Top

കൊടകര കുഴല്‍പ്പണ കേസന്വേഷണം സുരേന്ദ്രനിലേക്ക്; സെക്രട്ടറിയെ ശനിയാഴ്ച്ച ചോദ്യം ചെയ്യും

കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ സെക്രട്ടറി ദിപിനെ ശനിയാഴ്ച്ച ചോദ്യം ചെയ്യും. രാവിലെ പത്ത് മണിക്ക് തൃശൂര്‍ പൊലീസ് ക്ലബ്ബിലെത്താന്‍ അന്വേഷണം സംഘം നോട്ടീസ് നല്‍കിയിരിക്കുന്നത്. ആര്‍എസ്എസ് നേതാവ്‌ ധര്‍മ്മരാജനുമായ ഫോണ്‍ സംഭാഷണങ്ങളുടെ ഭാഗമായാണ് ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരിക്കുന്നത്. അതേസമയം കേസില്‍ പത്തനംതിട്ടയില്‍ നിന്നും അന്വേഷണ സംഘം തെളിവെടുപ്പ് നടത്തിയിരുന്നു. തുടര്‍ന്ന് കെ സുരേന്ദ്രനെ ചോദ്യം ചെയ്‌തേക്കുമെന്ന റിപ്പോര്‍ട്ടുകല്‍ വരുന്നതിനിടെയാണ് ഇപ്പോള്‍ സെക്രട്ടറിയെ ചോദ്യം ചെയ്യാനായി അന്വേഷണ സംഘം നോട്ടീസ് നല്‍കിയിരിക്കുന്നത്. […]

4 Jun 2021 10:35 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കൊടകര കുഴല്‍പ്പണ കേസന്വേഷണം സുരേന്ദ്രനിലേക്ക്; സെക്രട്ടറിയെ ശനിയാഴ്ച്ച ചോദ്യം ചെയ്യും
X

കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ സെക്രട്ടറി ദിപിനെ ശനിയാഴ്ച്ച ചോദ്യം ചെയ്യും. രാവിലെ പത്ത് മണിക്ക് തൃശൂര്‍ പൊലീസ് ക്ലബ്ബിലെത്താന്‍ അന്വേഷണം സംഘം നോട്ടീസ് നല്‍കിയിരിക്കുന്നത്.

ആര്‍എസ്എസ് നേതാവ്‌ ധര്‍മ്മരാജനുമായ ഫോണ്‍ സംഭാഷണങ്ങളുടെ ഭാഗമായാണ് ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരിക്കുന്നത്. അതേസമയം കേസില്‍ പത്തനംതിട്ടയില്‍ നിന്നും അന്വേഷണ സംഘം തെളിവെടുപ്പ് നടത്തിയിരുന്നു. തുടര്‍ന്ന് കെ സുരേന്ദ്രനെ ചോദ്യം ചെയ്‌തേക്കുമെന്ന റിപ്പോര്‍ട്ടുകല്‍ വരുന്നതിനിടെയാണ് ഇപ്പോള്‍ സെക്രട്ടറിയെ ചോദ്യം ചെയ്യാനായി അന്വേഷണ സംഘം നോട്ടീസ് നല്‍കിയിരിക്കുന്നത്. കൂടുതല്‍ തെളിവ് ശേഖരണത്തിലേക്കാണ് അന്വേഷണ സംഘം പോകുന്നതെന്നാണ് റിപ്പോര്‍ട്ട്.

