Top

‘എല്ലാവരും പണം കൊണ്ടുവരും, ഉപയോഗിക്കും’; മണ്ടന്‍മാരായതുകൊണ്ട് ബിജെപിക്കാര്‍ പിടിക്കപ്പെട്ടെന്ന് വെള്ളാപ്പള്ളി

കൊടകര കുഴല്‍പണക്കേസില്‍ ബിജെപി നേതാക്കളെ പരിഹസിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ആലപ്പുഴയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം. തിരഞ്ഞെടുപ്പില്‍ കള്ളപ്പണം ഉപയോഗിക്കുന്നത് എല്ലാ പാര്‍ട്ടിക്കാരും പതിവാണെന്ന് ചൂണ്ടിക്കാട്ടിയ വെള്ളാപ്പള്ളി പക്ഷെ ബിജെപിക്കാര്‍ പിടിക്കപ്പെട്ടത് അവര്‍ മണ്ടന്‍മാരായത് കൊണ്ടാണെന്നുമായിരുന്നു പരിഹാസം. എല്ലാവര്‍ക്കും തെരഞ്ഞെടുപ്പ് കാലത്ത് പണം വരുന്നുണ്ട്. വിവിധ മാര്‍ഗങ്ങളിലാണെന്ന് മാത്രം. അല്ലാതെ ഇവിടെ ആര് കൊടുക്കാന്‍ എന്നും വെള്ളാപ്പള്ളി പ്രതികരിച്ചു. സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തെ കുറിച്ചും പ്രതികരിച്ച വെള്ളാപ്പള്ളി കേരളത്തില്‍ നിലവില്‍ […]

7 Jun 2021 3:37 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘എല്ലാവരും പണം കൊണ്ടുവരും, ഉപയോഗിക്കും’; മണ്ടന്‍മാരായതുകൊണ്ട് ബിജെപിക്കാര്‍ പിടിക്കപ്പെട്ടെന്ന് വെള്ളാപ്പള്ളി
X

കൊടകര കുഴല്‍പണക്കേസില്‍ ബിജെപി നേതാക്കളെ പരിഹസിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ആലപ്പുഴയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം. തിരഞ്ഞെടുപ്പില്‍ കള്ളപ്പണം ഉപയോഗിക്കുന്നത് എല്ലാ പാര്‍ട്ടിക്കാരും പതിവാണെന്ന് ചൂണ്ടിക്കാട്ടിയ വെള്ളാപ്പള്ളി പക്ഷെ ബിജെപിക്കാര്‍ പിടിക്കപ്പെട്ടത് അവര്‍ മണ്ടന്‍മാരായത് കൊണ്ടാണെന്നുമായിരുന്നു പരിഹാസം. എല്ലാവര്‍ക്കും തെരഞ്ഞെടുപ്പ് കാലത്ത് പണം വരുന്നുണ്ട്. വിവിധ മാര്‍ഗങ്ങളിലാണെന്ന് മാത്രം. അല്ലാതെ ഇവിടെ ആര് കൊടുക്കാന്‍ എന്നും വെള്ളാപ്പള്ളി പ്രതികരിച്ചു.

സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തെ കുറിച്ചും പ്രതികരിച്ച വെള്ളാപ്പള്ളി കേരളത്തില്‍ നിലവില്‍ പ്രതിപക്ഷം ഇല്ലാത്ത അവസ്ഥയാണെന്നും ചൂണ്ടിക്കാട്ടി. പ്രതിപക്ഷ നേതാവ് വി ഡി സതീശനെ വിലയിരുത്തിയ വെള്ളാപ്പള്ളി നിയമ സഭയ്ക്ക് പുറത്ത് അദ്ദേഹം വട്ടപൂജ്യം ആണെന്നും പ്രതികരിച്ചു. നിയമസഭയില്‍ തിളങ്ങാന്‍ വിഡി സതീശന് കഴിയും. പക്ഷെ പുറത്തുള്ള പ്രവര്‍ത്തനത്തില്‍ വി ഡി സതീശന്‍ പിന്നോട്ടാണ്. വിഡി സതീശന്‍ പ്രതിപക്ഷ നേതാവായത് കുറുക്ക് വഴിയിലൂടെയാണെന്നും അദ്ദേഹം ആരോപിച്ചു. ഉമ്മന്‍ചാണ്ടിയുടെ കാലം കഴിഞ്ഞു. രമേശ് ചെന്നിത്തല രമേശ് ചെന്നിത്തല നിരാശാ ബോധത്തില്‍ ആത്മഹത്യാ വരമ്പിലാണ്. ഭരണം കിട്ടിയില്ലെങ്കിലും കോണ്‍ഗ്രസില്‍ യോജിപ്പില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ പ്രതികരിച്ച വെള്ളാപ്പള്ളി 80 ശതമാനവും 20 ശതമാനവും പറഞ്ഞ് ന്യൂനപക്ഷങ്ങള്‍ തമ്മിലടിക്കുകയാണെന്നും കുറ്റപ്പെടുത്തി. മുന്നോക്ക വിഭാഗങ്ങളിലെ പാവങ്ങള്‍ക്കും ന്യൂനപക്ഷത്തിലെ പാവങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ നല്‍കുന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ ഈഴവര്‍ക്കും പട്ടികജാതിക്കാര്‍ക്കും ഒന്നും നല്‍കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. സംഘടിത മത ശക്തികളും സവര്‍ണരും സംസ്ഥാനത്ത് അധികാരത്തെ പിടിച്ച് വെയ്ക്കുകയാണെന്ന് കുറ്റപ്പെടുത്തിയ വെള്ളാപ്പള്ളി വിദ്യാഭ്യാസ, രാഷ്ട്രീയ, സാമ്പത്തിക നീതി ഈഴവ സമുദായത്തിന് ലഭിക്കുന്നില്ലെന്നും ആരോപിച്ചു. പിന്നോക്ക സമുദായ ക്ഷേമ വകുപ്പിന് പണം നല്‍കുന്നില്ലെന്നും മാധ്യമങ്ങളോട് പ്രതികരിച്ചു.

Next Story