കൊടകര കുഴല്‍പ്പണകേസ്: പ്രത്യേക സംഘം അന്വേഷിക്കണമെന്ന് ഹൈക്കോടതിയില്‍ ഹര്‍ജി; ‘ലോക്കല്‍ പൊലീസിന്റെ അന്വേഷണം ഫലപ്രദമല്ല’
കൊച്ചി: കൊടകര കുഴല്‍പ്പണകേസ് ക്രൈംബ്രാഞ്ചിനോ പ്രത്യേക അന്വേഷണ സംഘത്തിനോ കൈമാറണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. ആന്റി കറപ്ഷന്‍ ആന്റ് ഹ്യൂമന്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ സംസ്ഥാന അധ്യക്ഷന്‍ ഐസക് വര്‍ഗീസാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. അന്തര്‍സംസ്ഥാന ബന്ധമുള്ള കേസില്‍ ലോക്കല്‍ പൊലീസിന്റെ അന്വേഷണം ഫലപ്രദമാകില്ലെന്നാണ് ഹര്‍ജിയിലെ വാദം. ശാസ്ത്രീയ തെളിവുശേഖരണത്തിലടക്കം ലോക്കല്‍ പൊലീസ് പരാജയപ്പെടുകയാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. ഹെലികോപ്ടറില്‍ ഉള്‍പ്പടെ കുഴല്‍പ്പണം കടത്തിയെന്ന ആരോപണമുയരുന്ന സാഹചര്യത്തില്‍ ക്രൈംബ്രാഞ്ചോ എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്തില്‍ ഒരു പ്രത്യേക സംഘമോ കേസ് അന്വേഷിക്കണമെന്ന് […]
7 Jun 2021 4:00 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊച്ചി: കൊടകര കുഴല്‍പ്പണകേസ് ക്രൈംബ്രാഞ്ചിനോ പ്രത്യേക അന്വേഷണ സംഘത്തിനോ കൈമാറണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. ആന്റി കറപ്ഷന്‍ ആന്റ് ഹ്യൂമന്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ സംസ്ഥാന അധ്യക്ഷന്‍ ഐസക് വര്‍ഗീസാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.
അന്തര്‍സംസ്ഥാന ബന്ധമുള്ള കേസില്‍ ലോക്കല്‍ പൊലീസിന്റെ അന്വേഷണം ഫലപ്രദമാകില്ലെന്നാണ് ഹര്‍ജിയിലെ വാദം. ശാസ്ത്രീയ തെളിവുശേഖരണത്തിലടക്കം ലോക്കല്‍ പൊലീസ് പരാജയപ്പെടുകയാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.
ഹെലികോപ്ടറില്‍ ഉള്‍പ്പടെ കുഴല്‍പ്പണം കടത്തിയെന്ന ആരോപണമുയരുന്ന സാഹചര്യത്തില്‍ ക്രൈംബ്രാഞ്ചോ എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്തില്‍ ഒരു പ്രത്യേക സംഘമോ കേസ് അന്വേഷിക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിച്ചേക്കും.
അതേസമയം, കൊടകര കുഴല്‍പ്പണ കവര്‍ച്ചാകേസില്‍ ബിജെപിയ്ക്ക് കുരുക്കായി നിര്‍ണ്ണായക തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. കൊടകരയില്‍ നിന്നും പണം കവര്‍ച്ച ചെയ്യപ്പെട്ട ശേഷം ധര്മ്മരാജന് ആദ്യം വിളിച്ചത് ബിജെപി നേതാക്കളെയാണെന്ന വിവരമാണ് ഇപ്പോള്‍ അന്വേഷണസംഘത്തിന് ലഭിച്ചിരിക്കുന്നത്. ഇതില്‍ത്തന്നെ കവര്‍ച്ചയ്ക്ക് ശേഷം ധര്‍മ്മരാജന്റെ ആദ്യത്തെ ഫോണ്‍ കോള്‍ പോയത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ മകനാണ്.
പണം നഷ്ടമായ ശേഷം ധര്മ്മരാജന് വിളിച്ച കോളുകളുടെ ലിസ്റ്റില്‍ ആദ്യ ഏഴ് നമ്പരുകളും ബിജെപി നേതാക്കളുടെ തന്നെയാണെന്ന് അന്വേഷണസംഘത്തിന് ഉറപ്പായി കഴിഞ്ഞു. അന്വേഷണ സംഘത്തിന്റെ പക്കലുള്ള പുതിയ വിവരങ്ങള്‍ ബിജെപി നേതൃത്വത്തെ കടുത്ത പ്രതിരോധത്തിലാക്കുകയാണ്.