Top

കൊടകര കുഴല്‍പ്പണ കേസില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടല്‍; ഡിജിപിയില്‍ നിന്നും റിപ്പോര്‍ട്ട് തേടി

ബിജെപി കൊടകര കുഴല്‍പ്പണ കേസില്‍ ഇടപെടലുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. വിഷയത്തില്‍ ഡിജിപിയില്‍ നിന്നും റിപ്പോര്‍ട്ട് തേടി. നേരത്തെയും ഇത്തരത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും അത് പൂര്‍ണ്ണമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വീണ്ടും വിശദാംശങ്ങള്‍ തേടിയിരിക്കുന്നതെന്നാണ് വിവരം. മഞ്ചേശ്വരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ബിഎസ്പി സ്ഥാനാര്‍ത്ഥിയായിരുന്ന കെ സുന്ദരയെ പണം നല്‍കി പത്രിക പിന്‍വലിപ്പിച്ചെന്നതില്‍ പരാതി ലഭിച്ചാല്‍ അന്വഷിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. ഇതിനിടെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം നിയോജക മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായിരുന്ന കെ സുന്ദരയുടെ നാമനിര്‍ദ്ദേശപത്രിക […]

7 Jun 2021 4:33 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കൊടകര കുഴല്‍പ്പണ കേസില്‍  തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടല്‍; ഡിജിപിയില്‍ നിന്നും റിപ്പോര്‍ട്ട് തേടി
X

ബിജെപി കൊടകര കുഴല്‍പ്പണ കേസില്‍ ഇടപെടലുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. വിഷയത്തില്‍ ഡിജിപിയില്‍ നിന്നും റിപ്പോര്‍ട്ട് തേടി. നേരത്തെയും ഇത്തരത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും അത് പൂര്‍ണ്ണമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വീണ്ടും വിശദാംശങ്ങള്‍ തേടിയിരിക്കുന്നതെന്നാണ് വിവരം.

മഞ്ചേശ്വരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ബിഎസ്പി സ്ഥാനാര്‍ത്ഥിയായിരുന്ന കെ സുന്ദരയെ പണം നല്‍കി പത്രിക പിന്‍വലിപ്പിച്ചെന്നതില്‍ പരാതി ലഭിച്ചാല്‍ അന്വഷിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

ഇതിനിടെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം നിയോജക മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായിരുന്ന കെ സുന്ദരയുടെ നാമനിര്‍ദ്ദേശപത്രിക പിന്‍വലിക്കാന്‍ പണം നല്‍കിയെന്ന ആരോപണത്തില്‍ കെ സുരേന്ദ്രനെതിരെ കേസെടുക്കാന്‍ കോടതി അനുമതി നല്‍കി. മഞ്ചേശ്വരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിവി രമേശന്റെ പരാതിയിയിരുന്നു നടപടി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ കൂടാതെ രണ്ട് പ്രാദേശിക നേതാക്കള്‍ക്കെതിരെയും കേസെടുത്തേക്കും. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 171 ബി (തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കൈക്കൂലി നല്‍കുക) വകുപ്പ് പ്രകാരം പൊലീസിന് കേസ് എടുക്കാനാണ് നിര്‍ദ്ദേശം. കാസര്‍ഗോഡ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് അനുമതി.

ALSO READ: ‘സതീശന്റെ നീക്കം സുരേന്ദ്രന് ആശ്വാസം പകരാന്‍’; കോണ്‍ഗ്രസിന്റെ മിത്രങ്ങള്‍ ഇന്ന് ഊരാക്കുടുക്കിലെന്ന് എഎ റഹീം

പത്രിക പിന്‍വലിക്കുന്നതിനായി കെ സുരേന്ദ്രന്‍ തനിക്ക് രണ്ടര ലക്ഷം രൂപയും ഒരു സ്മാര്‍ട്ട് ഫോണും നല്‍കിയെന്ന് കെ സുന്ദര വെളിപ്പെടുത്തിയിരുന്നു.
കൊടകര കുഴല്‍പ്പണ കേസില്‍ അന്വേഷണ സംഘം ചോദ്യം ചെയ്ത യുവ മോര്‍ച്ച മുന്‍ ട്രഷറര്‍ സുനില്‍ നായിക്കുള്‍പ്പെടെയുള്ളവരാണ് പണം നല്‍കാനായി മാര്‍ച്ച് 21 ന് തന്റെ വീട്ടിലെത്തിയതെന്ന് സുന്ദര പൊലീസിന് മൊഴി നല്‍കുകയും ചെയ്തിരുന്നു.

ALSO READ: അങ്കിള്‍ ജീ… ഗവര്‍ണറുടെ പേഴ്‌സണല്‍ സ്റ്റാഫംഗങ്ങളില്‍ കുടുംബാംഗങ്ങളെന്നാരോപണം; ബംഗാളില്‍ പുതിയ വിവാദം

സുരേന്ദ്രന്‍ പണം തന്നിട്ടില്ലെന്ന് പറയാന്‍ തന്റെ അമ്മയോട് ബിജെപിക്കാര്‍ ആവശ്യപ്പെട്ടെന്നും തന്നെയും കുടുംബത്തേയും ഭീഷണിപ്പെടുത്തിയെന്നും സുന്ദര ആരോപിച്ചു. പിന്നാലെ ഞായറാഴ്ച്ച ബദിയടുക്ക പൊലീസെത്തി ഇയാളുടെ മൊഴിയെടുക്കുകയും തുടര്‍ന്ന് പൊലീസ് സംരക്ഷണവും നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തില്‍ പരാതി ലഭിച്ചാല്‍ അന്വേഷിക്കുമെന്ന് വ്യക്തമാക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്തെത്തിയത്.

Next Story