Top

കൊടകര കുഴൽപ്പണം; ബിജെപിക്കാർ തമ്മിൽ തല്ലിയതിന് പിന്നാലെ പ്രതികളുടെ വീട്ടിൽ റെയ്ഡ്, കൂടുതൽ പണം കണ്ടെത്താൻ പൊലീസ്

ഏകദേശം 20 പേർക്ക് മൂന്നര കോടി രൂപ വീതം വെച്ചു നൽകിയെന്നാണ് പൊലീസിന് ലഭിച്ച വിവരം.

31 May 2021 12:43 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കൊടകര കുഴൽപ്പണം;  ബിജെപിക്കാർ തമ്മിൽ തല്ലിയതിന് പിന്നാലെ പ്രതികളുടെ വീട്ടിൽ റെയ്ഡ്, കൂടുതൽ പണം കണ്ടെത്താൻ പൊലീസ്
X

തൃശൂർ: കൊടകര കുഴൽപ്പണം തട്ടിയെടുത്ത കേസിൽ പ്രതികളുടെ വീട്ടിൽ പൊലീസ് റെയ്ഡ്. പ്രതികൾ വീടുകളിൽ തട്ടിയെടുത്ത പണം സൂക്ഷിച്ചതായി സൂചന ലഭിച്ചതിന് പിന്നാലെയാണ് പൊലീസിന്റെ റെയ്ഡ്. ഏകദേശം 20 പേർക്ക് മൂന്നര കോടി രൂപ വീതം വെച്ചു നൽകിയെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇതിൽ ഒരു കോടിയോളം രൂപം പോലീസ് കണ്ടെടുത്തു കഴിഞ്ഞു. ഇനി രണ്ടര കോടി രൂപയോളം കണ്ടെത്താനുണ്ടെന്നാണ് പൊലീസ് നൽകുന്ന സൂചന. കഴിഞ്ഞ ദിവസം കേസുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്ന് ബിജെപി പ്രവർത്തകർ നടുറോഡിൽ ഏറ്റുമുട്ടിയിരുന്നു. സംഘർഷത്തിൽ ഒരാൾക്ക് കുത്തേൽക്കുകയും ചെയ്തിട്ടുണ്ട്.

ALSO READ: കുഴല്‍പ്പണക്കേസ്; നാല് ബിജെപിക്കാരുടെ ജാമ്യാപേക്ഷ തള്ളി; അഞ്ചുലക്ഷത്തിന്റെ സ്വര്‍ണം ഹാജരാക്കി മുഖ്യപ്രതിയുടെ അമ്മ

കവർച്ച ചെയ്യപ്പെട്ട പണം ആർക്കു വേണ്ടിയാണ് കൊണ്ടുവന്നതെന്ന കാര്യത്തിൽ വ്യക്തത വരുത്താൻ കൂടുതൽ ബിജെപി നേതാക്കളെ വരും ദിവസങ്ങളിൽ ചോദ്യം ചെയ്യും. നേരത്തെ കേസിൽ ബിജെപിക്ക് ബന്ധമില്ലെന്ന് സംസ്ഥാന ഓഫീസ് സെക്രട്ടറി ജി ഗിരീഷ് മൊഴി നൽകിയിരുന്നു. കേസിലെ മുഖ്യപ്രതിയായ ധർമ്മരാജനെ അറിയാം. ആർ എസ് എസ് പ്രവർത്തകൻ എന്ന നിലയിൽ രാഷ്ട്രീയപരമായ ബന്ധമാണ് ധർമരാജനുമായി ഉള്ളതെന്നും ഗിരീഷ് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

ALSO READ: തൃശൂരില്‍ തമ്മില്‍ തല്ലിയത് ബിജെപിയുടെ വ്യാസനഗര്‍, ഏഴാംകല്ല് ഗ്രൂപ്പുകള്‍; സംഘര്‍ഷത്തിന് കാരണം കൊടകര കേസില്‍ നേതാക്കള്‍ക്ക് പങ്കുണ്ടെന്ന പോസ്റ്റ്

പ്രതികൾ താമസിച്ചിരുന്ന ഹോട്ടലിൽ നിന്നുള്ള രേഖകളും സിസിടിവി ദൃശ്യങ്ങളും അന്വേഷണ സംഘം ശേഖരിച്ചു. പണവുമായി വന്ന സംഘത്തിന് തൃശൂർ എംജി റോഡിലെ നാഷണൽ ടൂറിസ്റ്റ് ഹോമിൽ ഏപ്രിൽ രണ്ടിന് മുറി ബുക്ക് ചെയ്തത് ബിജെപി തൃശൂർ ജില്ലാ കമ്മറ്റി ഓഫീസിൽ നിന്നാണെന്ന് മുൻപ് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ബിജെപി ജില്ലാ കമ്മറ്റി ഓഫീസ് സെക്രട്ടറി സതീഷിനെ ചോദ്യം ചെയ്യുകയാണ്. പൊലീസ് ക്ലബിൽ പുരോ​ഗമിക്കുന്ന ചോദ്യം ചെയ്യലിൽ കൂടുതൽ വിവരങ്ങൾ ലഭിച്ചേക്കും.

ALSO READ: ‘ധര്‍മ്മരാജനെ അറിയാം’; കുഴല്‍പ്പണ കേസില്‍ ബിജെപിക്ക് ബന്ധമില്ലെന്ന് ഓഫീസ് സെക്രട്ടറി

25 ലക്ഷം രൂപ നഷ്ടപ്പെട്ടു എന്ന് കാണിച്ചായിരുന്നു ആർഎസ്എസിന്റെ സജീവ പ്രവർത്തകനായ ധർമരാജന്റെ ഡ്രൈവർ ഷംജീർ പോലീസിൽ പരാതി നൽകിയത്. പിന്നീട് മൂന്നരക്കോടി രൂപയാണ് നഷ്ടപ്പെട്ടെന്ന് ധർമ്മരാജൻ പൊലീസിനോട് സമ്മതിച്ചു. തെരഞ്ഞെടുപ്പാവശ്യത്തിനായി കൊണ്ടുപോയ കുഴൽപ്പണമാണ് കൊടകരയിൽ വച്ച് ഒരു സംഘം തട്ടിയെടുത്തതെന്നും ഇവർ സമ്മതിച്ചിരുന്നു. എവിടേക്കാണ് പണം കൊടുത്തയച്ചതെന്ന കൃത്യമായ വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്.

Next Story