കൊടകര കുഴല്‍പ്പണ കേസില്‍ നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചതായി സൂചന; പരാതിക്കാരന്റെയും ഡ്രൈവറുടെയും ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി
തൃശ്ശൂര്‍: കൊടകരയില്‍ കുഴല്‍പ്പണം തട്ടിയെടുത്ത കേസില്‍ നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചതായി സൂചന. കേസിലെ പരാതിക്കാരനായ ആര്‍എസ്എസ് പ്രവര്ത്തകന് ധര്‍മരാജന്റെയും ഡ്രൈവര്‍ ഷംജീറിനെയും ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. തൃശ്ശൂര്‍ പൊലീസ് ക്ലബില്‍വെച്ച് ആറരമണിക്കൂറോളമാണ് പ്രത്യേക അന്വേഷണ സംഘം ഇവരെ ചോദ്യം ചെയ്തത്. പറയാനുള്ളതെല്ലാം പൊലീസിനോട് പറഞ്ഞിട്ടുണ്ടെന്ന് ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളോട് സംസാരിച്ച ധര്മ്മജന് വ്യക്തമാക്കി. ഇന്നലെ ചോദ്യം ചെയ്ത ബിജെപി ആലപ്പുഴ ജില്ലാ ട്രഷറര്‍ കര്‍ത്തയുടെയും ധര്‍മ്മരാജന്റെയും മൊഴികളിലെ വൈരുധ്യമാണ് വീണ്ടും ചോദ്യം ചെയ്യാന്‍ കാരണം. പണം […]
27 May 2021 8:01 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തൃശ്ശൂര്‍: കൊടകരയില്‍ കുഴല്‍പ്പണം തട്ടിയെടുത്ത കേസില്‍ നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചതായി സൂചന. കേസിലെ പരാതിക്കാരനായ ആര്‍എസ്എസ് പ്രവര്ത്തകന് ധര്‍മരാജന്റെയും ഡ്രൈവര്‍ ഷംജീറിനെയും ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. തൃശ്ശൂര്‍ പൊലീസ് ക്ലബില്‍വെച്ച് ആറരമണിക്കൂറോളമാണ് പ്രത്യേക അന്വേഷണ സംഘം ഇവരെ ചോദ്യം ചെയ്തത്. പറയാനുള്ളതെല്ലാം പൊലീസിനോട് പറഞ്ഞിട്ടുണ്ടെന്ന് ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളോട് സംസാരിച്ച ധര്മ്മജന് വ്യക്തമാക്കി.
ഇന്നലെ ചോദ്യം ചെയ്ത ബിജെപി ആലപ്പുഴ ജില്ലാ ട്രഷറര്‍ കര്‍ത്തയുടെയും ധര്‍മ്മരാജന്റെയും മൊഴികളിലെ വൈരുധ്യമാണ് വീണ്ടും ചോദ്യം ചെയ്യാന്‍ കാരണം. പണം കൊണ്ടുപോയ ധര്‍മ്മരാജനെയും ഇയാളുടെ ഡ്രൈവര്‍ ഷംജീറിനെയും മുന്‍പ് ചോദ്യം ചെയ്തതിനെ തുടര്‍ന്നായിരുന്നു ആലപ്പുഴ ജില്ലാ ട്രഷറര്‍ കര്ത്തയിലേയ്ക്ക് അന്വേഷണം എത്തിയത്.
എന്നാല്‍ ചോദ്യം ചെയ്യലില്‍ പരസ്പര വിരുദ്ധമായ മൊഴികളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. ആര്‍എസ്എസ് പ്രവര്ത്തകന് ധര്‍മരാജനും ഡ്രൈവര്‍ ഷംജീറും എന്തിനാണ് തുടര്‍ച്ചയായി വിളിച്ചതെന്ന ചോദ്യത്തിന് കര്‍ത്ത മറുപടി നല്‍കിയിരുന്നില്ല. ഈ പശ്ചാത്തലത്തില്‍ ധര്‍മ്മജനില്‍ നിന്ന് ലഭിച്ച പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കര്‍ത്തയെ വീണ്ടും ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.