കൊടകരയില്‍ കണ്ടെത്തിയ പണം ബിജെപിയുടെ തെരഞ്ഞെടുപ്പിനായി തെക്കന്‍ കേരളത്തിലേക്ക് കടത്തിയ പണം എന്നായിരുന്നു റിപ്പോര്‍ട്ട്. തുടര്‍ന്ന് സുരേന്ദ്രന്‍ മത്സരിച്ച കോന്നിയിലേക്ക് അന്വേഷണം വ്യാപിപിച്ചത്. സുരേന്ദ്രന്‍ ഉല്‍പ്പെടെയുള്ളവര്‍ താമസിച്ച ആശുപത്രികളിലേക്ക് ഉള്‍പ്പെടെയാണ് അന്വേഷണം നീളുന്നത്. അതേസമയം കോന്നിയില്‍ സുരേന്ദ്രന്‍ എത്തിയ ഹെലികോപ്റ്ററില്‍ നിന്നും കാറിലേക്ക് മാറ്റിയ രണ്ട് വലിയ ബാഗുകളില്‍ എന്തായിരുന്നു എന്നതില്‍ ഇതുവരെയും വ്യക്തത ലഭിച്ചിട്ടില്ല. ഇതിലുള്‍പ്പെടെ സെക്രട്ടറിയില്‍ നിന്നും വിവരം ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

വ്യക്തമായ തെളിവുകള്‍ ലഭിച്ചതിന് ശേഷം അന്വഷണ സംഘം കെ സുരേന്ദ്രനില്‍ നിന്നും വിവരങ്ങള്‍ തേടാനാണ് സാധ്യത. അതിന് മുന്നോടിയായാണ് ഇപ്പോള്‍ സെക്രട്ടറി ദിപിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നതെന്ന് വേണം കരുതാന്‍.

അതേസമയം കൊടകര കുഴല്‍പ്പണ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. കേസ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് നിലപാടറിയിക്കാനുള്ള ഹൈക്കോടതി നിര്‍ദേശത്തിന് പിന്നാലെയാണ് ഇഡി അന്വേഷണം ആരംഭിക്കുന്നതെന്നാണ് വിവരം.

പൊലീസില്‍ നിന്ന് എഫ്‌ഐആര്‍ ശേഖരിച്ച ഇഡി കേസിന്റെ അന്വേഷണ വിവരങ്ങള്‍ പരിശോധിച്ചു. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും കേസിന് വിദേശബന്ധമുണ്ടാ എന്ന് കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നുമാണ് ഇഡി അറിയിക്കുന്നത്. പൊലീസുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും ഇഡി അറിയിച്ചു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കൊണ്ടുവന്ന കള്ളപ്പണത്തിന്റെ സ്രോതസ് വ്യക്തമാക്കാന്‍ ഇഡിയുടെ അന്വേഷണം ആവശ്യമാണെന്നും അതിനാല്‍ അന്വേഷണം ആരംഭിക്കാന്‍ ഇഡിയ്ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും ആവശ്യപ്പെട്ട് ലാകതാന്ത്രിക് യുവജനതാദള്‍ നേതാവ് സലീം മടവൂര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചായിരുന്നു ഇഡിയോട് അന്വേഷണം സംബന്ധിച്ച് നിലപാട് വ്യക്തമാക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടത്.

ALSO READ: പോകുന്നത് 5000 കോടി ബാക്കിവെച്ചെന്ന് ഐസക്ക്, വെറും പൊള്ളത്തരമെന്ന് പ്രതിപക്ഷം; സത്യാവസ്ഥ പറഞ്ഞ് മന്ത്രി ബാലഗോപാല്‍

കള്ളപ്പണമിടപാടുകള്‍ നടന്നെന്ന് ബോധ്യപ്പെട്ട കൊടകര കേസ് കള്ളപ്പണം വെളുപ്പിക്കല്‍ നിയമത്തിന്റെ പരിധിയില്‍ വരുമെന്നിരിക്കിലും എന്‍ഫോഴ്‌സ്‌മെന്റ് കേസെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു ഹര്‍ജി. നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രചാരണത്തിന്റെ ആവശ്യത്തിനായി കൊണ്ടുവന്ന പണമാണെന്നും ആരോപണമുയരുണ്ടെന്ന് ഹര്‍ജിക്കാരന്‍ ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിരിക്കുന്നത്.

ALSO READ: കേന്ദ്രം നല്‍കിയ ഫണ്ട് എവിടെയെന്ന വാര്‍ത്ത; മാതൃഭൂമിക്കെതിരെ നിയമനടപടിയുമായി സുരേന്ദ്രന്‍

Next Story