കുഴല്‍പ്പണക്കേസില്‍ ബിജെപി നേതാക്കളുടെ ചോദ്യം ചെയ്യല്‍ തുടരുന്നു; തൃശൂര്‍ ജില്ലാ പ്രസിഡന്റിനോട് നാളെ ഹാജരാകാന്‍ നിര്‍ദേശം
കൊടകര കുഴല്‍പ്പണക്കേസില്‍ രാഷ്ട്രീയ ബന്ധം അന്വേഷിക്കുന്നതിന്റെ ഭാഗമായുള്ള ബിജെപി നേതാക്കളുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. ബിജെപി തൃശൂര്‍ ജില്ലാ പ്രസിഡന്റ് അഡ്വ. കെ കെ അനീഷ് കുമാറിനോട് നാളെ പത്ത് മണിക്ക് തൃശൂര്‍ പൊലീസ് ക്ലബ്ബില്‍ ഹാജരാകാന്‍ അന്വേഷണസംഘം നിര്‍ദേശം നല്കി. പണവുമായെത്തിയ ധര്‍മരാജനും സംഘത്തിനും തൃശൂരില്‍ താമസ സൗകര്യമൊരുക്കിയത് നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണെന്ന് ഓഫിസ് സെക്രട്ടറി സതീശന് മൊഴി നല്‍കിയിരുന്നു. ഇതുള്‍പ്പെടയുള്ള കാര്യങ്ങള്‍ അനീഷില്‍ നിന്ന് ചോദിച്ചറിയും. ഇതിനിടെ തെരഞ്ഞെടുപ്പ് കാര്യങ്ങള്‍ക്കാണ് ധര്‍മ്മരാജനെ ബന്ധപ്പെട്ടതെന്ന സംസ്ഥാന സംഘടന […]
1 Jun 2021 8:32 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊടകര കുഴല്‍പ്പണക്കേസില്‍ രാഷ്ട്രീയ ബന്ധം അന്വേഷിക്കുന്നതിന്റെ ഭാഗമായുള്ള ബിജെപി നേതാക്കളുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. ബിജെപി തൃശൂര്‍ ജില്ലാ പ്രസിഡന്റ് അഡ്വ. കെ കെ അനീഷ് കുമാറിനോട് നാളെ പത്ത് മണിക്ക് തൃശൂര്‍ പൊലീസ് ക്ലബ്ബില്‍ ഹാജരാകാന്‍ അന്വേഷണസംഘം നിര്‍ദേശം നല്കി.
പണവുമായെത്തിയ ധര്‍മരാജനും സംഘത്തിനും തൃശൂരില്‍ താമസ സൗകര്യമൊരുക്കിയത് നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണെന്ന് ഓഫിസ് സെക്രട്ടറി സതീശന് മൊഴി നല്‍കിയിരുന്നു. ഇതുള്‍പ്പെടയുള്ള കാര്യങ്ങള്‍ അനീഷില്‍ നിന്ന് ചോദിച്ചറിയും.
ഇതിനിടെ തെരഞ്ഞെടുപ്പ് കാര്യങ്ങള്‍ക്കാണ് ധര്‍മ്മരാജനെ ബന്ധപ്പെട്ടതെന്ന സംസ്ഥാന സംഘടന ജനറല്‍ സെക്രട്ടറി എം ഗണേഷ്, ഓഫീസ് സെക്രട്ടറി ജി ഗിരീഷ് എന്നിവരുടെ മൊഴി അന്വേഷണസംഘം തള്ളി. ധര്മ്മരാജന് തെരഞ്ഞെടുപ്പ് ചുമതല ഉണ്ടായിരുന്നില്ലെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഇതോടെ ധര്‍മ്മരാജനെ നിരന്തരം ഫോണില്‍ വിളിച്ചത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കല്ല എന്നത് വ്യക്തമായി. ഇരു നേതാക്കളെയും വീണ്ടും വിളിച്ചു വരുത്തി ചോദ്യം ചെയ്തേക്കും.
അതേസമയം, ഒബിസി മോര്‍ച്ച മുന്‍ വൈസ് പ്രസിഡന്റ് ഋഷി പല്‍പ്പുവിന്റെ പരാതിയില്‍ ബി.ജെ.പി തൃശ്ശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.കെആര്‍ ഹരിക്കെതിരെ പോലീസ് കേസെടുത്തു. കൊടകര കുഴല്‍പ്പണക്കേസില്‍ നേതൃത്വത്തെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന് തനിക്കെതിരെ വധഭീഷണി മുഴക്കി എന്നായിരുന്നു പരാതി. പാര്‍ട്ടി വിരുദ്ധനിലപാട് സ്വീകരിച്ചെന്ന് ചൂണ്ടികാട്ടി ഋഷി പല്പ്പുവിനെ ബിജെപി ഇന്നലെ പുറത്താക്കിയിരുന്നു.
- TAGS:
- BJP
- Black Money
- KODAKARA
- Thrissur