Top

കുഴല്‍പ്പണക്കേസ്; നാല് ബിജെപിക്കാരുടെ ജാമ്യാപേക്ഷ തള്ളി; അഞ്ചുലക്ഷത്തിന്റെ സ്വര്‍ണം ഹാജരാക്കി മുഖ്യപ്രതിയുടെ അമ്മ

കൊടകര ബിജെപി കുഴല്‍പ്പണക്കേസില്‍ നാല് പ്രതികളുടെ ജാമ്യാപേക്ഷ തൃശൂര്‍ ജില്ലാ കോടതി തള്ളി. പ്രതികളായ മുഹമ്മദലിയുടേയും രണ്ടാം പ്രതി രഞ്ജിത്തിന്റെയും ഷുക്കൂറിന്റെയും റഹീം എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. ഇതിനിടെ, അഞ്ചുലക്ഷം രൂപയുടെ സ്വര്‍ണം മുഖ്യപ്രതികളിലൊരാളായ മാര്‍ട്ടിന്റെ അമ്മ അന്വേഷണസംഘത്തെ ഏല്‍പിച്ചു. 13.76 പവന്‍ സ്വര്‍ണ്ണമാണ് മാര്‍ട്ടിന്റെ അമ്മ ഹാജരാക്കിയത്. അതേസമയം, തൃശൂര്‍ പൊലീസ് ക്ലബ്ബില്‍ മൂന്നര മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷം സംഘടനാ സെക്രട്ടറി എം.ഗണേഷിനെ വിട്ടയച്ചു. ആവശ്യപ്പെട്ടാല്‍ വീണ്ടും ഹാജരാകാനും ഗണേഷിന് പൊലീസ് നിര്‍ദേശം […]

28 May 2021 8:29 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കുഴല്‍പ്പണക്കേസ്; നാല് ബിജെപിക്കാരുടെ ജാമ്യാപേക്ഷ തള്ളി; അഞ്ചുലക്ഷത്തിന്റെ സ്വര്‍ണം ഹാജരാക്കി മുഖ്യപ്രതിയുടെ അമ്മ
X

കൊടകര ബിജെപി കുഴല്‍പ്പണക്കേസില്‍ നാല് പ്രതികളുടെ ജാമ്യാപേക്ഷ തൃശൂര്‍ ജില്ലാ കോടതി തള്ളി. പ്രതികളായ മുഹമ്മദലിയുടേയും രണ്ടാം പ്രതി രഞ്ജിത്തിന്റെയും ഷുക്കൂറിന്റെയും റഹീം എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. ഇതിനിടെ, അഞ്ചുലക്ഷം രൂപയുടെ സ്വര്‍ണം മുഖ്യപ്രതികളിലൊരാളായ മാര്‍ട്ടിന്റെ അമ്മ അന്വേഷണസംഘത്തെ ഏല്‍പിച്ചു. 13.76 പവന്‍ സ്വര്‍ണ്ണമാണ് മാര്‍ട്ടിന്റെ അമ്മ ഹാജരാക്കിയത്.

അതേസമയം, തൃശൂര്‍ പൊലീസ് ക്ലബ്ബില്‍ മൂന്നര മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷം സംഘടനാ സെക്രട്ടറി എം.ഗണേഷിനെ വിട്ടയച്ചു. ആവശ്യപ്പെട്ടാല്‍ വീണ്ടും ഹാജരാകാനും ഗണേഷിന് പൊലീസ് നിര്‍ദേശം നല്‍കി. മൊഴികളിലെ വൈരുധ്യം കണക്കിലെടുത്ത് ഗണേശിനെ വീണ്ടും ചോദ്യം ചെയ്യാനാണ് സാധ്യത.

ബിജെപിക്ക് വേണ്ടിയല്ല പണം വന്നതെന്ന് ഗണേശ് വിശദീകരിച്ചു. ധര്‍മരാജനെ സംഘടനാപരമായ കാര്യങ്ങള്‍ക്കാണ് വിളിച്ചത്. കര്‍ത്തയോട് ധര്‍മരാജനെ വിളിക്കാന്‍ പറഞ്ഞതും സംഘടനാ ആവശ്യങ്ങള്‍ക്കാണ്. പണം ബിജെപി ആലപ്പുഴ ജില്ലാ ട്രഷറര്‍ കര്‍ത്തക്ക് കൈമാറാനായിരുന്നു എന്ന ധര്‍മരാജന്റെ വെളിപ്പെടുത്തലിനെ കുറിച്ച് അറിയില്ലെന്നും ധര്‍മരാജന്റെ കുഴല്‍പ്പണ ഇടപാടുകളെ കുറിച്ച് അറിയില്ലെന്നും എം ഗണേഷ് മൊഴി നല്‍കി.

കേസുമായി ബന്ധപ്പെട്ട് ബിജെപി സ്റ്റേറ്റ് ഓഫീസ് സെക്രട്ടറി ജി ഗിരീഷിനെ നാളെ ചോദ്യം ചെയ്യും. രാവിലെ 10ന് തൃശൂര്‍ പൊലീസ് ക്ലബ്ബില്‍ എത്താന്‍ ഗിരീഷിന് അന്വേഷണ സംഘം നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേസില്‍ ഇതുവരെ ചോദ്യം ചെയ്ത ബിജെപി നേതാക്കളുടെ മൊഴികളും അന്വേഷണ സംഘം വിശദമായി പരിശോധിക്കും. ഇവരില്‍ ചിലരെ വീണ്ടും വിളിപ്പിച്ചേക്കും. ബിജെപി നേതൃനിരയിലെ കൂടുതല്‍ പേരെ വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യുമെന്നാണ് അന്വേഷണ സംഘം നല്‍കുന്ന സൂചന.

Next Story

Popular Stories