കവര്‍ച്ച ചെയ്യപ്പെട്ട പണം ആര്‍ക്കു വേണ്ടിയാണ് കൊണ്ടുവന്നതെന്ന കാര്യത്തില്‍ വ്യക്തത വരുത്താന്‍ പണം കൊടുത്തു വിട്ട യുവമോര്‍ച്ച മുന്‍ നേതാവ് സുനില്‍ നായിക്കിനെയും കൂടുതല്‍ ബിജെപി നേതാക്കളെ വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലില്‍ നിന്ന് വിട്ടു നിന്ന ബിജെപി സംഘടനാ സെക്രട്ടറി എം ഗണേഷ്, സംസ്ഥാന ഓഫീസ് സെക്രട്ടറി ജി ഗിരീഷ് എന്നിവരോട് രണ്ട് ദിവസത്തിനകം ഹാജരാകാന്‍ അന്വേഷണ സംഘം അന്ത്യശാസനം നല്‍കിയിട്ടുണ്ട്.
അതേസമയം, ഇവര്‍ താമസിച്ചിരുന്ന ഹോട്ടലില്‍ നിന്നുള്ള രേഖകളും സിസിടിവി ദൃശ്യങ്ങളും അന്വേഷണ സംഘം ശേഖരിച്ചു. പണവുമായി വന്ന സംഘത്തിന് തൃശൂര്‍ എംജി റോഡിലെ നാഷണല്‍ ടൂറിസ്റ്റ് ഹോമില്‍ ഏപ്രില്‍ രണ്ടിന് മുറി ബുക്ക് ചെയ്തത് ബിജെപി തൃശൂര്‍ ജില്ലാ കമ്മറ്റി ഓഫീസില്‍ നിന്നാണെന്ന് മുന്‍പ് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു. ധര്മ്മരാജന്, ഷംജീര്‍, റഷീദ് എന്നിവര്‍ രണ്ട് വാഹനങ്ങളില്‍ ഹോട്ടലില്‍ എത്തി ഏപ്രില്‍ 3 ന് പുലര്‍ച്ചെ തിരികെ പോകുകയും ചെയ്തു എന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിട്ടുണ്ട്.
തുടര്‍ന്നാണ് കൊടകരയില്‍ വെച്ച് പണം കവര്‍ച്ച ചെയ്യപ്പെടുന്നത്. 25 ലക്ഷം രൂപ നഷ്ടപ്പെട്ടു എന്ന് കാണിച്ചായിരുന്നു ധര്‍മരാജന്റെ ഡ്രൈവര്‍ കൂടിയായ ഷംജീര്‍ പോലീസില്‍ പരാതി നല്‍കിയത്. പിന്നീട് മൂന്നരക്കോടി രൂപയാണ് നഷ്ടപ്പെട്ടെന്ന് ധര്‍മ്മരാജനും സുനില്‍ നായക്കും പൊലീസിനോട് സമ്മതിച്ചു. തെരഞ്ഞെടുപ്പാവശ്യത്തിനായി കൊണ്ടുപോയ കുഴല്‍പ്പണമാണ് കൊടകരയില്‍ വച്ച് ഒരു സംഘം തട്ടിയെടുത്തതെന്നും ഇവര്‍ സമ്മതിച്ചിരുന്നു. എവിടേക്കാണ് പണം കൊടുത്തയച്ചതെന്ന കൃത്യമായ വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്തിനു പുറത്തു നിന്നാണ് പണം വന്നതെന്നും വ്യക്തമായി.
Also Read: സർക്കാർ സ്ഥാപനങ്ങളിൽ ഇനി സമരം വേണ്ട; വിവാദ ഉത്തരവിറക്കി യോഗി ആതിഥ്യനാഥ്