ടത്തില്‍ ഉദ്ദേശിച്ചത്. അങ്ങനെ അവഗണിക്കുന്നത് ഒരു അവസരമായി കരുതി പലരും സകലസീമകളും ലംഘിക്കുകയാണ്. അതങ്ങനെ വെറുതെ വിടാന്‍ കഴിയുന്ന ഒന്നല്ല. അത്തരത്തില്‍ ബിജെപിയെ അപകീര്‍ത്തിപ്പെടുത്തിയ ഒരു വാര്‍ത്തക്കെതിരെ നിയമനടപടി സ്വീകരിക്കുകയാണ്. സാമൂഹ്യമാധ്യമങ്ങളിലും ചിലയാളുകളുടെ വ്യാജപ്രചാരണങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. വക്കീല്‍നോട്ടീയച്ച് പിന്നീട് നിയമനടപടികള്‍ സ്വീകരിക്കാത്ത പൊതുപ്രവര്‍ത്തകരുണ്ട്. അത്തരത്തിലുള്ള ആളുകളുടെ ഗണത്തില്‍ വരരുതെന്ന് ഈ വിനീതന് ആഗ്രഹമുണ്ട്.”-സുരേന്ദ്രന്‍ പറഞ്ഞു.

Next Story